Breaking News
-
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; അറിയിപ്പ് ലഭിച്ചു; നടപടി കാരണം വ്യക്തമാക്കാതെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍, ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ പങ്കെടുക്കാനും ഒക്ടോബര്‍ 30-ന് ഖത്തറിലും നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
Read More » -
തിയേറ്ററിലെ കുതിപ്പ് അവസാനിച്ച് ‘ലോക: ചാപ്റ്റര്‍-1’; പ്രതിദിന കളക്ഷന്‍ 10 ലക്ഷത്തിലേക്കു കൂപ്പുകുത്തി; തകര്‍ത്തത് മലയാളം സിനിമയുടെ എല്ലാക്കാലത്തെയും റെക്കോഡുകള്‍; കോടികള്‍ വാരി കാന്താര
കൊച്ചി: ആഴ്ചകളോളം ബോക്‌സ് ഓഫീസ് അടക്കി ഭരിച്ചതിനു പിന്നാലെ കുതിപ്പ് അവസാനിച്ച് ലോക. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകയുടെ തിയേറ്ററിലെ കാണികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 43-ാം ദിവസത്തിലേക്കു സിനിമയുടെ പ്രദര്‍ശനം കടക്കുമ്പോള്‍ കളക്ഷന്‍ 10 ലക്ഷത്തിലേക്കു താഴ്ന്നു. ആദ്യഘട്ടത്തിലെ കണക്ക് അനുസരിച്ച് സിനിമയുടെ ഇന്ത്യയിലെ കളക്ഷന്‍ 154.7 കോടിയാകുമെന്നായിരുന്നു. എന്നാല്‍, വേള്‍ഡ്‌വൈഡ് കളക്ഷന്‍ 300.45 കോടിയിലെത്തി. ഇതോടെ സിനിമയുടെ കുതിപ്പും അവസാനിച്ചെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ലോകയുടെ മലയാളം പതിപ്പ് 120.92 കോടിയിലെത്തിയതോടെ ‘ഓള്‍ടൈം ബ്ലോക്ക്ബസ്റ്റര്‍’ എന്ന പേരിലായിരുന്നു മാര്‍ക്കറ്റിംഗ്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്ഷന്‍ കുറഞ്ഞു തുടങ്ങി. 39-ാം ദിവസം 85 ലക്ഷവും 40, 41 ദിവസങ്ങളില്‍ 19 ലക്ഷം വീതവും 42-ാം ദിവസം 14 ലക്ഷവും 43-ാം ദിവസം 10 ലക്ഷത്തിലുമെത്തി. അതേസമയം തൊട്ടു പിന്നാലെ എത്തിയ കാന്താര ആദ്യ എട്ടു ദിവസത്തിനുള്ളില്‍തന്നെ 336.5 കോടി നേടി. ഓഗസ്റ്റ് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലോക,…
Read More » -
ശബരിമല സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; അന്വേഷണ വിവരം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം; മാധ്യമങ്ങള്‍ക്ക് വിവരം കൈമാറരുത്; ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടി വിജിലന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. തിരിമറി നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തം. എല്ലാ കാര്യങ്ങളും എസ്.ഐ.ടി അന്വേഷിക്കണം. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണം. അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും കോടതി. ഒരു വിവരവും മാധ്യമങ്ങള്‍ക്ക് കൈമാറരുത്. സത്യം പുറത്തുവരുന്നതുവരെ സംയമനം പാലിക്കണം. വെവ്വേറെ കേസുകള്‍ വേണോയെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും കോടതി. ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി–ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒത്തു കളിച്ചെന്നും സ്വർണ പാളികളെ ചെമ്പെന്ന് രേഖപെടുത്തിയത് ഗൂഡാലോചനയുടെ ഭാഗമെന്നും റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി…
Read More » -
സൈബർ സുരക്ഷാ ഉച്ചകോടി ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) ഒക്ടോബർ 11-ന്രാവിലെ 8.30 മണിക്ക് കൊച്ചി മാരിയറ്റിൽ. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) സഹകരണത്തോടെ മൾട്ടി- ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് സംഘടിപ്പിക്കുന്ന ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും നിലവിലെ സൈബർ ഭീഷണികളെക്കുറിച്ചും അവയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം നൽകുയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
Read More » -
സ്വര്‍ണപ്പാളി വിവാദം മുക്കാന്‍; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ റെയ്ഡില്‍ വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രിയായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും സുരേഷ് ഗോപി
പാലക്കാട്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി. രണ്ട് സിനിമക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാനില്ല. പ്രജാവിവാദവും സ്വര്‍ണച്ചര്‍ച്ച മുക്കാന്‍. എല്ലാം കുല്‍സിതമെന്നും സുരേഷ് ഗോപി. അതേസമയം, ഭൂട്ടാന്‍ വാഹനകള്ളക്കടത്തില്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചുമത്താന്‍ ഇഡി. ഫെമ ചട്ടലംഘനങ്ങള്‍ക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കലടക്കം നടന്നതിന്റെ വ്യക്തമായ സൂചനകളും അന്വേഷണത്തില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ഊര്‍ജിതമാക്കാനാണ് നീക്കം. കള്ളക്കടത്തിന് നേതൃത്വം നല്‍കിയ കോയമ്പത്തൂര്‍ റാക്കറ്റിന്റെ കണ്ണികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂര്‍ ഷൈന്‍ മോട്ടോഴ്‌സ് ഉടമകളായ സാദിഖ് ബാഷ , ഇമ്രാന്‍ ഖാന്‍ എന്നിവരെ റെയ്ഡിനിടയില്‍ ചോദ്യം ചെയ്തിരുന്നു. ഭൂട്ടാന്‍ മുന്‍ പട്ടാള ഓഫീസറുടെ സഹായത്തോടെ 16 വാഹനങ്ങള്‍ എത്തിച്ചെന്ന് ഇരുവരും സമ്മതിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിഎംഎല്‍എ വകുപ്പുകള്‍ കൂടി ചുമത്താനുള്ള തീരുമാനം. ഇതോടെ കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ അറസ്റ്റ്, സ്വത്ത്…
Read More » -
നന്നാക്കാന്‍ നല്‍കിയ ഫോണില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍; ഇന്ത്യന്‍ വംശജരായ യുവാക്കളെ 22 വര്‍ഷം തടവിനു വിധിച്ച് ബ്രിട്ടീഷ് കോടതി; ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തി
ലണ്ടന്‍: യുകെയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്‌നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി. കേസില്‍ 26 വയസ്സുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിതകാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെസഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈഗികമായി ഉപയോഗിക്കുന്ന നിരവധി വിഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്റെ ഇളയ സഹോദരനായ വ്രൂജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാന്‍…
Read More » -
40 വയസ് എന്നത് സ്‌പോര്‍ട്‌സില്‍ വലിയ നമ്പര്‍; അത് തനിക്കും ദ്രാവിഡിനും സംഭവിച്ചു; ഇപ്പോള്‍ രോഹിത്തിനും; ഗില്ലിനെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ‘എക്‌സ്ട്രാ ഓര്‍ഡിനറി’യായി പ്രകടനം നടത്തുന്നവരുടെ കാര്യത്തില്‍ സമാനമായ തീരുമാനങ്ങളും ഉണ്ടാകും’
ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തനിന്നു നീക്കിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇത് ഒരാളെ വെട്ടിനിരത്തിയതല്ലെന്നും കളിക്കാരന്റെ കരിയറില്‍ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ കാര്യത്തിലും ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ആരു കളിക്കുന്നു എന്നതിലാണു പ്രധാന്യമെന്നും ഗാംഗുലി പറഞ്ഞു. ‘ഇക്കാര്യത്തില്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു പുറത്താക്കലാണെന്നു ഞാന്‍ കരുതുന്നില്ല. തീരുമാനങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെകൂടി തീരുമാനമാണിതെന്നാണ് കരുതുന്നത്’- ഗാംഗുലി പറഞ്ഞു. രോഹിത്ത് സമാനതകളില്ലാത്ത കളിക്കാരനാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. പെര്‍ഫോമന്‍സ് എന്നതു രോഹിത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ല. 2027ല്‍ രോഹിത്തിന് 40 വയസ് കഴിയും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ സംഖ്യയാണ്. ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചു, ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചു. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കും. ശുഭ്മാന്‍ ഗില്‍ 40 വയസിലെത്തുമ്പോള്‍ അദ്ദേഹവും മാറേണ്ടിവരും’- ഗാംഗുലി പറയുന്നു.…
Read More » -
ട്രംപ് തീരുമാനിച്ചു; മറ്റു വഴികളില്ലാതെ ഹമാസ് അംഗീകരിച്ചു; ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; വന്‍ വിജയമെന്ന് ഇസ്രയേല്‍; 90 ശതമാനം സൈനിക ശേഷിയും ഇല്ലാതായെന്നു ഹമാസ് വക്താവ്; പലസ്തീനികള്‍ ഗാസയില്‍ ആഘോഷം തുടങ്ങി
ടെല്‍അവീവ്: ഗാസ സമാധാന പദ്ധതി പ്രാബല്യത്തില്‍. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉടന്‍ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ സേന ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍മാറിത്തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടമെന്ന ബന്ദി കൈമാറ്റം വളരെ നിര്‍ണായകമാണ്. ഇസ്രയേലിന്റെ ആവശ്യവും അതുതന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹമാസിനു കാര്യമായ പങ്കില്ല. തങ്ങളുടെ ശേഷിയുടെ 90 ശതമാനവും ഇസ്രയേല്‍ നശിപ്പിച്ചെന്നു ഹമാസ് വക്താവുതന്നെ അല്‍ജസീറ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ അമേരിക്കയുടെ പങ്കാളിയായ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കും. ഇസ്രയേല്‍ സൈന്യം എവിടെവരെ പിന്‍മാറണമെന്നത് തീരുമാനിക്കുന്നതും ട്രംപ് ആണ്. ഇതിനായി രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ മാപ്പ് അനുസരിച്ച് 75 ശതമാനം കൈവശം വച്ചിരിക്കുന്നതില്‍നിന്ന് 50 ശതമാനം പ്രദേശത്തേക്ക്…
Read More »

