Culture
-
പ്രേമലേഖനം എഴുതാം, പ്രായപരിധിയില്ലാതെ! 3000 രൂപ വരെ സമ്മാനവും!
കൊച്ചി: ആയ കാലത്ത് പ്രേമലേഖനം എഴുതി കൈയക്ഷരം നന്നായവര്‍ക്കും ഫലമുണ്ടായവര്‍ക്കും തകര്‍ന്നുപോയവര്‍ക്കും വീണ്ടും കഴിവ് തെളിയിക്കാന്‍ അവസരം. രമണന്റെയും ചന്ദ്രികയുടെയും പ്രണയകാവ്യം മലയാളികള്‍ക്ക് സമ്മാനിച്ച, പ്രണയത്തിന് നിത്യവസന്തം പകര്‍ന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാണ് പ്രണയലേഖനമെഴുത്ത് മത്സരം. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ് സംഘാടകര്‍. ആര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം ലഭിക്കും. മൊബൈല്‍ മെസേജുകളില്‍ പ്രണയം പൂക്കുന്ന കാലത്ത്, പ്രണയാക്ഷരങ്ങള്‍ യുവാക്കളില്‍ നിന്ന് അന്യമാകുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ് മത്സരത്തോടുള്ള പ്രതികരണം. അന്വേഷണങ്ങള്‍ക്കും രജിസ്ട്രേഷനും കുറവില്ലെങ്കിലും ബഹുഭൂരിഭാഗവും 50 കഴിഞ്ഞവരാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടു പേര്‍ മാത്രമാണ് 30ല്‍ താഴെ പ്രായമുള്ളവര്‍. കൗമാരക്കാര്‍ ആരുമില്ല. പെണ്‍കുട്ടികളും കുറവാണ്. പ്രേമം വിഷയമായി വീഡിയോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരത്തിനും നല്ല പ്രതികരണമാണ്. ഏതാനും വീഡിയോകള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. അക്ഷരശ്ളോകം, കാവ്യകേളി മത്സരങ്ങള്‍ സെപ്തംബര്‍ 29ന് നടക്കും. വിവരങ്ങള്‍ക്ക് :…
Read More » -
തൂശനിലയിട്ട് ഉപ്പിടാത്ത ചോറും 14 ഇനം വിഭവങ്ങളും; വയറുനിറച്ചുണ്ട് കുരങ്ങന്മാര്‍, മനം നിറഞ്ഞ് കുട്ടികളും
കാസര്‍കോട്: കാഞ്ഞങ്ങാട് ഇടയിലക്കാട്ട് വാനരന്മാര്‍ക്ക് ഇത്തവണയും ഓണസദ്യയൊരുക്കി. ചോറിനൊപ്പം വിവിധ പഴങ്ങളും പച്ചക്കറികളുമാണ് സദ്യയില്‍ വിളമ്പിയത്. ഇടയിലക്കാട് കാവിന് സമീപം റോഡരികിലാണ് ഓണസദ്യയൊരുക്കിയത്. പച്ചക്കറിയും പഴങ്ങളും ചോറുമായി 15ഓളം വിഭവങ്ങളാണ് കുരങ്ങന്മാര്‍ക്കുള്ള സദ്യയില്‍ ഇലയില്‍ ഇടം പിടിച്ചത്. ഡെസ്‌ക്കില്‍ തൂശനില വിരിച്ച് ചോറ് വിളമ്പി. വാനരന്മാര്‍ക്കുള്ള സദ്യ ആയതു കൊണ്ട് തന്നെ കറികള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും. പപ്പായ, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്ട്, മാങ്ങ, തണ്ണിമത്തന്‍, കൈതച്ചക്ക, നേന്ത്രപ്പഴം തുടങ്ങിയവ നിരന്നു. കക്കിരി, വെള്ളരി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, നെല്ലിക്ക എന്നിവയും ഉപ്പു ചേര്‍ക്കാത്ത ചോറിനൊപ്പം. കുരങ്ങന്മാര്‍ കുടുംബ സമേതം തന്നെ വിഭവ സമൃദ്ധമായ സദ്യ കഴിക്കാനെത്തി. പ്രദേശവാസിയായ ചാലില്‍ മാണിക്കമ്മ എന്ന വയോധിക കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഇവരുടെ വീട്ടില്‍ വച്ചാണ് പച്ചക്കറികളും പഴങ്ങളും തയ്യാറാക്കിയതെന്നാണ് പരിപാടിയുടെ സംഘാടകരിലൊരാളായ പി വേണുഗോപാലന്‍ പറയുന്നത്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണാഘോഷത്തിന്റെ ഭാഗമായി കുരങ്ങന്മാര്‍ക്ക് സദ്യയൊരുക്കിയത്.…
Read More » -
അത്തം പിറക്കും മുന്‍പേ വീട്ടില്‍നിന്ന് ഇവ നീക്കിയിരുന്നെങ്കില്‍…
ഇന്ന് അത്തമാണ്. ഓണത്തിന് തുടക്കം കുറിച്ച് നാം പൂക്കളം ഇട്ടു തുടങ്ങുന്ന ദിവസം. ഓണക്കാലത്തിന്റെ തുടക്കം പൂക്കളത്തോടെ ആരംഭിക്കുന്നു. അത്തം പിറക്കുന്നതിന് മുന്‍പായി വീട്ടില്‍നിന്നു ചില വസ്തുക്കള്‍ എടുത്തു മാറ്റുന്നതായിരുന്നു അഭികാമ്യമെങ്കിലും ഇനി ചെയ്താലും മതിയാകും. ഇത് ദുഖദുരിതം തീര്‍ക്കാന്‍ സഹായിക്കും. നമുക്ക് എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും. എന്തൊക്കെ കാര്യങ്ങളാണ് നാം ഈ രീതിയില്‍ ചെയ്യേണ്ടതെന്നറിയൂ. വീടിന്റെ മുന്‍ഭാഗം ഇതില്‍ ആദ്യത്തേത് അത്തത്തിന് മുന്‍പായി, അതായത് സെപ്റ്റംബര്‍ 6ന് മുന്‍പായി കളകളും പുല്ലുമെല്ലാം നീക്കി വാതില്‍ തുറന്ന് ഇറങ്ങുന്ന മുന്‍ഭാഗം വൃത്തിയാക്കി വൈക്കുക. ചാണക വെളളം തളിച്ചോ മഞ്ഞള്‍വെള്ളം തളിച്ചോ ശുദ്ധിയാക്കുക. സാക്ഷാല്‍ മഹാലക്ഷ്മിയെ വരവേല്‍ക്കാന്‍, മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ തിരുമുറ്റം ഒരുക്കി നിര്‍ത്തേണ്ടതാണ്. തുളസിച്ചെടിയുണ്ടെങ്കില്‍ നല്ല രീതിയില്‍ നിര്‍ത്തുക. മുരടിച്ചതെങ്കില്‍ അത് നീക്കി നല്ലത് നടുക. അടുക്കളയില്‍ അടുത്തത് വീട്ടിലെ അടുക്കളയില്‍ ധാന്യങ്ങളോ അരിയോ പഴകിയത് ഇരിപ്പുണ്ടെങ്കില്‍ കളയുക. അതായത് ഉപയോഗശൂന്യമായവ ഉണ്ടെങ്കില്‍ അത് കളയുക. കാരണം ഓണം സമ്പത്സമൃദ്ധിയെ…
Read More » -
നമസ്കാരം ദിനേശാണ് പി ആർ ഒ” പുസ്തകം പ്രകാശനം ചെയ്തു
സിനിമ പി ആർ ഒ, എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.എറണാകുളം Y M C A ഹാളിൽ വെച്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥി ആയിരുന്നു. സംവിധായകരായ എം പത്മകുമാർ,പി കെ ബാബുരാജ്,വ്യാസൻ എടവനക്കാട്, തിരക്കഥാകൃത്ത് ജിനു ഏബ്രഹാം, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഹരികുമാർ എം ആർ,റാണി ശരൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവേക് മുഴക്കുന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനു കുരിശിങ്കൽ സ്വാഗതവും സി വി ഹരീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Read More » -
കാന്‍ റെഡ്കാര്‍പെറ്റില്‍ താരമായി അദിതി റാവു; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഹീരാമണ്ഡി’ വെബ് സീരീസിൻ്റെ വിജയാഘോഷങ്ങൾക്കു ശേഷം ബോളിവുഡ് താരം അദിതി റാവു കാൻ റെഡ്കാർപ്പെറ്റിലെ തൻ്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.ഫ്ലോറൽ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് അദിതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പോക്കറ്റ് ഫുൾ ഓഫ് സൺഷൈൻ’ എന്ന ക്യാപ്ഷനോട് കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗൗരി ആൻഡ് നൈനികയുടെ 2024 ഫോൾ വിൻ്റർ കളക്ഷനിൽ നിന്നുള്ള നീളൻ ഫ്ളോറൽ ഗൗണാണ് ആദ്യ ലുക്കിനായി അദിതി തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റ്മസ് ഇന്ത്യയുടെ ഗോൾഡൻ ഷെയിഡിലുള്ള ബോൾ ഇയർ റിങ്ങും, മിഷോ ഡിസൈൻസ്, ഇക്വലൻസ് എന്നിവയുടെ മാച്ചിങ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. സനംരത്നാസി തന്നെയാണ് അദിതിയുടെ ഈ സൺകിസ്ഡ് ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്. മഞ്ഞയും കറുപ്പും കലർന്ന സാറ്റിൻ ഗൗണിലെ പൂക്കൽ തന്നെയാണ് ഏറ്റവും ആകർഷണം. മെസ്സിയായിട്ടുള്ള ലോ ബണ്ണിലാണ് തലമുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജിയാൻവിറ്റോറോസിയുടെ ബ്ലാക്ക് സ്യൂഡെ കളക്ഷനിൽ നിന്നുള്ള വണ്ടർ സാൻഡലാണ്…
Read More » -
കണ്ടാല്‍ കഥ കഴിഞ്ഞു; കൂകിയോ, എങ്കില്‍ മരണമുറപ്പ്! കേരളം വിറപ്പിക്കുന്ന കാലന്‍ കോഴി
‘കാലന്‍ കോഴി കൂകിയോ…എങ്കില്‍ മരണം ഉറപ്പ്’ ഇങ്ങനെ കേള്‍ക്കാത്തവര്‍ ചുരുക്കം ചിലരെ കാണൂ. ഒരു പക്ഷെ ഈ തലമുറയ്ക്ക് അതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. എന്നാല്‍ ഒരു പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ പിറകോട്ട് പോയാല്‍ കാലന്‍ കോഴി എന്നത് ഒരു പേടി സ്വപ്നമായിരുന്നു. ഭയപ്പെടുത്തുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാലന്‍ കോഴിയെ പലരും കണ്ടിട്ടില്ല എന്നതും സത്യം. മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവുമുള്ള ഭീമാകാരനായ ഒരു പക്ഷിയാണ് ‘കാലന്‍ കോഴി’ എന്ന് കേരളീയര്‍ വിളിക്കുന്ന ‘Mottled wood owl’. രാത്രി കാലങ്ങളില്‍ കാലന്‍ കോഴിയെ കണ്ടാല്‍ തല കറങ്ങി വീണാലും അതിശയിക്കാനില്ല. അവയുടെ രൂപം കണ്ടാല്‍ ഭയക്കുമെന്ന് ഉറപ്പാണ്. വളഞ്ഞ കൂര്‍ത്ത കൊക്ക്, വലിയ ഉരുണ്ട കണ്ണുകള്‍, ഗരുഡനോളം വലിപ്പം, തവിട്ട് നിറം, ശരീരത്തില്‍ മുഴുവന്‍ പാടുകളും വരകളും. മുഖത്തിന് ചാരനിറവും കൊക്കിന് താഴെ വെളുത്ത തൂവലുകളുമാണ് ഇവയ്ക്ക്. കണ്ണുകള്‍ക്ക് കടുത്ത തവിട്ട് നിറമായിരിക്കും. വേട്ടയാടാന്‍ പാകത്തിന് ബലിഷ്ഠമായ കാലുകളും ഇവയ്ക്കുണ്ട്. ഉയരമുള്ള മരങ്ങള്‍ക്ക് മുകളിലായിരിക്കും…
Read More » -
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം- കെഎല്‍എഫ് ചര്‍ച്ച
കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു മാറ്റം കൊണ്ടുവരാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍…
Read More » -
തെളിഞ്ഞു ദീപങ്ങൾ; കേരളീയം രാവുകൾ ഇനി വർണാഭം
തിരുവനന്തപുരം: കേരളീയം രാവുകളെ നറു നിലാവെളിച്ചത്താൽ അലംകൃതമാക്കാൻ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരത്തിന് മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് സ്വിച്ച് ഓൺ നിര്‍വഹിച്ചു.കനകക്കുന്ന് പാലസിനു മുന്നിൽ ഒരുക്കിയ കേരളീയത്തിന്റെ കൂറ്റൻ ലോഗോ പൂത്തിരികളുടെ അകമ്പടിയോടെ വൈകീട്ട് 7.30 ന് പ്രകാശിപ്പിച്ചു കൊണ്ടാണ് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻ കുട്ടി,ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. കേരളീയം ഇല്യുമിനേഷൻ കമ്മിറ്റി അണിയിച്ചൊരുക്കുന്ന വൈദ്യുത ദീപാലങ്കാരം കേരളീയം മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.സാങ്കേതിക മികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുത ദീപക്കാഴ്ച നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത കാഴ്ചയുടെ വിസ്മയമാണ് തീര്‍ക്കുന്നത്.കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം,മ്യൂസിയം കോമ്പൗണ്ട്,ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റും അനക്സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്,നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിൽ പ്രത്യേകമായി ആവിഷ്കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍പ്പി, എല്‍ഇഡി ബാര്‍,പിക്സല്‍,ഫോഗ്,നിയോണ്‍ സീരിയല്‍ സെറ്റ് എന്നിങ്ങനെയുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്…
Read More » -
കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറി! പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നു; നവംബർ ഏഴ് വരെ വൈകിട്ട് ആറ് മുതൽ രാത്രി 12 മണി വരെ നിയമസഭയിലെ വർണവിസ്മയം ആസ്വദിക്കാം
തിരുവനന്തപുരം: കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറ്റ്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ എൽ ഐ ബി എഫ്) രണ്ടാം പതിപ്പിന്‍റെ ഭാഗമായി തൃശൂർ പൂരം പ്രമേയമാക്കി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച പ്രത്യേക ദീപാലങ്കാരം സ്പീക്കർ എ എൻ ഷംസീർ സ്വിച്ച് ഓൺ ചെയ്തു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് നിയമസഭാ പുസ്തകോത്സവമെന്ന് സ്പീക്കർ പറഞ്ഞു. കെ എൽ ഐ ബി എഫ് ഒന്നാം പതിപ്പിന് നൽകിയ എല്ലാ പിന്തുണയും ഇക്കുറിയുമുണ്ട്. പുസ്തകോത്സവ വേളയിൽ നിയമസഭാ മന്ദിരത്തിലേക്ക് ഏത് വ്യക്തിക്കും കടന്നുവരാമെന്നും സ്പീക്കർ അറിയിച്ചു. പുസ്തകോത്സവത്തിനായി ഒരുക്കിയ സ്റ്റാളുകളും സ്പീക്കർ സന്ദർശിച്ചു. പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നത്. ആന, നെറ്റിപ്പട്ടം, കുടമാറ്റം, വെഞ്ചാമരം തുടങ്ങി തൃശൂര്‍ പൂരത്തിന്റെ എല്ലാ ചാരുതയും ഒത്തിണക്കിയ ദീപാലങ്കാരമാണ് നിയമസഭയിൽ വെളിച്ച വിസ്മയം തീർക്കുന്നത്. കുടമാറ്റത്തിന്റെ മാറ്റുകൂട്ടാൻ എഴുപത് വർണ്ണക്കുടകളാണ് ഒരുക്കിയിട്ടുള്ളത്.…
Read More » -
വിളക്ക് വെയ്‌ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെളിച്ചം ഐശ്വര്യത്തിന്റെ പ്രതീകമാണ്.അതിനാൽത്തന്നെ രാവിലേയും സന്ധ്യാനേരത്തും വിളക്ക് വെയ്‌ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ വിളക്ക് വെയ്‌ക്കുമ്ബോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്ബോള്‍ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം. നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കില്‍ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കില്‍ ദാരിദ്ര്യമാണ് ഫലം. വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്‌ക്കാൻ.തിരി എണ്ണയിലേക്ക് താഴ്‌ത്തി കെടുത്തുന്നതാണ് ഉത്തമം.കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം. രണ്ട് നേരം വിളക്ക് വെയ്‌ക്കുന്നതിന് മുമ്ബും കുളിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിര്‍ബന്ധമാണ്.
Read More »