NEWSSocial Media

ക്രിക്കറ്റ് താരങ്ങള്‍ നഗ്‌നചിത്രങ്ങള്‍ അയച്ചു, എന്റെ ചിത്രങ്ങളും ചോദിച്ചു; ഒരു പ്രമുഖന്‍ ഒപ്പം കിടക്കാന്‍ ആവശ്യപ്പെട്ടു! വെളിപ്പെടുത്തലുമായി ‘അനയ’ ബംഗാര്‍ എന്ന ‘ആര്യന്‍’ ബംഗാര്‍

മുംബയ്: ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാര്‍. കഴിഞ്ഞ വര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ആര്യന്‍ ബംഗാര്‍ എന്ന പേരുമാറ്റി ഇവര്‍ അനയ ബംഗാര്‍ ആയത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റില്‍ സജീവമാകുന്നതിനിടെ ആയിരുന്നു ശസ്ത്രക്രിയ.

നിലവില്‍ യുകെയിലാണ് അനയ താമസിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അനയ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്ന് അനയ പറഞ്ഞു.

Signature-ad

‘യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍, എന്റെ വ്യക്തിത്വം ഞാന്‍ എപ്പോഴും മറച്ചുവച്ചു. കാരണം ക്രിക്കറ്റ് ലോകത്ത് എപ്പോഴും അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്ത്രക്രിയ നടത്തിയപ്പോള്‍ എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്. ചില ക്രിക്കറ്റ് താരങ്ങള്‍ എനിക്ക് തുടര്‍ച്ചയായി നഗ്‌നചിത്രങ്ങള്‍ അയക്കുമായിരുന്നു. എന്റെ ചിത്രങ്ങളും നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഒരു പ്രമുഖ ക്രിക്കറ്റ് താരത്തോട് അവസ്ഥ വിശദീകരിച്ചപ്പോള്‍ എന്നോട് കാറില്‍ കയറാനാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമായിരുന്നു’, അനയ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇസ്ലാം ജിംഖാന ക്ലബിന് വേണ്ടിയാണ് ആര്യന്‍ കളിച്ചിരുന്നത്. ലെസ്റ്റര്‍ഷെയറിലെ ഹിങ്ക്ലി ക്ലബിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. എന്നാല്‍, 2023 നവംബറില്‍, ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളെ വനിതാ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് ഐസിസിയുടെ പുതിയ നിയമത്തില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ട് അനയ ഒരു നീണ്ട സോഷ്യല്‍ മീഡിയ പോസ്റ്റിട്ടിരുന്നു.

Back to top button
error: