ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത് ; നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ട് ; മുഖ്യമന്ത്രി അതിജീവിതയോട് ; ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ ; കേരള ജനത ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു

തിരുവനന്തപുരം: ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും ഞങ്ങള്‍ കൂടെയുണ്ടെന്നുംആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍.
ഇന്ന്ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ അതിജീവിതയോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് ശേഷം ഇത് ആദ്യമായാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതി മാര്‍ട്ടിന്റെ വീഡിയോയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ച അര മണിക്കൂര്‍ നീണ്ടു. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്






