Feature

 • മരണമടഞ്ഞ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും  എന്ത് ചെയ്യണമെന്ന് അറിയാമോ ?

  ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും പ്രവര്‍ത്തനരഹിതമാക്കേണ്ടത് അയാളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് നിയമങ്ങളുണ്ട്. മരിച്ചയാളുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സറന്‍ഡര്‍ ചെയ്യാനോ നിര്‍ജീവമാക്കാനോ കഴിയില്ല. എന്നാല്‍ ബന്ധപ്പെട്ട വ്യക്തിയുടെ മരണശേഷം മരണ സര്‍ടിഫികറ്റുമായി ഇതിനെ ലിങ്ക് ചെയ്യാം. അത്തരമൊരു സാഹചര്യത്തില്‍, മരിച്ചയാളുടെ ആധാറോ പാന്‍ കാര്‍ഡോ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയും   ഇതും ശ്രദ്ധിക്കണം 1.മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഉടനടി തിരികെ നല്‍കുന്നതിന് പകരം, അതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളും ആദ്യം പൂര്‍ത്തിയാക്കണം. അതിനുശേഷം മാത്രമേ പാന്‍ കാര്‍ഡ് അടയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കാവൂ 2.ആധാര്‍ ആപില്‍ നിന്നോ യുഐഡിഎഐ ഔദ്യോഗിക സൈറ്റില്‍ നിന്നോ മരിച്ച വ്യക്തിയുടെ ബയോമെട്രിക്‌സ് ലോക് ചെയ്യുക. യുഐഡിഎഐയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പ് വരുത്തുക. 3. ബാങ്ക് അകൗണ്ട് ക്ലോസ് ചെയ്യണം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം, ഒടിപി അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടെന്ന് അവകാശപ്പെടുന്ന കോളുകള്‍ക്കെതിരെ ജാഗ്രത…

  Read More »
 • കരുണതോന്നണേ…. കനിവ് കാത്ത് മാന്നാറിൽ ഒരു കുടുംബം; സഹോദരിമാരുടെ മാരക രോഗത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ രക്ഷിതാക്കൾ

  മാന്നാർ: നിർധന കുടുംബത്തിലെ സഹോദരിമാർ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപികുട്ടൻ – സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന ഗോപി(19), ആർദ്ര ജി(15 )എന്നിവരാണ് അടിയന്തര മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. ഇരുവർക്കുമായി 92 ലക്ഷം രൂപയോളം ആണ് ചികിത്സ ചെലവ് വേണ്ടുന്നത്. 2016 ൽ ഒരു പനിയോടെ ആയിരുന്നു അഞ്ജനക്ക് രോഗത്തിൻറെ തുടക്കം. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മാരകമായ അസുഖം പിടിപെട്ടതായി കണ്ടെത്തി. മജ്ജ മാറ്റിവെക്കൽ ആണ് ഇതിന് പരിഹാരമെന്നും ഡോക്ടർമാർ വിശദമാക്കി. 2020 ആയപ്പോഴേക്കും രോഗം വഷളായി. 2019 വരെ വെല്ലൂർ സിഎംസിയിൽ ആയിരുന്നു ചികിത്സ. യാത്രയുടെ ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും കാരണം രണ്ടുവർഷമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. അഞ്ജനയുടെ ശസ്ത്രക്രിയയുടെ ഭാഗമായി ആർദ്രയുടെ രക്ത പരിശോധന നടത്തിയപ്പോൾ ഇവർക്കും ഇതേ അസുഖം തന്നെ എന്ന്…

  Read More »
 • ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടം

  പത്തനംതിട്ട:അയ്യപ്പൻമാർക്ക് പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ത്ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി ജലപാതം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്ബരാഗത കാനനപാതവഴി സന്നിധാനത്ത് വരുന്നവര്‍ ഇവിടെ മുങ്ങിയതിന് ശേഷം ദര്‍ശനം നടത്തുന്നു. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച്‌ സന്നിധിയില്‍ എത്തിയെന്നാണ് വിശ്വാസം. ഇതിന്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്.പമ്ബാനദിയുടെ കൈവഴിലെ കുമ്ബളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച്‌ ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. അയ്യപ്പദര്‍ശനത്തിന് മുന്‍പും ദര്‍ശനത്തിന് ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് പറയപ്പെടുന്നത്. ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി നിരവധി പേരാണ് എത്തുന്നത്. സന്നിധാനത്തു നിന്നും ഒരു കിലോമീറ്റർ ദൂരെ പ്രകൃതി മനോഹാരിത നിറഞ്ഞ സ്ഥലമാണ് ഉരക്കുഴി. കാടിനു മധ്യത്തിലുള്ള ചെറിയ വെള്ളച്ചാട്ടം. പണ്ട് ക്ഷേത്രത്തിലെ പൂജകൾക്കുള്ള വെള്ളം ഇവിടെ നിന്നു സംഭരിച്ചിരുന്നതായും പറയപ്പെടുന്നു.

  Read More »
 • ട്രെയിൻ യാത്രയിൽ ഈ നമ്പരുകൾ ഓർത്തിരിക്കാം

  ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ? എങ്കിൽ ശ്രദ്ധിക്കൂ… യാത്രക്കാർക്ക് ഏത് സമയത്തും എന്ത് സഹായവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക സംവിധാനങ്ങളോടു കൂടിയ കേരള റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. യാത്രക്കിടയിൽ അടിയന്തിര സഹായത്തിനായി 112 എന്ന നമ്പറിലൂടെയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പായ POL-APP ലെ SOS ബട്ടണിലൂടെയോ നിങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടാം. റയിൽവേ സുരക്ഷയുടെ ഭാഗമായി MOP , BEAT ഡ്യുട്ടികൾക്ക് ലഭ്യമാക്കിയിട്ടുള്ള 70 ൽപ്പരം MDT ( Mobile Data Terminal ) ഡിവൈസുകളുടെ സഹായത്തോടെയാണ് റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിൽ എത്തിച്ചേരുന്ന കോളുകളുടെ പ്രാഥമിക വിവര ശേഖരണത്തിന് ശേഷം വിവരം ഏറ്റവും അടുത്തുള്ള MDT ( Mobile Data Terminal ) മൊബൈൽ ഡിവൈസിലെ പ്രത്യേക ആപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. സോഫ്റ്റ് വെയർ സഹായത്തോടെ ഈ MDT ഡിവൈസുകളുടെ ലൈവ് ലൊക്കേഷൻ  ട്രാക്ക് ചെയ്യുകയും എത്രയും വേഗം …

  Read More »
 • ഫോണ്‍ നഷ്ടമായാൽ ഉടൻതന്നെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം;അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

  മൊബൈൽ ഫോണിൽ സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പണം നഷ്ടപ്പെടും;അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ യു പി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ ഒരു മിനി ബാങ്ക് ആയി തന്നെ മാറിയിട്ടുണ്ട്.ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്.എന്നാൽ ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവര്‍ ഉടൻതന്നെ മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്ബരിലേക്ക് വിളിക്കുക.നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്ബനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.പിന്നീട് ഫോൺ തിരിച്ചു കിട്ടിയാലോ, പുതിയ ഫോണിലോ ഇവ വീണ്ടും തുറക്കാവുന്നതേയുള്ളൂ.  

  Read More »
 • ബാങ്കുകളിലും ആധാർ കാർഡിലുമൊക്കെ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്; കാരണങ്ങൾ ഇവയാണ്

  മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനമാണ് ഇന്നുള്ളത്.ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്.   ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.എന്നാൽ ഇവിടെയും തട്ടിപ്പുകാർ അടങ്ങിയിരിക്കുന്നില്ല.പല പല ആപ്പുകൾ വഴി അവർ പൊതുസമൂഹത്തിന് ആപ്പായി മാറുന്നുണ്ട്.  മറ്റൊരു കാരണം ഉപയോക്താവിന്റെ ശ്രദ്ധ കുറവാണ്.ബാങ്കുകളിലും ആധാർകാർഡിലുമൊക്കെ നൽകിയിരിക്കുന്ന നമ്പർ മാറുകയും(ഉപയോഗിക്കാതിരിക്കുക) പുതിയ നമ്പർ ബാങ്കിലും ആധാർ കാർഡിലും ചേർക്കാതിരിക്കുകയും(Update) ചെയ്യുന്നതോടെ മെസ്സേജുകൾ എല്ലാം പഴയ നമ്പറുകളിലേക്കാകും പോകുക.ഉപയോക്താവ് ഇത് അറിയാതെ പോകുകയും ചെയ്യുന്നു.ഇതേപോലെ മൂന്നു വർഷം വരെ ഉപയോഗിക്കാതിരിക്കുന്ന നമ്പർ സേവനദാതാക്കൾ റദ്ദ് ചെയ്ത് മറ്റൊരാൾക്ക് നൽകുകയും ചെയ്യും.അതോടെ പ്രധാനപ്പെട്ട എല്ലാ മെസ്സേജുകളും അയാൾക്കാവും ലഭ്യമാകുക.ഇതുവഴി നിഷ്പ്രയാസം അയാൾക്ക് തട്ടിപ്പ്…

  Read More »
 • വിളമ്പുന്നത് അരലക്ഷം പേർക്കുള്ള പുഴുക്ക്; ഇത് കോട്ടയത്തെ പുഴുക്ക് നേർച്ച 

  കോട്ടയം: കോട്ടയത്തെ നെടുംകുന്നം എന്ന ഗ്രാമത്തിന്റെ പേര് പറയുമ്പോൾ തന്നെ ആവിപറക്കുന്ന പുഴുക്കിന്റെ മണമാണ് മനസ്സിൽവരുക. വെന്ത് വെണ്ണപോലെയുള്ള കപ്പയും കാച്ചിലും ചേമ്പുമൊക്കെ അതിന്റെ കൂട്ടിൽ ഒത്തുചേർന്നുവരുമ്പോൾ നെടുങ്കുന്നം പുഴുക്കായി. ഇവിടത്തെ പ്രശസ്തമായ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിയിലെ ചടങ്ങിന്റെ ഭാഗമാണീ പുഴുക്കുനേർച്ച. എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് പുഴുക്കുനേർച്ച നടത്തിവരുന്നു. ഇക്കുറി 29-നാണ് പുഴുക്കുനേർച്ച. ജാതിമത ഭേദമെന്യേ തിരുനാൾ കാലത്ത് യോഹന്നാൻ മാംദായുടെ അനുഗ്രഹം തേടാനും പുഴുക്കുനേർച്ചയിൽ പങ്കെടുക്കാനുമായി തിരുനാൾ കാലത്ത് പതിനായിരങ്ങളാണ് എത്തുന്നത്. അരലക്ഷത്തിലേറെ ആളുകൾ ഇക്കുറിയും പുഴുക്കുനേർച്ചയിൽ പങ്കുചേരുമെന്നാണ് ഫൊറാനാ അധികൃതർ പറയുന്നത്. നെടുങ്ങോത്തച്ചൻ തുടങ്ങിവെച്ചു ആദ്യ വികാരിയായിരുന്ന നെടുങ്ങോത്തച്ചൻ എന്ന പേരിലറിയപ്പെട്ടിരുന്ന കളത്തൂർകുളങ്ങര എബ്രഹാം കത്തനാരാണ് പുഴുക്കുനേർച്ച തുടങ്ങിവെച്ചത്. ഫലമൂലാദികൾ മാത്രം ഭക്ഷിച്ച് താപസനെപ്പോലെ ജീവിച്ചിരുന്ന അച്ചനെ കാണാനും പ്രാർഥനകൾ നടത്താനുമായി അനേകർ എത്തുമായിരുന്നു. ഇവിടെ എത്തുന്നവർക്ക് അച്ചൻ തേങ്ങാക്കൊത്തുകൾ വെഞ്ചരിച്ച് നേർച്ചയായി നൽകി. പകർച്ചവ്യാധികൾ പടർന്നുപിടിച്ചിരുന്ന കാലത്ത് രോഗശാന്തിക്കായി പ്രാർഥിക്കാനും അച്ചനെ കാണാനുമായി ദൂരസ്ഥലങ്ങളിൽനിന്നു…

  Read More »
 • ഒരുവർഷത്തിലധികമായി സൗദി അറേബ്യയില്‍ നിയമക്കുരുക്കിൽപെട്ട് ദുരിതത്തിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി നാടണഞ്ഞു

  റിയാദ്: ഒരുവർഷത്തിലധികമായി സൗദി അറേബ്യയില്‍ നിയമക്കുരുക്കിൽപെട്ട് ദുരിതത്തിലായിരുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രാജേശ്വരി രാജൻ നാടണഞ്ഞു. ദമ്മാമിൽ സ്വദേശിയുടെ വീട്ടിൽ ഒരു വർഷം മുമ്പ് വീട്ടുജോലിക്കായി എത്തിയതായിരുന്നു ഇവർ. ഭാരിച്ച ജോലിയും ശാരീരിക പീഢനങ്ങളും മൂലം ബുദ്ധിമുട്ടി കഴിയുകയായിരുന്നു. ഇതിനിടക്ക് ന്യൂമോണിയ ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അതിനുശേഷവും തുടരുന്ന ശാരീകപ്രയാസങ്ങൾ കാരണം ജോലി ചെയ്യാൻ സാധിക്കാതെയായപ്പോൾ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെ സഹായം തേടുകയായിരുന്നു. അദ്ദേഹം മഞ്ജു മണികുട്ടന്റെ സഹായത്താൽ ദമ്മാമിലെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ താമസിപ്പിച്ചു. ഇതിനിടയിൽ സ്‍പോൺസർ വീട്ടിൽനിന്നും കാണാതായായെന്ന് കാണിച്ച് ‘ഹുറൂബാ’ക്കുകയും ചെയ്തു. ഈ വിവരങ്ങൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാസ്‍പോർട്ടും മറ്റു രേഖകളും ലഭിച്ചു. സാമൂഹിക പ്രവർത്തകൻ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭിച്ചു. പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി അംഗം റഊഫ് ചാവക്കാട് വഴി ഡ്രീം ടെസ്റ്റിനേഷൻ ടുർ…

  Read More »
 • എസ്എസ്എൽസി കഴിഞ്ഞ് 25 വർഷത്തിനുശേഷം സ്വന്തം മകൾക്കൊപ്പം പ്ലസ്ടുവിന് പഠിച്ചു പരീക്ഷ എഴുതി, എല്ലാ വിഷയത്തിനും എ പ്ലസ്; സുമയ്യ ഇനി ലക്ഷ്യമിടുന്നത് പഞ്ചവത്സര എൽ.എൽ.ബി

  എസ്.എസ്.എല്‍.സി കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ക്കൊപ്പം പഠിച്ച്‌ പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സുമയ്യ മുസ്തഫയുടെ അടുത്ത ലക്ഷ്യം വക്കീല്‍ കോട്ടാണ്. കാസർകോട് ഹോസ്ദുര്‍ഗ്കാരി സുമയ്യ 1997ല്‍ പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിച്ചെങ്കിലും തുടര്‍പഠനം സാധ്യമായില്ല. 25 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയിലാണ് വീണ്ടും പഠിക്കണമെന്ന മോഹമുണ്ടാകുന്നത്. അപ്പോഴേക്കും മകള്‍ ഹിബ പ്ലസ്ടുവിലേക്കെത്തിയിരുന്നു. പിന്നീട് മകള്‍ക്കൊപ്പമായി സുമയ്യയുടെ പഠനം. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി മകള്‍ വിജയിച്ചോള്‍ പ്ലസ്ടു തുല്യത പരീക്ഷയില്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഹ്യുമാനിറ്റീസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സുമയ്യയും വിജയമുറപ്പിച്ചു. ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍.ബി എന്‍ട്രന്‍സ് എഴുതി വക്കീലാകാന്‍ ആഗ്രഹിക്കുകയാണിപ്പോൾ സുമയ്യ. ആദ്യ അലോട്ട്മെന്റില്‍ ഇടുക്കിയില്‍ കിട്ടിയതിനാല്‍ പോയില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ അടുത്ത് എവിടെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍. സാക്ഷരത പ്രേരകിന്റെയും തുല്യത അധ്യാപികയുടെയും പിന്തുണയിലാണ് വിജയം കരസ്ഥമാക്കിയതെന്ന് സുമയ്യ പറഞ്ഞു. എറണാകുളം മഹാരാജാസ്…

  Read More »
 • 19കാരിയുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ ബന്ധുക്കളായി മുസ്ലിം ലീഗും നാട്ടുകാരും; ക്ഷേത്രത്തില്‍ പന്തലൊരുക്കി, കാവില്‍ മിന്നുകെട്ട്

  മലപ്പുറം: ഗിരിജക്ക് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം നാട്ടുകാരാണ്. ചെറുപ്പത്തില്‍ തന്നെ വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായി ഗിരിജ (19) യെത്തിയത് മുതല്‍ നാട്ടുകാരാണ് ഇവരുടെ എല്ലാം. ഞായറാഴ്ചയായിരുന്നു കല്യാണം. എടയൂരിലെ ബാലന്റെ മകന്‍ രാകേഷാണ് മിന്ന് ചാര്‍ത്തിയത്. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മക്കും അനിയത്തിക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി റോസ് മാനറലിലെ അന്തേവാസിയായി കഴിയുകയാണ് പാലക്കാട് സ്വദേശിയായ ഗിരിജ. വിവാഹ പ്രായമായതോടെ സ്ഥാപനം നില്‍ക്കുന്ന മനാട്ടി പറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ വിവാഹം അന്വേഷിച്ച് മംഗല്യ സ്വപ്നം പൂവണിയിക്കുകയായിരുന്നു. പലരുടെയും അകമൊഴിഞ്ഞ സഹകരണത്തോടെ അഞ്ച് പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും ഗിരിജക്ക് വിവാഹ സമ്മാനമായി ലഭിച്ചു. സംഘാടകരാവട്ടെ അഞ്ഞൂറ് പേരെ വിളിച്ച് വരുത്തി പന്തലൊരുക്കി സദ്യയും നല്‍കി. പറമ്പില്‍ പടി അമ്മാഞ്ചേരി കാവിലായിരുന്നു മിന്നുകെട്ട്. ക്ഷേത്രത്തിനു സമീപം തന്നെയാണ് വിവാഹ പന്തലും കെട്ടിയത്. വിവാഹകര്‍മ്മത്തിന് എളമ്പുലക്കാട്ട് ആനന്ദന്‍ നമ്പൂതിരി നേതൃത്വം നല്‍കി. പാണക്കാട് അബ്ബാസലി ശിഹാബ്…

  Read More »
Back to top button
error: