Fiction

ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലാകുന്ന സന്ദർഭങ്ങൾ

ഹൃദയത്തിനൊരു ഹിമകണം 26

   ആകെ വെട്ടി നശിപ്പിച്ച കാട്ടിൽ ഒരു മരം മാത്രം തലയുയർത്തി നിൽക്കുന്നു. എന്തുകൊണ്ടാണ് ഈ മരത്തെ മാത്രം

വെട്ടാഞ്ഞത് എന്ന ചോദ്യത്തിന് ‘പാഴ്മര’മാണത് എന്ന് മറുപടി.

ഒരു മരം പാഴ്മരമാവുന്നത് അത് ഒരു തടിക്കച്ചവടക്കാരന്റെ കൺകോണിലൂടെ നോക്കുമ്പോഴാണ്. ആ കാടിനെ നമുക്ക് ഒറ്റമരവനം എന്ന് വിളിക്കാം. ആ പാഴ്‌മരം ഇല്ലായിരുന്നേൽ ആ കാടിന് ആ പേര് നഷ്ടമാവുമായിരുന്നു.

നിങ്ങളെക്കൊണ്ട് ലോകത്തിന് ഗംഭീരമായ  പ്രയോജനങ്ങൾ ഒന്നുമില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ ആബ്‌സൻസ് പ്രസന്റ് ആയിരിക്കുന്ന ഏതൊക്കെയോ ഇടങ്ങളുണ്ട്.

ഉദ്യോഗച്ചന്തയിൽ നിങ്ങൾക്ക് വലിയ മാർക്കറ്റ് ഇല്ലായിരിക്കാം. പക്ഷെ സമൂഹത്തിന് വേറെ ഏതൊക്കെയോ തലങ്ങളിൽ നിങ്ങളെ ആവശ്യമുണ്ടാവാം!

അവതാരക: സീമ ജിജോ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: