നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം
ഇസ്ലാമിസ്റ്റ് സംഘടനയോടു മൃദു സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസിനു നേരിടേണ്ടി വരുന്നതു ബഹുമുഖ ആക്രമണ മുനകളെയാണ്. വെള്ളാപ്പള്ളി നടേശന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരും എല്‍ഡിഎഫിനൊപ്പമുണ്ടാകും. പ്രചാരണ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും അത് അടിത്തട്ടിലേക്കു പ്രചരിപ്പിക്കാനുമുള്ള സിപിഎമ്മിന്റെ മികവ് കോണ്‍ഗ്രസിനില്ല

തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു.
തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ് വിജയം ഉറപ്പാക്കിയ ഉടന്‍, എംപി ഹൈബി ഈഡന്റെ നേതൃത്വത്തിലുള്ള എല്‍ഒപിയെ പ്രശംസിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മത്സരിച്ചു. മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആജ്ഞകള്‍ക്ക് വഴങ്ങാതെ, അദ്ദേഹം വീണ്ടും മത്സരരംഗത്തേക്ക് വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നന്ദി പ്രകടനമായിരുന്നു ഇത്.
യുഡിഎഫിനെ പിന്തുണച്ചുകൊണ്ട് പി.വി. അന്‍വറിന്റെ രാജിയാണ് ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് എന്നിവരും അന്‍വറിനെ യുഡിഎഫില്‍എടുക്കണമെന്നും ആവശ്യപ്പെട്ടു. 2026ലെ പൊതു തെരഞ്ഞെടുപ്പിന്റെ നാന്ദികുറിക്കുമെന്നു മനസിലാക്കിയാണു മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള അന്‍വറിനെ കൂടെക്കൂട്ടണമെന്ന നിലപാടിലേക്ക് ഇവരെത്തിയത്. പക്ഷേ, സതീശന്‍ നിലപാടില്‍ ഉറച്ചുനിന്നു. അന്‍വറിനെ ഉള്‍പ്പെടുത്താതിരുന്നതിലുള്ള ഉത്തരവാദിത്വവും ഏറ്റെടുത്തു. സമീപകാലത്തു കോണ്‍ഗ്രസ് സ്വീകരിച്ചുപോന്ന സമവായ നിലപാടില്‍നിന്നുള്ള വഴിമാറ്റമായിരുന്നു ഇത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നു തിരിച്ചറിഞ്ഞാണു കോണ്‍ഗ്രസിനു പല വിട്ടുവീഴ്ചകളും നേരത്തേ വേണ്ടിവന്നത്.
എന്നാല്‍, യുഡിഎഫിന്റെ വിജയവും സതീശനുള്ള അംഗീകാരവും ചെന്നിത്തലയെ തെല്ല് അസ്വസ്ഥമാക്കിയെന്നുവേണം പറയാന്‍. മുന്‍കാലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ വിജയത്തിലെത്തിച്ചിട്ടും തന്നെ ആരും ‘ക്യാപ്റ്റന്‍’ എന്നു വിശേഷിപ്പിച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസിലെ അധികാര വടംവലികള്‍ മാറ്റിവച്ചാല്‍ മുന്‍കാലങ്ങളിലെ പിഴവുകള്‍ പരിഹരിച്ചു 2026ലെ തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടി ചുവടുവയ്ക്കുന്നെന്നു പറയാം. അപ്പോഴും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കു തങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തോല്‍വിയെപ്പോലും മുതലെടുക്കുന്നുമുണ്ട്.
2026 ലെ ഇടതുപക്ഷത്തിന്റെ തന്ത്രം
2019 ലും 2024 ലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റിലേക്ക് സിപിഎമ്മും എല്‍ഡിഎഫും ഒതുങ്ങിയതിനു പിന്നില്‍ അവരുടെ അടിത്തറയായ ഹിന്ദുത്വ വോട്ടുകള്‍ ബിജെപിയിലേക്കു വഴിമാറിയതാണ്. പരമ്പരാഗതമായി സിപിഎം ഒരു ഹിന്ദു പാര്‍ട്ടിയാണ്. യുഡിഎഫിനും ഹിന്ദു വോട്ടുകളുടെ അടിത്തറയുണ്ടെങ്കിലും ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചാണ് എല്ലാക്കാലത്തും വിജയം നേടിയിട്ടുള്ളത്.
ബിജെപി നടത്തിയ ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി 2024ലെ പരാജയം ഹിന്ദു വോട്ടര്‍മാരുടെ വഴിമാറ്റം സ്്ഥിരം സംഭവമായി മാറിയെന്നു സിപിഎം തിരിച്ചറിഞ്ഞു. ഹിന്ദു വോട്ടുകളുടെ അടിത്തറ നഷ്ടപ്പെട്ടതു പരിഹരിക്കാന്‍ 2019ല്‍ ന്യൂനപക്ഷ വോട്ടുകളിലാണു ശ്രദ്ധവച്ചതെങ്കില്‍ 2024ല്‍ ഈഴവ വോട്ടുബാങ്ക് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞു.
ജമാ-അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഘടകങ്ങളുടെ പിന്തുണയുള്ള മുന്നണിയായി യുഡിഎഫിനെ ചിത്രീകരിക്കുകയെന്ന തന്ത്രം ഇടതുപക്ഷം പയറ്റിത്തുടങ്ങിയത് അങ്ങനെയാണ്. മലപ്പുറത്തെക്കുറിച്ചു വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടും വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കാന്‍ സിപിഎമ്മോ സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനോ തയാറായില്ല. എസ്ഡിപിഐയും ജമാ അത്തുമാണു യുഡിഎഫിന്റെ വിജയത്തിന് കാരണമായെന്ന് അവര്‍ ആരോപിക്കുന്നു.
നിലമ്പൂരിലെ തിരിച്ചടിക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളും ഇതു സാധൂകരിക്കുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍- മുസ്ലിം വിഭാഗം മുമ്പെങ്ങുമില്ലാത്തവിധം ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനും ഹിന്ദു വോട്ട് അടിത്തറ ചോരാതിരിക്കാനും ഇതു ഗുണം ചെയ്യുമെന്നു സിപിഎമ്മും കണക്കുകൂട്ടുന്നു.
യുഡിഎഫിന്റെ മുസ്ലീം ഏകീകരണം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം 2026ല്‍ വിജയമുറപ്പിക്കാന്‍ മുസ്ലിം ഏകീകരണമാണു യുഡിഎഫ് ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതിന് എതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ചേര്‍ത്തു പിടിക്കുകയാണു വി.ഡി. സതീശന്‍ ചെയ്തത്. അവര്‍ ഇപ്പോള്‍ കേരളത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റും സതീശന്‍ നല്‍കി. യുഡിഎഫ് എന്നതു ഇസ്ലാമിക സംഘടനകളുടെ പിന്തുണയുള്ള മുന്നണിയായി മാറിയെന്ന എല്‍ഡിഎഫ് പ്രചാരണത്തെ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഇതു മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും യുഡിഎഫിന്റെ ഭാവി സാധ്യതകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഏകീകരണത്തിലേക്ക് ഇതു നയിച്ചേക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി കേരളത്തിലെ മുസ്ലിംകള്‍ ഒരു മുന്നണിക്കും ഏകപക്ഷീയമായി വോട്ടു ചെയ്യുന്നില്ല. ശക്തിപ്രാപിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കും.
യഥാര്‍ഥത്തില്‍ യുഡിഎഫ് ചെയ്യേണ്ടത് ചരിത്രത്തിലെമ്പാടും ഉയര്‍ത്തിപ്പിടിച്ച സമുദായ സന്തുലിതാവസ്ഥയിലേക്കു തിരിച്ചുവരിക എന്നതാണ്. ‘മുസ്ലിം മുന്നണി’ ലേബല്‍ എന്തിനു തുടരണമെന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കണം. ഇടതുപക്ഷവും ബിജെപിയും തെരഞ്ഞെടുപ്പുകളില്‍ ഇതു വിജയകരമായി ഉപയോഗിക്കും എന്നതു വ്യക്തമാണ്. 2021ല്‍ പോലും മുസ്ലിം ലീഗിന്റെ പിന്നാലെ വാലാട്ടി നടക്കുന്ന പാര്‍ട്ടിയായിട്ടാണു സിപിഎം കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തിയത്. യുഡിഎഫിന്റെ അജന്‍ഡ നിശ്ചയിക്കുന്നതു മുസ്ലിം ലീഗാണെന്ന പ്രചാരണവുമുണ്ടായി. ലോക്‌സഭാ എംപി സ്ഥാനം രാജിവച്ചു കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും ഈ സമയത്താണ്. ഈ കഥ യുഡിഎഫിനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഭയുടെ പിന്തുണയുള്ള കേരള കോണ്‍ഗ്രസ് മാണി ഇടതുപക്ഷത്തേക്കു മാറുകയും സാമുദായിക സമവാക്യം തെറ്റുകയും ചെയ്തു.
ഇബ്രാഹിം കുഞ്ഞിന്റെ പ്രസംഗം
സൂഷ്മമായി വിലയിരുത്തിയാല്‍ യുഡിഎഫിനെ പിന്തുണച്ചിരുന്ന സാമുദായിക സന്തുലിതാവസ്ഥ കൂടുതല്‍ പിന്നോട്ടുപോയെന്നു പറയാം. 2012ല്‍തന്നെ ഇതു സംഭവിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനുശഷമാണ് അഞ്ചാമത്തെ മന്ത്രിസഭാ സ്ഥാനം നേടുന്നതിനു മുസ്ലിം ലീഗ് വാദമുയര്‍ത്തിയത്. നിയമസഭയിലെ നേരിയ ഭൂരിപക്ഷവും ലീഗിന്റെ എംഎല്‍എമാരുടെ എണ്ണവും ഉയര്‍ത്തിക്കാട്ടിയായിരുന്നു വന്‍ വിവാദത്തിലേക്കു നയിച്ച അഞ്ചാം മന്ത്രി വാദം. ഇത് അങ്ങേയറ്റം അശ്രദ്ധമായ നീക്കമായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന ആര്യാടന്‍ മുഹമ്മദ് ഇതേക്കുറിച്ചു കടുത്ത ഭാഷയിലാണു മുന്നറിയിപ്പ് നല്‍കിയത്. മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന ‘നല്ല തമാശ’യായി ചിത്രീകരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും പരാജയപ്പെട്ടു.
കോണ്‍ഗ്രസില്‍ ഇതുണ്ടാക്കിയ കോലാഹലം ചില്ലറയല്ല. ആറുമാസത്തിനുശേഷം മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ടിവി ചാനലുകളിലൂടെ ഈ ആവശ്യം വീണ്ടുമുയര്‍ത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. 2012 ഒക്‌ടോബര്‍ ആറിനു പാലക്കാടു നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് പരാമര്‍ശം ആദ്യം ഉയര്‍ന്നത്. ‘ഐയുഎംഎല്‍ കേരളം ഭരിക്കുന്നെന്നും യുഡിഎഫിനെ നിയന്ത്രിക്കുന്നെന്നും ഒരു കഥയുണ്ട്. എന്നാല്‍, അതൊരു വസ്തുതയാണ്’ എന്നായിരുന്നു പ്രസ്താവന. ഇതു വിവാദങ്ങളുടെ കുടം തുറക്കുന്നതിനു തുല്യമായിരുന്നു.
എസ്എന്‍ഡിപിയുടെ വെള്ളാപ്പള്ളി നടേശവും എന്‍എസ്എസിന്റെ സുകുമാരന്‍ നായരും പരസ്യമായി രംഗത്തെത്തി. ഇരുവരും ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ന്യൂനപക്ഷ അനുകൂല നിലപാടാണെന്ന് ആരോപിക്കുകയും ചെയ്തു. കുഞ്ഞൂഞ്ഞ് (ചാണ്ടി), കുഞ്ഞുമണി (കെഎം മണി), കുഞ്ഞാലിക്കുട്ടി എന്നീ മൂന്ന് ‘കെ’മാര്‍ ചേര്‍ന്നുള്ള കു-കു-കു ഉപമയും എന്‍എസ്എസ് സംഭാവന നല്‍കി! ഇതു നടേശനും അനുയായികളും കോറസായി ഏറ്റുപിടിച്ചു. ഇടതുപക്ഷവും അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായി ‘ന്യൂനപക്ഷ’ മുന്നണിയായും ചിത്രീകരിച്ചു.
ജമാഅത്ത് സഖ്യം തിരിച്ചടിക്കും
ഉമ്മന്‍ചാണ്ടിയുടെയും കെ.എം. മാണിയുടെയും മരണത്തിനുശേഷം യുഡിഎഫ് സമവാക്യം കൂടുതല്‍ വഷളായി. കോണ്‍ഗ്രസ് അവഗണിക്കുന്നെന്നു ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ 2016ല്‍ ‘ന്യൂനപക്ഷ മുന്നണി’ എന്നും 2021ല്‍ മുസ്ലിം മുന്നണി എന്നുമുള്ള പ്രചാരണം ശക്തിപ്പെട്ടു. യുഡിഎഫിനെ ഈ പ്രചാരണത്തില്‍നിന്നു രക്ഷിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അടുത്തിടെ ക്രിസ്ത്യാനിയായ സണ്ണി ജോസഫിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി. നായര്‍ ‘മുഖ’ങ്ങളെ മുഖ്യമന്ത്രി സ്ഥാനാഥികളാക്കി ഉയര്‍ത്തിക്കാട്ടി. എന്നാല്‍, നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച് യുഡിഎഫ് ഈ ശ്രമത്തില്‍നിന്നു തിരിച്ചുവരാന്‍ കഴിയാത്ത വിധം പിന്നോട്ടുപോയി. ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും ശക്തമായ ഇക്കാലത്ത് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ജമാഅത്തെ ഇസ്ലാമിയും നടത്തിയ പ്രതികരണങ്ങള്‍ പൊതുമണ്ഡലത്തില്‍ എല്ലാക്കാലത്തും നിറയും.
മദനിയുടെ പിഡിപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിലൂടെയും മൂന്നു പതിറ്റാണ്ട് ഇടതിനെ പിന്തുണച്ചെന്ന ജമാഅത്തിന്റെയും വാദങ്ങളിലൂടെയും നിലമ്പൂരില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ പല കാരണങ്ങളാല്‍ ഈ തന്ത്രം ആവര്‍ത്തിക്കാന്‍ കഴിയില്ല.
ഇസ്ലാമിസ്റ്റ് സംഘടനയോടു മൃദു സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസിനു നേരിടേണ്ടി വരുന്നതു ബഹുമുഖ ആക്രമണ മുനകളെയാണ്. വെള്ളാപ്പള്ളി നടേശന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരും എല്‍ഡിഎഫിനൊപ്പമുണ്ടാകും. പ്രചാരണ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും അത് അടിത്തട്ടിലേക്കു പ്രചരിപ്പിക്കാനുമുള്ള സിപിഎമ്മിന്റെ മികവ് കോണ്‍ഗ്രസിനില്ല.
മറ്റൊന്ന്, സംഘടനാ വളര്‍ച്ചയ്ക്കും ഭൗതിക നേട്ടങ്ങള്‍ക്കുമാണ് കാന്തപുരം വിഭാഗം എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതു അതിന്റെ ഹീനമായ അജന്‍ഡകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാണ്. ഇടതുപക്ഷത്തെ ജമാഅത്ത് പിന്തുണച്ച കാലത്തില്‍നിന്നു വ്യത്യസ്തമായി, അതിന്റെ അജന്‍ഡകള്‍ പ്രചരിപ്പിക്കുന്നതിനുള്ള മീഡിയ വണ്‍ ചാനലിലൂടെയാണു ജനം വിലയിരുത്തുന്നത്. ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിതന്നെ ജനത്തിന്റെ വിമര്‍ശനത്തിന് ഇടയാകുന്നു എന്നതു കാണാതെ പോകരുത്.
ജമാഅത്തിന്റെ അജന്‍ഡകള്‍
ലോകമെമ്പാടുമുള്ള ഇസ്ലാമിക കലാപ പ്രസ്ഥാനങ്ങള്‍ക്കായുള്ള പ്രചാരണത്തിനു മാത്രമല്ല ഔട്ട് ഓഫ് ഫോക്കസ് ഊന്നല്‍ നല്‍കുന്നത്. എസ്ഡിപിഐ അല്ലെങ്കില്‍ പുരോഹിത-രാഷ്ട്രീയക്കാരനായ അബ്ദുള്‍ നാസര്‍ മദനിയെപ്പോലും അവര്‍ പ്രചാരണത്തിനുള്ള വടിയായി ഉപയോഗിക്കുന്നു. ഇത്തരം പരകായ പ്രവേശങ്ങള്‍ ജമാഅത്തെ സ്ഥാപകന്‍ മൗദൂദിയുടെ ആശയമാണ്.
അടിസ്ഥാനപരമായി, ഔട്ട് ഓഫ് ഫോക്കസ് ലക്ഷ്യമിടുന്നത്, ജമാഅത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കനുസൃതമായി സ്വതന്ത്ര ചിന്തയുള്ള കേരള മുസ്ലിംകളെ തീവ്രവാദ സ്വഭാവമുള്ളവരാക്കുക എന്നതാണ്. കേരളത്തിലെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ ഒരു വിള്ളല്‍ വീഴ്ത്താന്‍ ഈ ഷോയ്ക്ക് കഴിവുണ്ട്. കൂടാതെ, ഇത് പതിവായി കാണുന്ന ഒരു മിതവാദി മുസ്ലീം, കടുത്ത മതവാദിയാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
മിതവാദി നിലപാടുകളുമായി കേരള സമൂഹത്തില്‍ തുടരുന്ന മുസ്ലിം ലീഗിനെപ്പോലും ജമാഅത്തിന്റെ കടുത്ത അജന്‍ഡകള്‍ നടപ്പാക്കുന്ന ‘വാഹന’മായി ഉപയോഗിക്കുന്നു. എങ്ങനെയും അധികാരത്തില്‍ തിരിച്ചെത്താനാണ് മുസ്ലിം ലീഗിന്റെ ആഗ്രഹം. പക്ഷേ, ഔട്ട് ഓഫ് ഫോക്കസിലെ ‘ബുദ്ധിമാന്‍മാരു’ടെ പ്രചാരണങ്ങള്‍ക്കു കോണ്‍ഗ്രസ് ഉത്തരം പറയേണ്ടിവരും. കോണ്‍ഗ്രസ് ഇതുവരെ ഇക്കാര്യം കണക്കിലെടുത്തിട്ടുമില്ല! പി.വി. അന്‍വറിന്റെ കുതന്ത്രങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ വി.ഡി. സതീശന്‍ ധൈര്യം കാട്ടിയാലും ജമാഅത്തെയുടെ പിന്തുണ സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാകും 2026ല്‍ യുഡിഎഫിന്റെ സാധ്യതകള്‍ നിശ്ചയിക്കുക.
നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ അടുത്തിടെ സ്‌കൂളുകളിലെ സൂംബ നൃത്തത്തിനെതിരേ മുസ്ലിം മതപുരോഹിതന്‍മാരും ചെറുപ്പക്കാരും രംഗത്തുവന്നപ്പോള്‍ സമൂഹമൊന്നാകെ അപലപിച്ചപ്പോഴും വി.ഡി. സതീശന്റെ മൃദുവായ ഭാഷയിലാണു പ്രതികരിച്ചത്. ‘പച്ചവെള്ളത്തിനു തീപിടിക്കുന്ന വര്‍ഗീയതയുള്ള ഇക്കാലത്ത് ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരുന്നു’ എന്നായിരുന്നു പ്രതികരണം. മാധ്യമങ്ങളെയും പുരോഗമനാത്മകമായി മുന്നോട്ടുപോകുന്ന പൊതു സമൂഹത്തെയും ഇതു കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. സാമൂഹിക പിന്തുണയില്ലാതിരുന്നിട്ടുപോലും ഇസ്ലാമിക നിലപാടിനെ തലോടുന്ന നയങ്ങള്‍ ഭാവിയിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അസ്വസ്ഥമാക്കും. രാഷ്ട്രീയപരമായി ജമാഅത്തിന്റെ വിജയം അതേ നാണയത്തില്‍ യുഡിഎഫിന്റെ പരാജയത്തിലേക്കും നയിക്കും. ചരിത്രത്തില്‍നിന്ന് ഇടതുപക്ഷം ഈ പാഠം പഠിച്ചു. കോണ്‍ഗ്രസ് പഠിക്കുമോ എന്നത് കണ്ടറിയണം.
Nilambur isn’t Kerala. UDF must look beyond Muslim votes to win 2026 polls