Newsthen Special

 • കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതായി 32-കാരനായ യുവാവ്; സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

  ജലന്ധർ: അസാധാരണമായ ഒരു ബലാൽസംഗ വാർത്തയാണ് ഇപ്പോൾ പഞ്ചാബിൽ ചർച്ചാ വിഷയം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറിൽ നാലു യുവതികൾ ചേർന്ന് ഒരു പുരുഷനെ ബലാൽസംഗം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ടത്. തന്നെ കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ വനപ്രദേശത്തു വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ്, 32-കാരനായ ജലന്ധർ സ്വദേശി പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ഗഗൻദീപ് സിംഗ് ഷെഖോൻ പറഞ്ഞതായി പഞ്ചാബി പത്രം ജാഗരൺ റിപ്പോർട്ട് ചെയ്തു. ജലന്ധറിലെ തുകൽ ഫാക്ടറി ജീവനക്കാരനാണ് ബലാൽസംഗ ആരോപണവുമായി രംഗത്തുവന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. താൻ നടന്നു പോവുന്നതിനിടെ കാറിലെത്തിയ നാലു യുവതികൾ കണ്ണിൽ ഒരു സ്‌പ്രേ തളിച്ചശേഷം കാറിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോവുകയും ബലാൽസംഗം ചെയ്യുകയും ചെയ്തതായാണ് ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ…

  Read More »
 • ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ

  കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. 2021 ഈ പദ്ധതി ആരംഭിക്കുമ്പോൾ പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇത്രയും മാനസിക സമ്മർദ്ദം ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അതിൽ പോലീസിനെന്താവും ചെയ്യാനാവുക? നമ്മുടെ കുട്ടികളെ ചിരിപ്പിക്കാൻ അവർക്കു കഴിയുമോ? ഈ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്നു തെളിയിക്കുന്നതാണ് ചിരി ഹെൽപ്പ് ലൈനിൽ വന്ന കോളുകളുമായി ബന്ധപ്പെട്ട കണക്കുകൾ. 2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെ വിളിച്ച 31084 പേരിൽ 20081 പേർ വിവരാന്വേഷണത്തിനും 11003 പേർ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതൽ കോളുകൾ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ചിരിയുടെ ഹെൽപ്ലൈനിൽ വിളിച്ചത്. ഇതിൽ 1815…

  Read More »
 • ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി  തർപ്പണം

  പത്തനംതിട്ട : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28 ന് രാവിലെ 4 മണി മുതൽ നടക്കും കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച്…

  Read More »
 • കേരള ടൂറിസത്തിന്റെ ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം

    തിരുവനന്തപുരം; കേരള ടൂറിസത്തിന് വേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം. “Rhapsody of Rains-Monsoons of Kerala” എന്ന ചിത്രത്തിലെ വിവരണത്തിന് ശോഭ തരൂർ ശ്രീനിവാസനാണ് പുരസ്‌കാരം. കേരളത്തിലെ മഴയുടെ സകല ഭാവങ്ങളും മഴയോട് ചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ആവിഷ്കരിക്കുന്നതാണ് ഈ 20മിനിറ്റ് ചിത്രം. കേരളത്തിലേക്ക്, പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യ മഴമേഘങ്ങൾ കടക്കുന്നതു മുതൽ മഴയുടെ കയറ്റിറക്കങ്ങളും മഴയോടു ചേർന്നുള്ള മലയാളി ജീവിതവും എല്ലാം ഇതിവൃത്തമാകുന്ന ഡോക്യുമെന്ററി കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചു വർഷം കൊണ്ടാണ് പൂർത്തിയായത്. ചിത്രം വൈകാതെ കേരളത്തെയും മഴയെയും സ്നേഹിക്കുന്ന എല്ലാവരിലേക്കും ഔദ്യോഗിക റിലീസിലൂടെ എത്തിക്കും.

  Read More »
 • കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെ

  കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. എന്നും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് പല ഗുണങ്ങളും നമുക്ക് നല്‍കും. ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. കൂടാതെ, വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. രുചിയും ഗുണവും പകരുന്ന ഇതില്‍ വിറ്റാമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ, ശരീരത്തിന് ഏറെ രോഗപ്രതിരോധശേഷി നല്‍കും. അനാവശ്യമായ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറും വയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

  Read More »
 • മുരിങ്ങയില ഉപയോഗിച്ചാൽ :തടി കുറയും, ഹൃദയാരോഗ്യം കൂടും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും

  മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരമാണ്. മുരിങ്ങയില പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്,  ജീവകം എ, മഗ്നീഷ്യം തുടങ്ങിയ ദാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ജീവകം സി, ബീറ്റാകരോട്ടിന്‍ ഇവ കൂടാതെ രക്തസമ്മർദം നിയന്ത്രിക്കുന്ന ശക്തിയേറിയ ആന്റിഓക്സിഡന്റുകൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.മുരിങ്ങക്ക ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ്. കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങയില എല്ലുകളെ ശക്തിയുള്ളതാക്കുന്നു. ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു. മുരിങ്ങയിലെ ആന്റിഓക്സിഡന്റുകൾ എല്ലുകൾക്ക് ശക്തി നൽകുന്നു. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുക്കളും ഹൃദയാരോഗ്യമേകുന്നു. ഭക്ഷ്യ നാരുകൾ മുരിങ്ങക്കയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.…

  Read More »
 • എല്ലോർക്കും നല്ല കാലമുണ്ട്, നേരമുണ്ട് വാഴ്വിതെ…സംവിധായകനിൽ നിന്നും, നടനിൽ നിന്നും ഗായകനിലേക്ക് എം എ നിഷാദ്

  സംവിധായകനും, നടനും മാത്രമല്ല മികച്ച ഗായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എം എ നിഷാദ്. അദ്ദേഹം പാടി അഭിനയിച്ച ഗാനം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.എല്ലോർക്കും നല്ല കാലമുണ്ട്, നേരമുണ്ട് വാഴ്വിതെ.. എന്ന മനോഹരമായ ഗാനമാണ് ദുബൈയുടെ പശ്ചാത്തലത്തിൽ നിഷാദ് പാടി അഭിനയിച്ചിരിക്കുന്നത്. വളരെ മനോഹരമായ ഗാനവും, പശ്ചാ ത്തലവും എല്ലാം പ്രേക്ഷകർക്കു മികച്ച അനുഭവമാണ് പകർന്നു നൽകുന്നത്.തനിക്കേറ്റവും ഇഷ്ടമുള്ളതും, എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമായ ഒരു ഗാനം എന്നാണ് നിഷാദ് ഫേസ്ബുക്കിൽ വിഡിയോ പങ്കു വെച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. സംവിധാന രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്ന നിഷാദ് ഗായകനായും ഏവരുടെയും പ്രശംസ എറ്റ് വാങ്ങുകയാണ് ഈ ഒരു ഒറ്റ ഗാനത്തിലൂടെ.

  Read More »
 • കളം വരച്ചുള്ള കൊട്ട കളിയും….. മാണിക്കച്ചെമ്പഴുക്ക കളിയും….. പാറ കളിയും….. സാറ്റ് കളിയും……അങ്ങനെയും ഒരു കാലം.. റിട്ടയർഡ് ഹെഡ്മാസ്റ്റർ ബുഹാരി മാസ്റ്റർ ഓർമ്മകൾ അയവിറക്കുന്നു 

  “ഇത്രയും ഭാരവും കൊണ്ടു ദിവസവും സ്‌കൂളിൽ പോകാൻ എനിക്ക് വയ്യ….. എന്റെ തോൾ വേദനിക്കുന്നു…. ഞാൻ ഇവിടെയിരുന്ന് പഠിച്ചുകൊള്ളാം….” അഞ്ചിൽ പഠിക്കുന്ന ഇളയമകൾ ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്നും തിരികെ വീടിനുമുന്നിൽ ജീപ്പിൽ വന്നിറങ്ങിയിട്ടു…… ബാഗും തൂക്കിക്കൊണ്ട് വീട്ടിലേയ്ക്കു കയറുന്നതിനിടയിൽ എന്റെ മുഖത്ത് നോക്കി പറഞ്ഞ വാചകങ്ങളാണിത്!!!! ശാരീരികമായി റെസ്റ്റിലായതിനാൽ ഭാരം എടുക്കാൻ കഴിയില്ല….. എങ്കിലും ആ ബാഗു ഒന്നു് എടുത്തുനോക്കാൻ ഞാൻ ശ്രമിച്ചു….!!! സംഗതി…… അവൾ പറഞ്ഞതു ശരിതന്നെയാണ്….. നല്ല ഭാരം!!!!!!! ഇതുംകൊണ്ട് നടക്കുക എന്നു പറയുന്നത് അല്പം വൈഷമ്യം തന്നെയാണ്…. എന്താണിത്ര ഭാരം….? നല്ല കട്ടിയുള്ള ആ ബാഗു തുറന്നു നോക്കി… പുസ്തകങ്ങൾ എല്ലാമുണ്ട്…. ഓരോ വിഷയത്തിനും ആവശ്യമായ നോട്ടുബുക്കുകൾ…. അതും നല്ല ഇരുന്നൂറ് പേജ് ബുക്കുകൾ…!!! പിന്നെ ഭാഷയുടെ കോപ്പി ബുക്കുകൾ….. വർക്കുബുക്കുകൾ….. അങ്ങനെ ബുക്കുകൾ തന്നെ കുറേയുണ്ട്!!!!! ചില ചാർട്ടുകൾ….. ഉച്ചഭക്ഷണം കൊണ്ടുപോയ പാത്രം… കുടിവെള്ളം കൊണ്ടുപോയ നല്ല സ്റ്റീലിന്റെ ബോട്ടിൽ…. അതിൽ കുറച്ചു വെള്ളവും…

  Read More »
 • രാജ്യത്തെ ആദ്യ സോളോഗ്യാമി വിവാഹം ഗുജറാത്തില്‍

  രാജ്യത്തെ ആദ്യ സോളോഗ്യാമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വീട്ടിൽ വെച്ചു തന്നെയാണ് വിവാഹം നടന്നത്. വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി നേതാവ് രം​ഗത്ത് വന്നതോടെ വീട്ടിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകൾ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിൻമാറി. ഇതോടെ വിവാഹ ചടങ്ങുകളെല്ലാം യുവതി ഒറ്റയ്ക്ക് തന്നെ ചെയ്തു. വിവാഹത്തിന് ശേഷം പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ക്ഷമ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി, കോൺ​ഗ്രസ് നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെ തന്നെയാക്കിയത്.ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നുമായിരുന്നു വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത…

  Read More »
 • അത്ര നിസാരനല്ല വാഴക്കൂമ്പ്, അറിയാം വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

    വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ. വാഴക്കൂമ്പ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പഴമക്കാരുടെ പ്രധാന ആഹാരം ആയിരുന്നു. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പിലെ പറയുന്നത്. ചിലയിടങ്ങളിൽ കുടപ്പൻ എന്നും പറയും. വാഴപ്പഴത്തേക്കാൾ ഗുണങ്ങൾ കൂടുതലാണ് വാഴക്കൂമ്പിനു എന്നതാണ് യാഥാർത്ഥ്യം. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ്. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ തുടങ്ങി നിരവധി ധാതുക്കളും വൈറ്റമിനുകളും തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്. വാഴക്കൂമ്പ് കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കുവാൻ ഇത് സഹായിക്കുന്നു. പൊട്ടാസിയം ത്തിൻറെ കലവറയാണ് എന്നതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കുവാനും വാഴക്കൂമ്പ് കൊണ്ടു കഴിയും. ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കാൻ വാഴക്കൂമ്പിൽ ശക്തിയുണ്ട് എന്നതാണ്. ആൻറി ഓക്സിജൻ സുകൾ പ്രദാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാനും അകാലവാർദ്ധക്യം തടയുവാനും ഭക്ഷണത്തോടൊപ്പം വാഴക്കുമ്പ്…

  Read More »
Back to top button
error: