Breaking News
-
40 വയസ് എന്നത് സ്‌പോര്‍ട്‌സില്‍ വലിയ നമ്പര്‍; അത് തനിക്കും ദ്രാവിഡിനും സംഭവിച്ചു; ഇപ്പോള്‍ രോഹിത്തിനും; ഗില്ലിനെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ‘എക്‌സ്ട്രാ ഓര്‍ഡിനറി’യായി പ്രകടനം നടത്തുന്നവരുടെ കാര്യത്തില്‍ സമാനമായ തീരുമാനങ്ങളും ഉണ്ടാകും’
ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തനിന്നു നീക്കിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇത് ഒരാളെ വെട്ടിനിരത്തിയതല്ലെന്നും കളിക്കാരന്റെ കരിയറില്‍ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ കാര്യത്തിലും ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ആരു കളിക്കുന്നു എന്നതിലാണു പ്രധാന്യമെന്നും ഗാംഗുലി പറഞ്ഞു. ‘ഇക്കാര്യത്തില്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു പുറത്താക്കലാണെന്നു ഞാന്‍ കരുതുന്നില്ല. തീരുമാനങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെകൂടി തീരുമാനമാണിതെന്നാണ് കരുതുന്നത്’- ഗാംഗുലി പറഞ്ഞു. രോഹിത്ത് സമാനതകളില്ലാത്ത കളിക്കാരനാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. പെര്‍ഫോമന്‍സ് എന്നതു രോഹിത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ല. 2027ല്‍ രോഹിത്തിന് 40 വയസ് കഴിയും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ സംഖ്യയാണ്. ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചു, ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചു. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കും. ശുഭ്മാന്‍ ഗില്‍ 40 വയസിലെത്തുമ്പോള്‍ അദ്ദേഹവും മാറേണ്ടിവരും’- ഗാംഗുലി പറയുന്നു.…
Read More » -
ട്രംപ് തീരുമാനിച്ചു; മറ്റു വഴികളില്ലാതെ ഹമാസ് അംഗീകരിച്ചു; ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; വന്‍ വിജയമെന്ന് ഇസ്രയേല്‍; 90 ശതമാനം സൈനിക ശേഷിയും ഇല്ലാതായെന്നു ഹമാസ് വക്താവ്; പലസ്തീനികള്‍ ഗാസയില്‍ ആഘോഷം തുടങ്ങി
ടെല്‍അവീവ്: ഗാസ സമാധാന പദ്ധതി പ്രാബല്യത്തില്‍. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉടന്‍ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ സേന ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍മാറിത്തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടമെന്ന ബന്ദി കൈമാറ്റം വളരെ നിര്‍ണായകമാണ്. ഇസ്രയേലിന്റെ ആവശ്യവും അതുതന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹമാസിനു കാര്യമായ പങ്കില്ല. തങ്ങളുടെ ശേഷിയുടെ 90 ശതമാനവും ഇസ്രയേല്‍ നശിപ്പിച്ചെന്നു ഹമാസ് വക്താവുതന്നെ അല്‍ജസീറ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ അമേരിക്കയുടെ പങ്കാളിയായ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കും. ഇസ്രയേല്‍ സൈന്യം എവിടെവരെ പിന്‍മാറണമെന്നത് തീരുമാനിക്കുന്നതും ട്രംപ് ആണ്. ഇതിനായി രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ മാപ്പ് അനുസരിച്ച് 75 ശതമാനം കൈവശം വച്ചിരിക്കുന്നതില്‍നിന്ന് 50 ശതമാനം പ്രദേശത്തേക്ക്…
Read More » -
അഞ്ചുകോടി രൂപ വേണം: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി ദാവൂദ് ഇബ്രാഹിമിന്റെ സംഘം; രണ്ടുപേര്‍ അറസ്റ്റില്‍; ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള…
Read More » -
ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസാര്‍ഹം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു; 2028 ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും യുകെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2028ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായി സ്റ്റാമെറുടെ വാക്കുകള്‍. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെര്‍ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താന്‍ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. യുക്രെയ്‌നിലും ഗാസയിലും ഉള്‍പ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് കിയേര്‍ സ്റ്റാമെര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെര്‍ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയില്‍ മോദി യുകെ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.
Read More » -
എംപുരാനും ജാനകിക്കും ശേഷം വീണ്ടും മലയാളസിനിമയ്ക്കിട്ട് സെന്‍സര്‍ബോര്‍ഡിന്റെ ‘കത്രികക്കുത്ത്’ ; ഷൈന്‍ നിഗത്തിന്റെ ‘ഹാല്‍’ സിനിമയിലെ ബീഫ്ബിരിയാണിരംഗം നീക്കണമെന്ന് ആവശ്യം
എംപുരാനും ജാനകീ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയ്ക്കും പിന്നാലെ മറ്റൊരു സിനിമയ്ക്ക് കൂടി കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ കത്രികപ്പൂട്ട്. ഷൈന്‍ നിഗം നായകനായ ‘ഹാലി’നിട്ടാണ് ഇത്തവണത്തെ പണി. സിനിമയില്‍ നിന്നും ബീഫ്ബിരിയാണി രംഗം എടുത്തുമാറ്റാനാണ് ആവശ്യം. ഇതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ കേരളാഹൈക്കോടതിയെ സമീപിച്ചു. മതപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്. ചില രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് നിയന്ത്രണമില്ലാത്ത പൊതു പ്രദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് കമ്മിറ്റി അറിയിച്ചു. ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ‘ധ്വജ് പ്രണാമം’ എന്ന് പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബോര്‍ഡിന്റെ വാദം.…
Read More » -
തീവ്രവാദത്തിന് പുരുഷന്മാര്‍ മാത്രം പോര…ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകരസംഘടന ഉണ്ടാക്കുന്നു ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ കൊടുത്ത കനത്ത പ്രഹരം മാറ്റി ചിന്തിപ്പിച്ചു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ആസ്ഥാനമായ മര്‍ക്കസ് സുബ്ഹാനല്ല തകര്‍ത്ത് ഇന്ത്യ ശക്തമായി മറുപടി നല്‍കിയതിന് പിന്നാലെ ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകര സംഘടന ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദി ഗ്രൂപ്പ് ആദ്യത്തെ വനിതാ യൂണിറ്റ് ‘ജമാഅത്ത്-ഉല്‍-മോമിനാത്ത്’ എന്ന പേരില്‍ രൂപീകരിച്ചതായി അവര്‍ പ്രഖ്യാപിച്ചു. തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരിലുള്ള ഒരു കത്തിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 8 ന് ബഹാവല്‍പൂരില്‍ ആരംഭിച്ചു. വനിതാ വിഭാഗത്തെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആയിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മെയ് 7 ന് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ഭാര്യമാരെയും, ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്‌ലി, ഹരിപൂര്‍, മന്‍സേര എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും ഭീകരസംഘടന റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായി വൃത്തങ്ങള്‍ പറയുന്നു. വനിതാ യൂണിറ്റ് മാനസിക…
Read More » -
ബീഹാറിലെ തെരഞ്ഞെടുപ്പിന് കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എഐ നിര്‍മ്മിത വീഡിയോകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല
പാറ്റ്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഐ നിര്‍മ്മിത വീഡിയോകള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുന്നത് നിരോധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍. എതിരാളികള്‍ക്കെതിരെ പ്രചാരണം നടത്താന്‍ എഐ വീഡിയോകള്‍ ഉപയോഗിച്ചുള്ള കണ്ടന്റുകള്‍ ഉണ്ടാക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെയും അനുവദിക്കില്ല. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ബാധകമാണെന്ന് ഊന്നിപ്പറഞ്ഞു. നവംബര്‍ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം, ഫലം നവംബര്‍ 14 ന് പ്രഖ്യാപിക്കും. രാഷ്ട്രീയ പ്രചാരണങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം തടയുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നിരോധനമെന്ന് ഇസി പറഞ്ഞു. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും പോസ്റ്റ് ചെയ്യുന്ന എല്ലാ ഉള്ളടക്കവും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ മറ്റ് പാര്‍ട്ടികളുടെ നയങ്ങള്‍, പരിപാടികള്‍, മുന്‍കാല രേഖകള്‍, പൊതു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാത്രം പരിമിതപ്പെടുത്തണം, കൂടാതെ പാര്‍ട്ടികള്‍ നേതാക്കന്മാരുടെയോ പ്രവര്‍ത്തകരുടെയോ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ…
Read More » -
തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു വന്‍ അഗ്നിബാധ ; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് സൂചനകള്‍ ; അഞ്ചുകടകള്‍ കത്തിയമര്‍ന്നു, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കണ്ണൂര്‍: തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു വന്‍ അഗ്നിബാധ. ദേശീയപാതയോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്റിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകളിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ച് സമീപത്തെ പത്ത് കടകളിലേക്ക് തീ പടരുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തില്‍ കണക്കാക്കുന്നത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 യുണിറ്റ് ഫയര്‍ ഫോഴ്സെത്തി. അഗ്‌നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും ചേര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. അഞ്ചോളം കടകള്‍ ഇതിനോടകം കത്തിനശിച്ചതായാണ് വിവരം. കണ്ണൂര്‍, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്‌നിശമന യൂണിറ്റുകള്‍ എത്തി.
Read More » -
വിമാനത്താവളം മുതല്‍ സുരക്ഷാസംവിധാനം ഒരുക്കണം ; ആരും പിന്തുടരരരുത്, സായുധ സംഘം ഒപ്പമുണ്ടാകണമെന്നും ; കരൂര്‍ സന്ദര്‍ശനത്തില്‍ നടന്‍ വിജയ് നിര്‍ദേശിച്ചത് കര്‍ശന ഉപാധികള്‍
ചെന്നൈ: തന്റെ പരിപാടിയില്‍ ഉണ്ടായ വന്‍ ദുരന്തത്തിന് പിന്നാലെ ആദ്യമായി ദുരന്തവേദിയായ കരൂരില്‍ എത്തുന്ന വിജയ് തന്റെ സന്ദര്‍നത്തിന് മുന്നോടിയായി ആവശ്യപ്പെട്ടത് വലിയ സുരക്ഷ. വിജയ്യുടെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് തമിഴ്‌നാട് ഡിജിപി വെങ്കട്ടരാമനും അതിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. വിമാനത്താവളം മുതല്‍ സുരക്ഷ ഒരുക്കണം, വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിയുണ്ടാകണം, ആരും പിന്തുടരാതിരിക്കാനായി സായുധ സംഘം ഒപ്പമുണ്ടാകണമെന്നും ഉപാധിയില്‍ പറയുന്നു. കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കരൂര്‍ സന്ദര്‍ശിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നില്‍ ടിവികെ ഉപാധികള്‍വെച്ചത്. യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാനാണ് ഡിജിപി താരത്തിന് നല്‍കിയിരിക്കുന്ന മറുപടി. മതിയായ സുരക്ഷയോടെ നടന്‍ ഉടന്‍ തന്നെ കരൂരിലെത്തും. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടില്‍…
Read More » -
ഐപിഎസ് ഉദ്യോഗസ്ഥന്‍ തലേദിവസം മുഴുവന്‍ സ്വത്തും ഐഎഎസുകാരി ഭാര്യയ്ക്ക് എഴുതിവെച്ചു ആത്മഹത്യ ചെയ്തു ; 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും കണ്ടെത്തി
ചണ്ഡീഗഡ്: വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ചണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചത് വൈ പുരണ്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ്. ഉച്ചയ്ക്ക് 1:30 ഓടെ വീടിന്റെ താഴെയുള്ള മുറിയില്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സൈലന്‍സര്‍ റിവോള്‍വറാണ് ഉപയോഗിച്ചത്. അതിനാല്‍ വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ വിവരമറിഞ്ഞില്ല. തലേദിവസം വില്‍പത്രം തയ്യാറാക്കി, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ അമ്നീത് പി കുമാറിന് സന്ദേശം അയച്ചിരുന്നു. ജപ്പാനില്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ ആയിരുന്ന അമ്നീത് പരിഭ്രാന്തിയോടെ ഭര്‍ത്താവിനെ 15 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, അവര്‍ ഇളയ മകളെ വിളിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ അവര്‍, ബേസ്മെന്റിലെ ഒരു കസേരയില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി.…
Read More »