മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി പങ്കെടുക്കുന്നത് നടി ഭാവന ; വിരുന്ന് നടന്നത് തലസ്ഥാനത്ത് ; 26 ാമത് ചലച്ചിത്രോത്സവത്തില്‍ എത്തിയതിനെ അനുസ്മരിപ്പിച്ച് നടി

തിരുവനന്തപുരം: വിവിധമേഖലകളിലെ നേതാക്കന്മാര്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ സര്‍ക്കാരിന്റെ അതിഥിയായി എത്തിയത് നടി ഭാവന. സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവനയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഭാവന പങ്കെടുത്തത്.
മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും വിരുന്നിനെത്തുന്നത് നേരത്തെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്.
ദീര്‍ഘനാളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി ഏറെക്കാലത്തിന് ശേഷമാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം പരിപാടിയില്‍ പങ്കെടുക്കേണ്ട ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല. പകരം ലോക്ഭവനില്‍ നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും.






