Environment
-
ആഗോളതലത്തില്‍ ഉഷ്ണതരംഗം, കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലും പാക്കിസ്ഥാനിലും കാര്‍ഷിക വിളകള്‍ കുറയാൻ കാരണമായി: യുഎന്‍ റിപ്പോര്‍ട്ട്
മനുഷ്യൻ ഇന്ന് ഭൂമുഖത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയിൽ ഓരോ വർഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന ഡബ്ല്യുഎംഒയുടെ 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയത് ആഗോളതാപനത്തെ തുടർന്ന് സമുദ്രത്തിലെ താപനില റെക്കാർഡ് ഉയരത്തിലെത്തുമെന്നത് സംബന്ധിച്ചാണ്. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) ഇന്നലെയാണ് ഇത് സംബന്ധിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് 2022 റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള നിരവധി റെക്കോർഡുകൾ തകർത്തു. ലാ നിന പ്രതിഭാസത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2022 ലെ ആഗോള താപനില, 1850 മുതൽ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാൾ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വർഷമാണ് കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ റെക്കോർഡ് ചൂട്,…
Read More » -
2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്
2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യമാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, വടക്കുകിഴക്കൻ ചൈന എന്നി മേഖലകളിൽ കഴിയുന്ന 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ‘ആഗോള ജലപ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അടിയന്തിര ആവശ്യമാണ്…’ – യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. ആഗോളതലത്തിൽ, രണ്ട്…
Read More » -
എടുത്തുവളര്‍ത്തിയത് നായ്ക്കുട്ടിയെ; ടിബറ്റന്‍ മാസ്റ്റിഫ് വളര്‍ന്നപ്പോള്‍ കരടി!!!
ബെയ്ജിങ്: എടുത്തുവളര്‍ത്തിയ നായ്ക്കുട്ടി ‘നായ’യല്ലെന്ന് വീട്ടുകാര്‍ തിരച്ചറിഞ്ഞത് രണ്ട് വര്‍ഷം കഴിഞ്ഞ്. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. യുന്‍ എന്ന വനിതയും കുടുംബവും 2016 ലാണ് നായയാണെന്ന് കരുതി ഒരു മൃഗത്തിനെ എടുത്തുവളര്‍ത്തിയത്. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം മൃഗം വളര്‍ന്നപ്പോള്‍ ഭാരം 250 പൗണ്ടായി (ഏകദേശം 114 കിലോഗ്രാം) വര്‍ധിച്ചു, കൂടാതെ രണ്ട് കാലില്‍ നടക്കാനും തുടങ്ങി. ഇതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒടുവിലാണ് നായയാണെന്ന് കരുതി വളര്‍ത്തിയത് വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ കരടിയെയാണെന്ന് ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണെന്ന് കരുതിയാണ് കുടുംബം കരടിയെ എടുത്തുവളര്‍ത്തിയത്. ഏഷ്യന്‍ കറുത്ത കരടികളോട് സമാനമായ കറുത്ത-തവിട്ട് നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞ നായ്ക്കളാണ് ഇവ. ഇവയ്ക്ക് 50 പൗണ്ട് വരെ ഭാരമുണ്ടാകും, അതായത് ഏകദേശം 69 കിലോ. വളര്‍ത്തിയത് കരടിയെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമസ്ഥന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കരടിയുടെ ഇനവും മറ്റു വിവരങ്ങളും സ്ഥിരീകരിച്ചത്. കരടിക്ക്…
Read More » -
ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടെന്നു മുഖ്യമന്ത്രി; പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള ശിപാർശ തള്ളി
തിരുവനന്തപുരം: അപൂര്‍വ്വയിനത്തില്‍പ്പെട്ട പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച ശിപാര്‍ശ തള്ളിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് പാതാളത്തവളയെ സംസ്ഥാന തവളയാക്കാനുള്ള ശിപാര്‍ശ വച്ചത്. പശ്ചിമഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ. ഇതിനെ പിഗ്‌നോസ് തവളയെന്നും പന്നിമൂക്കന്‍ താവളയെന്നുമൊക്കെ വിളിക്കുന്നുണ്ട്. വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്നായിരുന്നു ബോര്‍ഡ് യോഗം ശിപാര്‍ശ തള്ളിയത്.
Read More » -
പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം (എക്‌സ് സീറോ) സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്‌സ് സീറോ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍ ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആകാശ ദൃശ്യത്തില്‍ ഒരു പുഷം പോലെയാകും ഈ നഗരം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികള്‍, നക്ഷത്ര ഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, എന്നിവയെല്ലാം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകും. കാറുകളുടെ പ്രവേശനം പരിമിതപ്പെടുത്തുന്ന നഗരത്തില്‍ 30,000 പേര്‍ക്ക് ഹരിത ജോലി ഉറപ്പാക്കും.
Read More » -
‘കണ്‍ഗ്രാജുലേഷന്‍സ് ആശ’ ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലി ഗര്‍ഭിണിയെന്ന് സൂചന
ഭോപാല്‍: നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന സൂചന. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്കു ഹൃദ്യമായ വരവേല്‍പാണ് രാജ്യം നല്‍കിയത്. ‘ആശ’ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ആശയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പ്രത്യേക ശ്രദ്ധയാണ് ഈ ചീറ്റയ്ക്ക് നല്‍കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം. നമീബിയയില്‍നിന്നും എത്തിച്ച എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടത്. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്. അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947 ല്‍ വേട്ടയാടപ്പെട്ടതോടെയാണ് ഇന്ത്യയില്‍ ഇവയ്ക്കു വംശനാശം സംഭവിച്ചത്. 1952ല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു.
Read More » -
രാമച്ചം കൃഷിയിലൂടെ മികച്ച വരുമാനവും നേടാം
വെറ്റിവേര്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോഗോന്‍ സൈസാനിയോയിഡെസ് എന്നാണ്. രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ കൂട്ടായി വളരുന്ന ചെടികളാണ് രാമച്ചം. ഇവയുടെ വേരുകള്‍ മൂന്നു മീറ്റര്‍ വരെ ആഴത്തില്‍ വളരും. പ്രളയകാലത്ത് മണ്ണിടിഞ്ഞും മണ്ണൊലിച്ചുപോയും കൃഷിഭൂമി താറുമാറായി പോയിട്ടുണ്ടെങ്കില്‍ കരുതലിന്റെ ജൈവവേലിയായി രാമച്ചം ഉപയോഗിക്കാം. കര്‍ഷകര്‍ക്ക് കൃഷിഭൂമി സംരക്ഷിക്കുന്നതിനൊപ്പം മികച്ച വരുമാനം നേടാനും രാമച്ചം സഹായിക്കും. മണ്ണിടിയുമെന്നു ഭയക്കുന്ന മലഞ്ചരിവുകളിലും തട്ടുതട്ടുകളായുള്ള കൃഷിഭൂമിയിലും കൃഷിഭൂമിയുടെ തട്ടിന്റെ അറ്റത്ത് അല്ലെങ്കില്‍ അതിന്റെ വരമ്പത്താണ് രാമച്ചം പിടിപ്പിക്കേണ്ടത്. അല്ലെങ്കില്‍ കൃഷിഭൂമിയുടെ അതിരു തിരിക്കാനുള്ള വേലിയായി വച്ചു പിടിപ്പിക്കണം. ഒരാള്‍പ്പൊക്കത്തിലേറെ ഉയരത്തില്‍ അടുത്തടുത്തു വളരുന്നതിനാല്‍ ഇത് നല്ല വേലിയായി നിലകൊള്ളും. ചെടികളുടെ കമ്പുകള്‍ ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇതിനിടയില്‍കൂടി അകത്തു കടക്കുന്നതും നൂഴ്ന്നു കടക്കുന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മികച്ച സംരക്ഷണ ഭിത്തിയായും ജൈവവേലിയായും ഇതു നിലനില്‍ക്കും. സാധാരണ പുല്‍ച്ചെടികളുടെ വേരുകള്‍ അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മേല്‍പ്പരപ്പില്‍ മാത്രം പടരുമ്പോള്‍ രാമച്ചത്തിന്റെ വേരുകള്‍ മൂന്നുമീറ്റര്‍ വരെ ആഴത്തിലേക്ക്…
Read More » -
ചൂട് കടുക്കും, മരണം കൂടും; കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് ആറ് മടങ്ങ് വര്‍ധിക്കുമെന്ന് പഠനം
കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വര്‍ധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വര്‍ദ്ധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിലെ അന്തരീക്ഷ ചൂട് ഉറക്കത്തിന്റെ സാധാരണ ശരീരശാസ്ത്രത്തെ തന്നെ തടസ്സപ്പെടുത്തിയേക്കാമെന്നാണ് യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഉറക്കകുറവ് രോഗപ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, മാനസികാരോഗ്യ അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. കിഴക്കന്‍ ഏഷ്യയിലെ 28 നഗരങ്ങളില്‍ ചൂടുള്ള രാത്രിയിലെ ശരാശരി താപനില 2090-ഓടെ 20.4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 39.7 ഡിഗ്രി സെല്‍ഷ്യസായി മാറുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പരിമിതപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പാരീസ് കാലാവസ്ഥാ ഉടമ്പടി.ഇത് പരിശോധിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള താപനം പ്രശ്നകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.’രാത്രിയില്‍ താപനില വര്‍ദ്ധിക്കുന്നതിന്റെ അപകടസാധ്യതകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് നോര്‍ത്ത് കരോലിന…
Read More » -
വലയില്‍ കുടുങ്ങി നീലക്കൊഞ്ച്; ഇന്റര്‍നെറ്റില്‍ വൈറലായി മൊഞ്ച്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ നീലക്കൊഞ്ച് ഇന്റര്‍നെറ്റില്‍ വൈറല്‍ താരം. സാധാരണ കൊഞ്ചുകള്‍ ബ്രൗണ്‍/ ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുമ്പോള്‍ അതിമനോഹരമായ നീല നിറമാണ് ഈ കൊഞ്ചിനെന്നുള്ളതാണ് പ്രത്യേകത. നീലക്കൊഞ്ചുകള്‍ ഉണ്ടാകാനുള്ള സാധ്യത 20 ലക്ഷത്തിലൊന്നാണെന്നാണു ഗവേഷകര്‍ പറയുന്നത്. ജനിതകെവെകല്യംകൊണ്ടാണ് ഇവയുടെ നിറം നീലയായി മാറുന്നതെന്നും ചില പ്രോട്ടീനുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ ഇവയ്ക്കു കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പോര്‍ട്ട്ലാന്‍ഡ് തീരത്തുനിന്നാണ് ജോഹാന്‍ ലാര്‍സന്‍ എന്നയാള്‍ക്ക് നീലക്കൊഞ്ചിനെ ലഭിച്ചത്. എന്നാല്‍ തനിക്കു ലഭിച്ചത് അപൂര്‍വ കൊഞ്ചിനെയാണെന്നു ജോഹാന്‍ അറിഞ്ഞില്ല. ഫോട്ടോ എടുത്ത ഉടന്‍ ലാര്‍സന്‍ അതിനെ ജലത്തിലേക്കുതന്നെ വിടുകയും ചെയ്തു. പിന്നീട് ചിത്രം ട്വീറ്റ് ചെയ്തപ്പോഴാണ് അത്ഭുതാവഹമായ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയത്. 5,16,000 െലെക്കും 43,000 ഷെയറുകളുമായി ചിത്രം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം കൊഞ്ചിനെ ആദ്യമായിട്ടാണു കാണുന്നതെന്ന് നിരവധി ആളുകള്‍ കുറിച്ചു. അപൂര്‍വ ഇനം കൊഞ്ചിനെ തങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് ചുരുക്കം ചിലര്‍ ഇതിനിടെ അറിയിക്കുകയും ചെയ്തു. 1993 ല്‍ തനിക്കു കിട്ടിയ കൊഞ്ചിനെ മീന്‍വളര്‍ത്തല്‍…
Read More »