പാലക്കാട്: കോട്ടായിയില്‍ അമ്മ മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. പാലക്കാട് കോട്ടായിയില്‍ പല്ലൂര്‍ കാവിലാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിന്ന (75), മകന്‍ ഗുരുവായൂരപ്പന്‍ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മ വീട്ടിലും മകന്‍ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മ ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി.