Movie

 • പുകവലിക്കുന്ന ‘കാളി’; ഡോക്യുമെന്‍്‌ററി പോസ്റ്റര്‍ വിവാദത്തില്‍; ഭയമില്ല ജീവനാണ് വേണ്ടതെങ്കില്‍ നല്‍കാമെന്ന് സംവിധായിക

  ദില്ലി: ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്ററിനെതിരേ വന്‍വിമര്‍ശനം. കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്‌ളാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ശനിയാഴ്ചയാണ് മണിമേഖല പങ്കുവെച്ചത്. കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചത് ക്ഷമിക്കാനാവില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പോസ്റ്ററിനെതിരേ പ്രതിഷേധം ഉയരുന്നത്. ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായികയ്ക്കെതിരേ ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കി. കടുത്ത സൈബര്‍ ആക്രമണമാണ് പോസ്റ്ററുമായി ബന്ധപ്പെട്ട് ലീന മണിമേഖല നേരിടുന്നത്. ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. Super thrilled to share the launch of my recent film – today at @AgaKhanMuseum as part of its…

  Read More »
 • ചിരഞ്ജീവിയുടെ മാസ് ‘ഗോഡ്ഫാദർ’ ലുക്ക്, ആവേശത്തിൽ ആരാധകർ

  ടോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി(Chiranjeevi ) ചിത്രം ‘ഗോഡ്ഫാദർ'(Godfather) ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറിൽ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ഗോഡ്ഫാദർ’. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദർ’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ്…

  Read More »
 • അഭിനയം പഠിക്കാം; നടൻ സനൽ അമൻ നടത്തുന്ന വർക് ഷോപ് കൊച്ചിയിൽ

  അഭിനയിക്കാൻ മോഹമുള്ളവർക്ക് സ്വന്തം കഴിവ് മൂർച്ചപ്പെടുത്താൻ ഒരു അവസരം നൽകുകയാണ് നടൻ സനൽ അമൻ. മാലിക് സിനിമയിലെ ഫ്രെഡിയായി വേഷമിട്ട സനൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയയാളാണ്. അഭിനയം പഠിക്കാൻ അ​ഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ സനൽ നയിക്കുന്ന രണ്ടുദിവസത്തെ ആക്ടിങ് വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ജൂലൈ ഒമ്പത്, പത്ത് തീയതികളിൽ ഇടപ്പള്ളിയിലെ കേരള മ്യൂസിയത്തിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് 5 വരെയാണ് വർക്ക്ഷോപ്പ് സമയം. ഭക്ഷണം സൗജന്യം. പരിശീലനത്തിന് എത്തുന്നവർ സ്വന്തമായി താമസസ്ഥലം കണ്ടെത്തണം. ജൂലൈ അഞ്ചിനാണ് വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. ഫീസ് – 4500 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – +91 6282 390 309

  Read More »
 • ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

  ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ ചിത്രത്തിൽ ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ, ബബിത ബഷീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം കെൻ ഡി സിർദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാർ ഇടുക്കിയും എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ…

  Read More »
 • ആദിത്യ കരികാലനായി വിക്രം, “പൊന്നിയിൻ സെൽവൻ” പുതിയ ക്യാരക്ടർ പോസ്റ്റർ

  ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ‘ പൊന്നിയിൻ സെൽവനിൽ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ്…

  Read More »
 • ‘ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നു’, വിമര്‍ശനവുമായി കപില്‍ സിബല്‍

  ദില്ലി: രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എം പി. ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബൽ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. നിയമവ്യവസ്ഥയുടെ ലംഘനം രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കേണ്ട ഇടം ഇടിക്കുന്ന വ്യഖ്യാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമെന്നും സിബൽ പറഞ്ഞു. നിയമലംഘനത്തിൻറെ പരിധിയിൽ വരാത്ത ഒരു പഴയ ട്വീറ്റിന്‍റെ പേരിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റു ചെയ്തത് അംഗീകരിക്കാനാവാത്തതെന്നും കപിൽ സിബൽ വ്യക്തമാക്കി.

  Read More »
 • “ബനാറസ്” വീഡിയോ ഗാനം റിലീസ്

    സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ – സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ “ബനാറസി”ന്റെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി. ബാംഗ്ലൂർ ജെ ടി വേർഡ് മാളിൽ വെച്ച് നടന്ന വീഡിയോ ഗാന റിലീസ് ചടങ്ങിൽ സായിദ് ഖാൻ,സോണൽ മൊണ്ടേറോ,ജയതീർത്ഥ,അഭിഷേക് അംബരീഷ്,തിലകരാജ്,ലാഹിരി വേലു,യശസ്, സുജോയ്, വിനോദ് പ്രഭാകർ, സുധാകരൻ റാവു തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു. ആദി എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് “ഹൃദയം” എന്ന ചിത്രത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ആലപിച്ച “മായാ ഗംഗേ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന്…

  Read More »
 • രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്, ഹോര്‍മോണ്‍ പ്രശന്ങ്ങളുണ്ട്: ശ്രുതി ഹാസന്‍

  ചെന്നൈ: പിസിഒഎസുമായി (polycystic ovary syndrome) പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നും നടന്‍ കമല്‍ഹാസന്‍െ്‌റ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന്‍. തനിക്ക് രണ്ട് അസുഖങ്ങളുണ്ട് അതിനെതിരെയുള്ള പോരാട്ടത്തിലാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വര്‍ക്കൗട്ട് വിഡിയോയിലൂടെയാണ് ശ്രുതി പറഞ്ഞത്. പിസിഒഎഎസിനെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് നടി ഇന്‍സ്റ്റാഗ്രാമിലൂടെ ദീര്‍ഘമായി വിശദീകരിച്ചു.   ‘ പിസിഒഎഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു. എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതും, അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം.പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു.   View this post on Instagram   A post shared by Shruti Haasan (@shrutzhaasan) എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ…

  Read More »
 • തെലുങ്ക് സൂപ്പര്‍താരം മഷേഹ് ബാബുവിനെ കണ്ട സന്തോഷം പങ്കിട്ടും ട്വിറ്ററില്‍ ഫോളോ ചെയ്തും ബില്‍ഗേറ്റ്‌സ്

  ന്യൂയോര്‍ക്ക്: തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിനെ കണ്ട സന്തോഷം ട്വിറ്ററില്‍ പങ്കിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ‘ന്യൂയോര്‍ക്കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്’. എന്നായിരുന്നു അദ്ദേഹത്തിന്‍െ്‌റ വാക്കുകള്‍. കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ അദ്ദേഹം ഫോളോ ചെയ്യുകയും ചെയ്തു. ബില്‍ ഗേറ്റ്സിനെ അമേരിക്കയില്‍ വച്ചു കണ്ടതിന്റെ സന്തോഷം കഴിഞ്ഞ ദിവസം തെലുങ്കു നടന്‍ മഹേഷ് ബാബു പങ്കുവച്ചിരുന്നു. ഭാര്യ നമ്രത ശിരോദ്കറും മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബില്‍ഗേറ്റ്സിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മഹേഷ് ബാബുവിനെ നേരില്‍ കാണാനായതിന്റെ സന്തോഷം ബില്‍ഗേറ്റ്സ് പങ്കുവച്ചത്. ബില്‍ഗേറ്റ്സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന വ്യക്തികളിലൊരാള്‍. കൂടാതെ വിനയമുള്ളയാള്‍. ശരിക്കും ഒരു പ്രചോദനം തന്നെ- എന്നായിരുന്നു മഹേഷ് ബാബു കുറിച്ചത്. മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് അദ്ദേഹത്തെ കണ്ട…

  Read More »
 • ഇ.എം.ഐ ഇന്ന് തീയേറ്ററിൽ

     വൻ താരപ്പൊലിമയും സൂപ്പർ ഹിറ്റ് ബാനറുകളുടെ പിൻബലവുമില്ലാത്ത, ജീവിതഗന്ധിയായ ഒരു കൊച്ചു സിനിമ ഇന് തിയേറ്ററുകളിലെത്തുന്നു. ബാങ്ക് ലോണും, ഇ.എം.ഐയും ജീവിതത്തിലെ ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ഇ.എം.ഐ എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റ് ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്നു. സംവിധായകൻ ജോബി ജോൺ, ജയൻ ചേർത്തല, ഷായി ശങ്കർ, ക്യാമറാമാൻ ആൻ്റോ ടൈറ്റസ് എന്നിവർ പങ്കെടുത്തു. ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ മലയാള സിനിമയിൽ സർവ്വസാധാരണമല്ലാത്ത പുതുമയുള്ള കഥയും, വ്യത്യസ്തമായ അവതരണവും കാഴ്ചവെക്കുന്നു. തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആൻ്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല. ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ.ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ തുടങ്ങി…

  Read More »
Back to top button
error: