Breaking NewsCrimeKeralaLead NewsNEWS

ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തി; അച്ഛനുമായി വഴക്ക്; മകളെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തി; ആലപ്പുഴയെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

Back to top button
error: