HealthLIFE

വെള്ളം കുടി വെള്ളം കുടീടാ… നിങ്ങള്‍ വെള്ളം കുടിക്കുന്ന രീതി ശരിയാണോ?

രീരത്തിന് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നത്. ദിവസവും ഏഴ് മുതല്‍ എട്ട് ലിറ്റര്‍ വെള്ളും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം ശരീരത്തിലെ മാനില്യങ്ങളെ പുറന്തള്ളാനും മൊത്തത്തില്‍ ശുദ്ധീകരിക്കാനും ഇത് സഹായിക്കും. ശരീരം നിര്‍മിച്ചിരിക്കുന്നത് 78 ശതമാനത്തോളം വെള്ളത്തോട് കൂടിയാണ്. ചിലരെങ്കിലും വെള്ളം കുടിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കാറില്ല. പക്ഷെ നല്ല ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കുമൊക്കെ ഏറെ നല്ലതാണ് വെള്ളം കുടിക്കുന്നത്. പക്ഷെ വെള്ളം കുടിക്കുമ്പോള്‍ പലരും ചെയ്യുന്ന ചില പ്രധാന തെറ്റുകളുണ്ട്. വളരെ നിസാരമായ കാര്യമായിരിക്കാം പക്ഷെ അത് വലിയ തെറ്റാണെന്ന് പലര്‍ക്കും അറിയില്ല.

തണുത്ത വെള്ളം കുടിക്കുക
ചൂട് കൂടിയതോടെ പലര്‍ക്കും തണുത്ത വെള്ളം കുടിക്കാന്‍ വലിയ ഇഷ്ടമാണ്. പക്ഷെ ആയുര്‍വേദ പ്രകാരം തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ചിലവഴിച്ചാല്‍ മാത്രമേ ഈ തണുത്ത വെള്ളത്തെ ചൂടാക്കാന്‍ സാധിക്കൂ. ഇത് മൂലം പിന്നീട് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയാറില്ല. എപ്പോഴും റൂമിന്റെ താപനിലയിലുള്ള വെള്ളം കുടിക്കാന്‍ മാത്രം ശ്രദ്ധിക്കുക. ദഹനം മെച്ചപ്പെടുത്താന്‍ ചെറു ചൂട് വെള്ളം കുടിക്കുന്നത് സഹായിക്കും. രക്തയോട്ടം മികച്ചതാക്കാനും ഇത് നല്ലതാണ്.

Signature-ad

ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നത്
ഭക്ഷണം കഴിച്ച ഉടനയോ അല്ലെങ്കില്‍ ഭക്ഷണത്തിനിടയിലോ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. പ്രത്യേകിച്ച് കുട്ടികള്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കാറുണ്ട്. ഇത് ദഹനത്തെ ബാധിച്ചേക്കാം. എന്തെങ്കിലും ഭക്ഷണം ദഹിക്കാതിരിക്കുമ്പോള്‍ ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചിലും അതുപോലെ മറ്റ് അസിഡിക് പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുന്‍പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് 60 മുതല്‍ 90 മിനിറ്റിന് ശേഷമോ വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

ഒറ്റ വായില്‍ കൂടുതല്‍ കുടിക്കുന്നത്
പലരും ചെയ്യുന്ന രീതിയാണിത്. ഒറ്റയടിക്ക് ഒരു പാട് വെള്ളം കുടിക്കുക. പ്രത്യേകിച്ച് ബോട്ടിലില്‍ നിന്നൊക്കെ ശ്വാസം വിടാതെ ഒരുപാട് വെള്ളം കുടിക്കുന്ന ആളുകളുണ്ട്. ഈ രീതി അത്ര നല്ലതല്ല. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുന്നത് വയറിനെ ബാധിച്ചേക്കാം. നമ്മുടെ വായിലുള്ള തുപ്പല്‍ അലക്കലൈനാണ്. വയറിനുള്ളിലെ ആസിഡിറ്റിയെ നിര്‍വീര്യമാക്കുന്നത് ഈ തുപ്പലാണ്. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുമ്പോള്‍ അതിന് തുപ്പലുമായി യോജിക്കാനുള്ള സമയം കിട്ടില്ല. സിപ്പ് ചെയ്ത് കുടിക്കുന്നതാണ് എപ്പോഴും നല്ലത്.

ഓടികൊണ്ടോ നടന്ന് കൊണ്ടോ വെള്ളം കുടിക്കുക
മറ്റൊരു ശരിയല്ലാത്ത രീതിയാണ് ഓടി കൊണ്ടിരിക്കുമ്പോള്‍ അല്ലെങ്കില്‍ നടക്കുമ്പോള്‍ വെള്ളം കുടിക്കുന്നത്. കാരണം ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് വെള്ളം നേരിട്ട് കുടലുകളിലേക്ക് പോകുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യാന്‍ സാധിക്കില്ല. ഇതുമൂലം കിഡ്‌നിയും മൂത്രസഞ്ചിയിലും ആവശ്യമില്ലാത്ത മാലിന്യങ്ങള്‍ അടിഞ്ഞ് കൂടാന്‍ കാരണമാകും. ശരിയായ രീതിയില്‍ ഇരുന്ന് വെള്ളം കുടിക്കുന്നത് വെള്ളത്തെ ശരീരം ആഗിരണം ചെയ്യാന്‍ സഹായിക്കും. വളരെ സന്തോഷത്തോടെ ഇരുന്ന് വേണം വെള്ളം കുടിക്കാന്‍.

Back to top button
error: