KeralaNEWS

വിചിത്രം, വടകര ജില്ല ആശുപത്രിയിൽ ആദ്യ പ്രസവത്തിന് വിലക്ക്: അത്ഭുതമെന്ന് മന്ത്രി

   ആ​ദ്യ പ്ര​സ​വ​ത്തി​ലെ സ​ങ്കീ​ർ​ണ​തകൾ ചൂ​ണ്ടി​ക്കാ​ട്ടി​ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ആദ്യപ്ര​സ​വ​ത്തി​ന് അ​ധി​കൃ​ത​ർ  വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് ആരോഗ്യ മന്ത്രിയെപ്പോലും അത്ഭുതപ്പെടുത്തി. ആ​ദ്യ പ്ര​സ​വ​ത്തി​ലെ നൂ​ലാ​മാ​ല​ക​ൾ പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നു​ള്ള സൗ​ക​ര്യം നി​ഷേ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

ആ​ർ​ദ്രം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ദ്യ പ്ര​സ​വ​ത്തി​നു​ള്ള വി​ല​ക്ക് വീ​ണ്ടും ച​ർ​ച്ച​യാ​യത്. ആ​ദ്യ പ്ര​സ​വ​ത്തി​ലെ സ​ങ്കീ​ർ​ണ​തയാ​ണ് അ​ധി​കൃ​ത​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തിനു കാരണമായി പറയുന്നത്.

Signature-ad

ഇ​തേ തു​ട​ർ​ന്ന് സാ​ധാ​ര​ണ​ക്കാ​ര​ടക്കം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ദ്യ പ്ര​സ​വ​ത്തി​നായി ആ​ശ്ര​യി​ക്കു​ന്ന​ത്. ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ഭാ​ര​മാ​ണ് പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​വു​ന്ന​ത്. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് മു​ന്നി​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ പ്ര​സ​വം ന​ട​ക്കാ​ത്ത​ത് കെ.​കെ ര​മ എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി.

ആദ്യ പ്രസവം എടുക്കാത്ത ആശുപത്രി ഇവിടെ മാത്രമുളള അത്ഭുതമെന്നു പറഞ്ഞ മന്ത്രി വീണാ ജോർജ്  ആശുപത്രി സൂപ്രണ്ട് ഡോ.സരള നായരോട് ആദ്യ പ്രസവം എടുക്കാറില്ലേ എന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഇതിനാവശ്യമായ സൗകര്യം ഒരുക്കി ആദ്യ പ്രസവം എടുക്കുന്നവരെ നിയമിക്കാൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡി.​എ​ച്ച്.​എ​സി​ന് മന്ത്രി നിർദ്ദേശം നൽകി

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ ആ​ദ്യ പ്ര​സ​വ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

വടകര ആശുപത്രിയിൽ ദിവസം 1600 പേർ ഒപിയിൽ വരുന്നുണ്ട്. അടിസ്ഥാന സൗകര്യം കൂട്ടുന്നതോടൊപ്പം ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെ എണ്ണം കൂട്ടുന്നതും ആലോചിക്കുമെന്നു മന്ത്രി പറഞ്ഞു

Back to top button
error: