Month: July 2025

  • Breaking News

    ഹൃദയാഘാതം എന്ന് നുണ പറഞ്ഞു, ഒടുവിൽ മകളെ കൊലപ്പെടുത്തിയെന്ന് അച്ഛൻ്റെ കുറ്റസമ്മതം

     കേരളത്തെ വീണ്ടും ഞെട്ടിച്ച്  ഒരു ക്രൂര കൊലപാതകം. ആലപ്പുഴ ഓമനപ്പുഴയിലാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിൽ. ഭർത്താവുമായി പിണങ്ങിയ ജാസ്മിൻ കഴിഞ്ഞ കുറച്ചുകാലമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഇന്നലെ (ചൊവ്വ) രാത്രി വീട്ടിൽ അനക്കമറ്റ നിലയിൽ എയ്ഞ്ചലിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കും എന്നായിരുന്നു പ്രാഥമിക നിഗമനം. സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നുമായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞത്. എന്നാൽ നാട്ടുകാർ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടു. കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട പൊലീസും ഇക്കാര്യം ഡോക്ടർമാരോട് സൂചിപ്പിച്ചു.  പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം എന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്മോൻ കൊലപാതകക്കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

    Read More »
  • Breaking News

    ചില കാര്യങ്ങള്‍ പറയാതെവയ്യ; ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് എം. സ്വരാജ്; ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ നടത്തിയത് കള്ള പ്രചാരണം; ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ക്ക് എതിരേ സംഘടിതമായ ആക്രമണമെന്നും സ്വരാജ്

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തനിക്കും ഇടതുപക്ഷത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്. സ്ഥാനാര്‍ഥിയായി വന്നതുമുതല്‍ തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടി. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ എന്നകാര്യം പരിശോധിക്കപ്പെടണമെന്ന് സ്വരാജ് പറഞ്ഞു. കേരളം ആദരവോടെ കാണുന്ന, 90 വയസായ നാടകപ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന് ഹീനമായി വേട്ടയാടി. എഴുത്തുകാരി കെ.ആര്‍. മീരയും ഹരിത സാവിത്രിയും ആക്രമിക്കപ്പെട്ടു. അവരെ അശ്ലീലം പറഞ്ഞും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നവമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തു. അധിക്ഷേപങ്ങള്‍ കേട്ടാല്‍ ഇവരൊക്കെ ഭയന്നുപോകും എന്ന് കരുതുന്നില്ല. എന്നാല്‍ സാംസ്‌കാരിക രംഗത്തുള്ള മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവര്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിലമ്പൂരില്‍ വന്നു. മറ്റൊരാള്‍ റോഡ്‌ഷോയിലും പങ്കെടുത്തു. പക്ഷേ അവര്‍ക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന…

    Read More »
  • Breaking News

    കര്‍ഷകരുടെ കൊലക്കളമായി മഹാരാഷ്ട്ര; ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 പേര്‍; നിയമസഭയില്‍ ബിജെപി മന്ത്രിയുടെ മറുപടി; 2024ല്‍ ആത്മഹത്യ ചെയ്തത് 2,635 പേര്‍; കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകളില്‍

    വിദര്‍ഭ: കഴിഞ്ഞ ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്. ഈ ആത്മഹത്യാ സംഭവങ്ങളില്‍ 373 കുടുംബങ്ങള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. ഇവയില്‍ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്ത് നിര്‍ത്തി. 194 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു. അര്‍ഹരായ 327 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളില്‍ നഷ്ടപരിഹാര പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു. പെരുകുന്ന ആത്മഹത്യകള്‍ 2024 ല്‍ മഹാരാഷ്ട്രയില്‍ 2,635 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 2023 ല്‍ 2,851 പേരും ജീവനൊടുക്കി. 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകള്‍ക്ക് തുടര്‍ച്ചയായി ശേഖരിച്ച്…

    Read More »
  • Breaking News

    നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം

    തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ്…

    Read More »
  • Breaking News

    ദേശീയ പഞ്ചഗുസ്തി മത്സരം; 74 സ്വര്‍ണവും 91 വെള്ളിയുമായി 31-ാം വര്‍ഷവും കേരളം ചാമ്പ്യന്‍മാര്‍; പകരക്കാരില്ലാത്ത കുതിപ്പ്; മേഘാലയ തൊട്ടുപിന്നില്‍

    തൃശൂര്‍: പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളം ചാമ്പ്യന്‍മാര്‍. 74 സ്വര്‍ണവും 91 വെള്ളിയും 50 വെങ്കലവുമടക്കം നേടി 1813 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീട നേട്ടം. ജൂണിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്‍മാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്. മേഘാലയയാണ് രണ്ടാമത്. 23 സ്വര്‍ണം, 15 വെള്ളി, 12 വെങ്കലം എന്നിങ്ങനെയായി 480 പോയിന്റാണ് മേഘാലയ നേടിയത്. ന്യൂഡല്‍ഹിയാണ് മൂന്നാംസ്ഥാനത്ത്. 17 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവുമായി 477 പോയിന്റാണ് ന്യൂഡല്‍ഹിക്ക് ലഭിച്ചത്. 30 വര്‍ഷമായി തുടരുന്ന കേരളത്തിന്റെ കിരീട നേട്ടം 31-ാം വര്‍ഷത്തിലും പകരക്കാരില്ലാതെ അജയ്യരായാണ് കേരളത്തിന്റെ കുതിപ്പ്. ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍മാരായി പുരുഷ വിഭാഗത്തില്‍ യുവരാജ് സിംഗ്- ന്യൂഡല്‍ഹി, വനിതാ വിഭാഗത്തില്‍ യോഗേഷ് ചൗധരി- ഹരിയാന എന്നിവരെ തെരഞ്ഞെടുത്തു. 24 സംസ്ഥാനങ്ങളില്‍ നിന്നും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി…

    Read More »
  • Breaking News

    ഗവര്‍ണറോട് അനാദരവ്, ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി; കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി മോഹനന്‍ കുന്നുമ്മല്‍; കീറക്കടലാസിന്റെ വിലയെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് കടുക്കും

    തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍, റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന്…

    Read More »
  • Breaking News

    ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തി; അച്ഛനുമായി വഴക്ക്; മകളെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തി; ആലപ്പുഴയെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലില്‍

    ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

    Read More »
  • Breaking News

    സ്റ്റെതസ്കോപ്പും സൂചിയും വാങ്ങാൻ പണമില്ല, ‘കേരള മോഡൽ’ വെറും പ്രഹസനമോ? പ്രശ്നം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമോ?

    സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ സർക്കാർ ഏറ്റവും അഭിമാനത്തോടെ അവതരിപ്പിച്ച നേട്ടങ്ങളിലൊന്നാണ് ആരോഗ്യമേഖലയിലെ വളർച്ച. നിപ പ്രതിരോധവും കോവിഡ് പ്രതിരോധവുമൊക്കെ ആയതോടെ കേരളത്തിലെ ആരോ​ഗ്യവകുപ്പ് രാജ്യത്തിനല്ല ലോകത്തിനാകെ മാതൃകയാണെന്നാണെന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. മാത്രമല്ല ഒന്നാം ആരോഗ്യമന്ത്രിയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചപ്പോൾ രണ്ടാം ആരോഗ്യമന്ത്രിയെ വിക്ടോറിയൻ പാർലമെൻറ് പോലും ആദരിച്ച കാഴ്ച്ചയും പിന്നീട് കാണാനായി. ഇങ്ങനെയെല്ലാക്കാരങ്ങൾ കൊണ്ടും കേരളത്തിലെ ആരോ​ഗ്യ മേഖല ഔന്നത്യത്തിൽ നിൽക്കുന്ന ആരോഗ്യ വകുപ്പിൻ്റെ തലയിലേക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയുടെ ആരോപണം ഇടിത്തീപോലെ വന്നു പതിച്ചത്. അതോടെ ലോകസമാധാനത്തിന് രണ്ടു കോടി മാറ്റി വയ്ക്കുന്ന സർക്കാരിന് സ്റ്റെതസ്കോപ്പും സൂചിയും പോലും വാങ്ങാൻ അത്താഴപ്പട്ടിണിക്കാരനെ ഞെക്കിപ്പിഴിയണമെന്ന സത്യം പുറത്തുവന്നു. എല്ലാം സിസ്റ്റത്തിൻ്റെ പ്രശ്നമാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ ഈ സിസ്റ്റത്തെ നയിക്കുന്നത് താനാണെന്ന് മിണ്ടിയില്ല. അപ്പോൾ സത്യത്തിൽ കേരള മോഡൽ ആരോഗ്യരംഗത്തിന്റെ യഥാർത്ഥ ചിത്രം എന്താണ്…നമുക്ക് പരിശോധിക്കാം!! ഒരുകാലത്ത് അഖിലേന്ത്യാ…

    Read More »
  • Kerala

    ബിജെപിയില്‍ വീണ്ടും വിഭാഗീയത; സുരേന്ദ്രനും മുരളീധരനും നേതൃത്വവുമായി അകല്‍ച്ചയില്‍, തെരഞ്ഞെടുപ്പുകള്‍ രാജീവ് ചന്ദ്രശേഖറിന് പരീക്ഷണം

    തിരുവനന്തപുരം: ബിജെപി കേരള ഘടകത്തില്‍ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജെപിക്ക് വീണ്ടും തലവേദന സൃഷ്ടിക്കുന്നത്. പുതിയ അധ്യക്ഷന്റെ വരവോടെ അപ്രസക്തരായിമാറിയ നേതാക്കളാണ് നിസ്സഹകരണവുമായി രംഗത്തെത്തിയത്. മുന്‍അധ്യക്ഷന്‍മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുമായി കൂടിയാലോചനകള്‍ക്ക് നിലവിലുള്ള സംസ്ഥാന അധ്യക്ഷന്‍ താത്പര്യം കാട്ടുന്നില്ലെന്നും, കൃഷ്ണദാസ് പക്ഷം നേതാക്കളുടെ നിര്‍ദേശങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ നടപ്പാക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ പ്രധാന ആരോപണം. നേതൃത്വവുമായി ആലോചിക്കാതെ പരസ്യപ്രതികരണം പാടില്ലെന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാടും നേതാക്കള്‍ക്ക് വിനയായി. പത്രസമ്മേളനങ്ങള്‍ വിളിച്ച് ഒരോ നേതാക്കളും വ്യത്യസ്ഥമായ ആഭിപ്രായങ്ങള്‍ പറയുന്നതും ചാനലുകളില്‍ സ്വന്തം നിലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും അവസാനിപ്പിച്ചതില്‍ ചില നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ്. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ വിരോധവും ഇരുനേതാക്കളുടേയും സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയതും ഇരുനേതാക്കള്‍ക്കും വിനയായി മാറുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ…

    Read More »
  • Kerala

    ഒരിക്കല്‍ വന്നാല്‍ പിന്നെ… ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

    തിരുവനന്തപുരം: യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റെതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം. ”കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു”. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. കേരള ടൂറിസം വകുപ്പിന്റെ പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിന് ആയുര്‍വേദ ചികിത്സാ രീതികള്‍ അനുസരിച്ച് ഉഴിച്ചിലും തിരുമ്മലും നടത്തി തിരിച്ചയക്കണം എന്നാണ് കമന്റുകളില്‍ ഒന്ന് പറയുന്നത്. ഓണം കൂടി വള്ളം കളി കണ്ടിട്ട് പോകാമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു. നോക്ക് കൂലി വാങ്ങാതെ വിടരുതെന്ന് പറയുന്നവരും കുറവല്ല. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35,…

    Read More »
Back to top button
error: