Fiction

  • നമുക്കു കഴിയും വിധം സമൂഹത്തിന്  നന്മ ചെയ്യുക, അതിന് വലിപ്പച്ചെറുപ്പങ്ങളില്ല

    വെളിച്ചം       കാട്ടില്‍ പെട്ടെന്നാണ് കാട്ടുതീ പിടിച്ചത്. ഉടൻ അത് കാടാകെ പടര്‍ന്നു പിടിച്ചു.  വൃക്ഷങ്ങള്‍ കത്തിയെരിഞ്ഞു.  മൃഗങ്ങളെല്ലാം ജീവന് വേണ്ടി നെട്ടോടമോടി. ഒരു വവ്വാല്‍ രക്ഷപ്പെടാനുള്ള തത്രപ്പാടില്‍  പറന്നുപോവുകയായിരുന്നു.  അപ്പോഴാണ് ഒരു ചെറിയ കിളി തന്റെ കൊക്കില്‍ ദൂരെയൊരിടത്ത് നിന്നും വെള്ളം നിറച്ച് ആ തീയിലേക്ക് ഒഴിക്കുന്നത് കണ്ടത്.  ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ടപ്പോള്‍ വവ്വാലിന് ചിരിവന്നു.  വവ്വാല്‍ ആ കുഞ്ഞുകിളിയോട് ചോദിച്ചു: “ഇത്രവലിയ കാട്ടുതീ, നിന്റെ കൊക്കില്‍ കൊണ്ടുവന്നു വെള്ളം തളിച്ചാല്‍ എങ്ങനെ ഇല്ലാതാകാനാണ്…” അപ്പോള്‍ കിളി പറഞ്ഞു: “ഞാന്‍ എത്ര ചെറുതാണോ വലുതാണോ എന്നതൊന്നും എനിക്ക് പ്രസ്‌ക്തമല്ല.  ഞാന്‍ എനിക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്യുന്നു.” നമ്മുടെ ജീവിതത്തിലും ധാരാളം പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഇതുപോലെ കടന്നുവരും.  നമ്മുടെ കയ്യില്‍ എത്രയുണ്ട് എന്നതല്ല, ഉള്ളതുകൊണ്ട് നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ…? ഓരോ വ്യക്തിയും അവനവനാൽ കഴിയുന്ന നന്മ ചെയ്താൽ…

    Read More »
  • വ്യക്തി ഒരു തുരുത്തല്ല, സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയണം

    ഹൃദയത്തിന് ഒരു ഹിമകണം- 21 ഒരു ഗ്രാമത്തിൽ ഒരു ശിൽപി ഉണ്ടായിരുന്നു. പട്ടിണിയുടെയും ക്ഷാമത്തിന്റെയും രോഗങ്ങളുടെയും കാലം വന്നപ്പോൾ ശിൽപി അയാളുടെ വീടിന്റെ കതക് അഴിച്ച് പണിതു. പുതിയ ഡോറിന് പുറത്ത് നിന്ന് ഹാൻ്റിൽ ഇല്ല. അകത്ത് നിന്ന് മാത്രം. അതായത് ‘പുറത്ത് നിന്നും ആരും ഇങ്ങോട്ട് വരണ്ട. എനിക്കാവശ്യമുള്ളപ്പോൾ ഞാൻ പുറത്ത് വരും’ എന്ന മട്ട്. കുറെ ദിവസത്തേയ്ക്ക് ശിൽപി പുറത്തിറങ്ങിയില്ല. ഭക്ഷണസാധങ്ങളൊക്കെ ആവശ്യത്തിൽ കൂടുതൽ സംഭരിച്ച് ശിൽപിയും കുടുംബവും വീട് പൂട്ടി സ്വൈര്യമായി കഴിയുകയാണ്. കഥയുടെ രണ്ടാം ഭാഗം ഇങ്ങനെയാണ്. ശിൽപി രോഗിയായി. ചികിത്സ വേണം. നാളുകൾക്ക് ശേഷമാണ് അകത്തെ ഹാൻ്റിലിൽ ഒരു വിറച്ച കൈ തൊടുന്നത്. ശിൽപി പുറത്തിറങ്ങി. ചികിത്സ വേണം. പക്ഷെ പുറത്തെങ്ങും, വഴിയിലെങ്ങും ആരെയും കാണുന്നില്ല. രോഗം മൂർഛിച്ച് ആളുകൾ ആ ഗ്രാമം ഉപേക്ഷിച്ച് പോയിരുന്നു. ചികിത്സാകേന്ദ്രങ്ങളൊക്കെ അടച്ചു പൂട്ടിയിരുന്നു. ഗ്രാമത്തെ പുറത്താക്കി വാതിലടച്ച ഒരാൾ അതേ ഗ്രാമത്തിൽ അനാഥനായി മരിച്ചു വീഴുകയാണ്. കഥയുടെ…

    Read More »
  • അതിജീവനത്തിൻ്റെ പാത കണ്ടെത്തൂ, ഓരോ നിമിഷവും ആസ്വദിക്കാന്‍ പഠിക്കൂ

    വെളിച്ചം    രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കുകയാണെന്ന് രാജാവിന് മനസ്സിലായി.  കാലാവസ്ഥാ വ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്.  വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു. പക്ഷേ, ഇനിയും ഇത്തരം ദുരന്തങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി അദ്ദേഹം. ഒടുവിൽ പോംവഴി തേടി രാജഗുരുവിനെ സമീപിച്ചു. ഗുരു ഒരു വഴി ഉപദേശിച്ചു.  രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക.  രാജാവ് ഗുരുവിനു തന്നെ രാജഭരണം  കൈമാറി. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ അദ്ദേഹം കൃത്യമായി  നിറവേറ്റി.  അങ്ങനെ രാജാവിന്റെ ഭയം മാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലികൾ ചെയ്തുതീര്‍ത്തു. തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു: “ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. താങ്കളുടെ ഈ മാറ്റത്തിന് കാരണം അതാണ്.” നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം. …

    Read More »
  • വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കരുത്, അത് ഉണങ്ങാൻ പ്രയാസമാണ്

    വെളിച്ചം ചെറിയകാര്യങ്ങളില്‍ പോലും അയാള്‍ക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ദേഷ്യംവരുമ്പോള്‍ അയാള്‍ എല്ലാവരോടും വളരെ ക്രൂരമായി പ്രതികരിക്കും. മററുളളവര്‍ക്ക് വരുന്ന മുറിപ്പാടുകള്‍ ഒരിക്കലും അയാളുടെ ശ്രദ്ധിക്കാറില്ല. ഒരിക്കല്‍ തന്റെ അച്ഛനോട് ദേഷ്യപ്പെട്ട് അയാള്‍ തനിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ അച്ഛന്‍ അവനോട് പറഞ്ഞു: “നിനക്ക് ദേഷ്യം വരുമ്പോഴെല്ലാം വേലിയിലെ പലകയില്‍ ആണിയടിക്കുക.” ആദ്യദിനം അയാള്‍ 36 ആണിയടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ആ ആണിയുടെ എണ്ണം കുറഞ്ഞുവന്നു. മാസങ്ങള്‍ കടന്നുപോയി ഒരാണിപോലും അടിക്കാത്ത ദിവസം വന്നെത്തി. അയാള്‍ സന്തോഷത്തോടെ അച്ഛനോട് പറഞ്ഞു: “എനിക്കിപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനാകുന്നുണ്ട്.” അച്ഛന്‍ പറഞ്ഞു: “നിനക്ക് ദേഷ്യമില്ലാത്തപ്പോഴെല്ലാം നീ അടിച്ച ആണി ഊരിയെടുക്കണം.” അയാള്‍ അതുപോലെ ചെയ്തു. അങ്ങനെ അടിച്ച ആണിയെല്ലാം ഊരിക്കഴിഞ്ഞപ്പോഴും അയാള്‍ സന്തോഷത്തോടെ അച്ഛനടുത്തെത്തി. അച്ഛന്‍ പറഞ്ഞു: “നിനക്ക് ഇപ്പോള്‍ ദേഷ്യം വരാറില്ല, മാത്രല്ല, നിന്നിലെ സന്തോഷം തിരിച്ചുവരികയും ചെയതു. പക്ഷേ, നീ ദേഷ്യത്തിലായിരിക്കുമ്പോള്‍ അടിച്ച ആണികള്‍ പിന്നീട് ഊരിമാറ്റിയെങ്കിലും അവിടെ ഒരു ദ്വാരം അവശേഷിക്കുന്നു. അതുപോലെയാണ് നമ്മുടെ…

    Read More »
  • കരുണയും ക്രൗര്യവും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങൾ, ഏതു വേണമെന്നു തീരുമാനിക്കുന്നത് സ്വന്തം മനസ്സു തന്നെ

    ഹൃദയത്തിനൊരു ഹിമകണം- 20 ഗുരുവിനെ പറ്റിക്കാൻ ഒരുത്തൻ കയ്യിലൊരു കിളിക്കുഞ്ഞുമായി ഗുരുവിന്റെ അടുത്ത് ചെന്നു. കൈക്കുമ്പിളിൽ കിളിയെ മറച്ചു പിടിച്ച് അയാൾ ഗുരുവിനോട് ചോദിച്ചു:   “ഈ കിളി ചത്തതോ ജീവനുള്ളതോ?” കിളി ചത്തത് എന്ന് ഗുരു പറഞ്ഞാൽ ആ നിമിഷം അയാൾ കിളിയെ തുറന്ന് വിടും. കിളിക്ക് ജീവനുണ്ട് എന്ന് പറഞ്ഞാൽ  ആ നിമിഷം അതിനെ ഞെക്കിക്കൊല്ലും. ഗുരുവിന് കാര്യം മനസ്സിലായി. ഗുരു പറഞ്ഞു: “ആ കിളിയുടെ ജീവൻ നിന്റെ വിരലുകളിലാണ്.” ഓർക്കണം നമ്മുടെ വിരലുകൾക്ക് ചെയ്യാവുന്ന സാധ്യതകൾ. ഒരു കാര്യത്തോട് കൈ നീട്ടാം അല്ലെങ്കിൽ കൈ മടക്കാം. വിരലുകൾ തലച്ചോറിനെ അനുസരിക്കും. ഏതിനോട്, എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അവതാരകർ: എയ്ഞ്ചൽ എൽദോ, മേരി വർഗീസ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • നമുക്കു നമ്മെ സ്വയം കടഞ്ഞെടുക്കാം, സ്വയം സ്ഫുടം ചെയ്ത നന്മയുടെ കേദാരമാകട്ടെ ഓരോരുത്തരുടെയും മനസ്സ്

    വെളിച്ചം        ഗുരുവും ഇരുപത് ശിഷ്യന്മാരുമാണ് ആ ആശ്രമത്തില്‍ താമസിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും ഗുരുജി എവിടേക്കോ പോകുമായിരുന്നു.  അതുകൊണ്ട് തന്നെ അന്ന് അവര്‍ക്ക് വിദ്യകളൊന്നും പഠിക്കാനില്ലായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ പ്രധാന  ശിഷ്യന്‍ മറ്റുള്ളവരോട് പറഞ്ഞു: “ഗുരുജി എല്ലാ തിങ്കളാഴ്ചയും എവിടെ പോകുന്നുവെന്ന് ഞാന്‍ കണ്ടുപിടിക്കാന്‍ പോവുകയാണ്.  ചിലപ്പോള്‍ ശക്തികിട്ടുന്ന നിഗൂഢമായ വിദ്യപഠിക്കാനാകും പോകുന്നത്, അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ പോകുന്നതാകും, അതുമല്ലെങ്കില്‍ എന്തെങ്കിലും ദുര്‍നടപ്പ് ആകാനും സാധ്യതയുണ്ട്. എന്തായാലും അടുത്ത തിങ്കളാഴ്ച ഞാനീ കള്ളത്തരം പൊളിക്കും, തീര്‍ച്ച.” ശിഷ്യന്മാര്‍ കാത്തിരുന്നു.  അടുത്ത തിങ്കളാഴ്ചയായി.  ഗുരുജി ഇറങ്ങിയതിന്റെ പിന്നാലെ ശിഷ്യനും യാത്രയായി. ഏറെ ദൂരം പിന്നിട്ട് അദ്ദേഹം ഒരു വീട്ടിലേക്ക് കയറി പോകുന്നതാണ് ശിഷ്യൻ കണ്ടത്.  ഉച്ച കഴിഞ്ഞാണ് തിരിച്ചു പോയത്. ഗുരുജി പോയപ്പോള്‍ തുറന്ന് കിടന്ന വാതിലിലൂടെ ശിഷ്യൻ വീടിനകത്തേക്ക് കയറി. അവിടെ കട്ടിലില്‍ ഒരു മനുഷ്യന്‍ തളര്‍ന്ന് കിടപ്പുണ്ടായിരുന്നു. ഗുരുജി അയാളുടെ മുറി വൃത്തിയാക്കി, അയാളെ കുളിപ്പിച്ച്,…

    Read More »
  • അമിത സമ്പത്ത് മനസമാധാനം തകർക്കും, അത് മഹാവ്യാധികൾക്കും കാരണമാകും

    വെളിച്ചം       ആ ദേശത്ത് പ്രസിദ്ധമായ ഒരു ഗുരുകുലമുണ്ട്. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്തുന്നതിനും ഉപദേശം നല്‍കുന്നതിനുമായി ഗുരുജി ഏവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒരുദിവസം ഒരാള്‍ ചോദിച്ചു: “ഗുരുജി, ഒരുവന് സമ്പത്ത് എത്രവരെയാകാം,  സമ്പാദിക്കുന്നത് ഒരു തെറ്റാണോ?” ഗുരുജി പറഞ്ഞു: “സമ്പാദിക്കുന്നത് തെറ്റല്ല, പക്ഷേ, അമിതമായും അന്യായമായും ഒരു നാണയം പോലും ആരും സമ്പാദിക്കാന്‍ പാടില്ല.” അതിനുശേഷം ഗുരുജി എണീറ്റുപോയി.  അവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് മുട്ടകൊടുക്കാനായി അദ്ദേഹം ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു.  കോഴിക്കൂട്ടില്‍ നിന്നും ഒരു കൂടനിറയെ മുട്ടയുമായി അദ്ദേഹം തിരികെയെത്തി. എന്നിട്ട് സംശയം ചോദിച്ചയാളിനോട് കൈനീട്ടാന്‍ ആവശ്യപ്പെട്ടു. അയാളുടെ കയ്യിലേക്ക് മുട്ടകള്‍ ഒന്നൊന്നായി വെക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മുട്ടകള്‍ ഇരുകയ്യും ചേര്‍ത്ത് പിടിച്ച് ശേഖരിച്ചു. എന്നാല്‍ ഗുരുജി ഒന്നും മിണ്ടാതെ മുട്ടകള്‍ കൊടുത്തുകൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: “ഗുരുജി എനിക്കുപിടിക്കാന്‍ ആകുന്നില്ല, ദയവായി നിര്‍ത്തൂ.” ഗുരുജി ഇത് കേട്ടതായി ഭാവിച്ചതേയില്ല.  മുട്ടകളെല്ലാം ഒന്നിനുപിറകേ ഒന്നായി…

    Read More »
  • ഒരു വ്യക്തി  അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം

    ഹൃദയത്തിനൊരു ഹിമകണം- 19        ഒഴിഞ്ഞ ഒരു മഷിക്കുപ്പിയിൽ ഒരു പൂ വച്ചാൽ പിന്നെ മഷിക്കുപ്പിയില്ല. അതൊരു പൂപ്പാത്രമാണ്. ചുളുങ്ങിയ പൗഡർ ടിന്നിലോ കാലിയായ കാനിലോ പൂക്കൾ വച്ചാൽ അവയും മാറുകയായി. പാത്രമേതാണെന്ന് നോക്കണ്ട. ഉള്ളിലൊരു പൂവുണ്ടായിരിക്കുക എന്നതാണ് പ്രധാനം. സൗന്ദര്യമെന്നത് അകപ്പൊരുളിന്റെ  സുഗന്ധമാണ്. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം. സൗന്ദര്യം നോക്കുന്നയാളുടെ കണ്ണിലാണെന്ന് പറയും. നല്ലത് കാണാനും നല്ല കാഴ്ച വേണം. നല്ല കാഴ്‌ച നല്ല കാഴ്ചപ്പാടിലേയ്ക്ക് നയിക്കും. അവതാരക: ലിസി ആന്റണി സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • സ്വയം മാറാന്‍ ആഗ്രഹിക്കുന്നവൻ്റെ ഭൂതകാലമല്ല, വര്‍ത്തമാനകാലമാണ് പരിഗണിക്കേണ്ടത്

    വെളിച്ചം   ഒരു കൊടുംകുറ്റവാളിയായിരുന്നു അയാള്‍. മൃഗീയ കുറ്റകൃത്യങ്ങളാണ് അയാള്‍ ചെയ്തിരുന്നത്.  അങ്ങനെയിരിക്കെയാണ് അയാള്‍ ശ്രീബുദ്ധനെക്കുറിച്ച്  കേള്‍ക്കുന്നത്. കേട്ടകഥകള്‍ ഏറെ സ്വാധീനിച്ചതോടെ അയാൾ ബുദ്ധശിഷ്യനാകാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹവുമായി  ബുദ്ധാശ്രമത്തിലെത്തിയെങ്കിലും ബുദ്ധനെ കാണാനോ അകത്തു പ്രവേശിക്കാനോ അയാളെ ആരും അനുവദിച്ചില്ല.  ദിവസങ്ങളോളം അയാള്‍ ഈ പ്രവൃത്തി തുടര്‍ന്നു. പക്ഷേ, ആരും അയാളെ വിശ്വസിച്ചില്ല.  അവസാനം മനം നൊന്ത് പുറത്തെ ഭിത്തിയില്‍ തലയിടിച്ച് മരിക്കാന്‍ അയാള്‍ തീരുമാനിച്ചു. തലപൊട്ടി ചോരയൊഴുകി നില്‍ക്കുമ്പോഴാണ് ബുദ്ധന്‍ ഭിക്ഷാടനം കഴിഞ്ഞ് കടന്ന് വന്നത്. ബുദ്ധന്‍ അയാളോട് കാര്യമന്വേഷിച്ചു. തന്റെ പൂര്‍വ്വകഥകളെല്ലാം അയാള്‍  പറഞ്ഞു. കൂടാതെ ശിഷ്യനാകണം എന്ന തന്റെ ആഗ്രഹവും അറിയിച്ചു. ബുദ്ധന്‍ അയാളെ അകത്തേയ്ക്ക് കൂട്ടി കൊണ്ടു വന്നു. മുറിവ് വെച്ചുകെട്ടി. ആശ്രമത്തിനുള്ളിൽ ഒരിടം കൊടുത്തു. ഇത് കണ്ട് മറ്റ് ശിഷ്യന്മാര്‍ ബുദ്ധനോട് തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അവര്‍ പറഞ്ഞു: “അയാള്‍ വലിയൊരു കുറ്റവാളിയാണ്.  ക്ഷമിക്കാനാകാത്ത ധാരാളം തെറ്റുകള്‍ ചെയ്തയാളാണ്.  അങ്ങെന്തിനാണ് അയാളെ ഇവിടെ താമസിപ്പിക്കാന്‍…

    Read More »
  • ജീർണ്ണിച്ച ഭാരം ചുമന്നു നടന്ന് തളരുന്നവർ, രണ്ട് വിവാഹങ്ങൾക്കിടയിൽ അസ്തമിച്ചു തീരുന്ന ജീവിതം

    ഹൃദയത്തിനൊരു ഹിമകണം 17 അതീവ സുന്ദരിയെന്ന് പേര് കേട്ട രാജ്ഞിയെ പല്ലക്കിൽ ചുമക്കുകയായിരുന്നു അവർ. യാത്രയ്ക്കിടയിൽ പുറത്തെ കാഴ്‌ച കാണാനായി രാജ്ഞി പല്ലക്കിന്റെ കിളിവാതിൽ തുറന്നാൽ ദർശന സൗഭാഗ്യം കിട്ടുമെന്ന് അവർ സ്വപ്‌നം കാണാറുണ്ട്. പക്ഷേ പല്ലക്കിൽത്തന്നെ ഇരിപ്പാണ് രാജ്ഞി. അങ്ങനെയിരിക്കെ കടന്നു പോയ ദേശത്തെ കുറച്ച് അക്രമികളുമായി യുദ്ധമുണ്ടാവുകയും പല്ലക്ക് ചുമന്നിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്‌തു. അക്രമികൾ പോയതിന് ശേഷം പല്ലക്ക് ചുമക്കാൻ മൂന്ന് പേര് മാത്രമേ ഒള്ളൂ എന്ന വിവരം പറയാൻ പല്ലക്കിന്റെ വാതിൽ തുറന്ന ആ മൂവർ സംഘം ഞെട്ടിപ്പോയി! രാജ്ഞിയുടെ വീർത്തു കെട്ടിയ മൃതശരീരമായിരുന്നു പല്ലക്കിനുള്ളിൽ! ഓർക്കണം ഒരുപക്ഷെ ജീർണ്ണിച്ച ഒരു കെട്ട് ചുമട് ചുമന്നു കൊണ്ടു നടക്കുന്നത് കൊണ്ടാവും നമ്മൾ തളരുന്നത്. അവതാരക: ധന്യ മോഹൻ ഹൃദയത്തിനൊരു ഹിമകണം 18 രണ്ട് വിവാഹങ്ങൾക്കിടയിൽ അസ്തമിച്ചു തീരുന്ന ജീവിതം   രണ്ട് കല്യാണങ്ങൾക്കിടയിൽ ജീവിച്ചു തീരുകയാണ് നാം. ഒന്ന് നമ്മുടെ തന്നെ വിവാഹം. അടുത്തത് മക്കളുടെ…

    Read More »
Back to top button
error: