Month: July 2025
-
Crime
കട്ടപ്പനയിലെ ലോട്ടറി ഏജന്‍സിയില്‍ മോഷണം; ഒരുലക്ഷവും മൂന്നര ലക്ഷത്തിന്റെ ലോട്ടറിയും കവര്‍ന്ന പ്രതി പിടിയില്‍
ഇടുക്കി: കട്ടപ്പനപുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ അശോക ലോട്ടറി ഏജന്‍സിയില്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കരുണാപുരം കട്ടേക്കാനം ഷാജി രഘു (50) ആണ് അറസ്റ്റിലായത്. പണവും ലോട്ടറിയും മോഷണം നടത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രി 12-ന് താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. തുടര്‍ന്ന് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷ്ടിച്ചു. മുഖം മറച്ചും കൈയ്യുറ ധരിച്ചുമാണ് മോഷണം നടത്തിയത്. എന്നാല്‍, പുറത്തിറങ്ങിയ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി യില്‍ പതിയുകയായിരുന്നു. പ്രതിയെ ലോട്ടറി ഏജന്‍സിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Read More » -
Kerala
ചെല്ലാനം ഹാര്‍ബറില്‍ ചെറുമീനുകളുടെ ചാകര; നത്തോലി, പൂവാലന്‍ ചെമ്മീന്‍…
കൊച്ചി: ചെല്ലാനം ഹാര്‍ബറില്‍ നിന്നു പ്രതീക്ഷയോടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് എല്ലാം തന്നെ വന്‍തോതില്‍ നത്തോലി ലഭിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടലില്‍ പോയ വള്ളക്കാര്‍ക്കു നത്തോലിയും പൂവാലന്‍ ചെമ്മീനും ചെറുമീനുകളും ലഭിച്ചു. ആലപ്പുഴ അര്‍ത്തുങ്കല്‍ മുതല്‍ ഏതാണ്ട് പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള അഞ്ഞൂറിലധികം വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നത് ചെല്ലാനം ഹാര്‍ബറില്‍ നിന്നാണ്. ഇന്നലെ പോയ ഒട്ടേറെ വള്ളങ്ങള്‍ക്കും ചെറുമത്സ്യങ്ങളുടെ ചാകരയായിരുന്നു. ഇന്നലെ കടലില്‍ പോയ ഭൂരിഭാഗം വള്ളങ്ങള്‍ക്കും നത്തോലിയാണ് കൂടുതലും ലഭിച്ചത്. രാവിലെ ഹാര്‍ബറില്‍ അടുത്ത വള്ളങ്ങള്‍ക്കു കിട്ടിയ നത്തോലിക്കു കിലോഗ്രാമിനു 30 രൂപ വരെ വിറ്റു പിന്നീട് വില 20 രൂപയായി കുറഞ്ഞു. കൂടുതല്‍ മീനുകള്‍ ലഭിക്കുമ്പോള്‍ വില ഇടിയുന്നത് ഹാര്‍ബറില്‍ പതിവാണ്. എന്നാല്‍, മത്സ്യങ്ങള്‍ ഇങ്ങനെ കൂടുതല്‍ കിട്ടുന്ന സമയങ്ങളില്‍ സംഭരിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ ഇല്ലാത്തതാണ് മത്സ്യത്തിനു വില ഇത്തരത്തില്‍ ഇടിയാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, ഹാര്‍ബറില്‍ നിന്നു കൊണ്ടുപോകുന്ന മത്സ്യത്തിനു പൊതുമാര്‍ക്കറ്റുകളില്‍…
Read More » -
Breaking News
സണ്ണിജോസഫിൻ്റെ പുതിയ തന്ത്രം, കളിമാറ്റി പിടിച്ച് യുഡിഎഫ്; എൽഡിഎഫ് ഇത്തവണ വെള്ളം കുടിക്കും!! മൂന്നാം പിണറായി സർക്കാർ എന്നത് വെറും സ്വപ്നം, നിലമ്പൂരിൽ കണ്ടത് സാമ്പിൾ, വെടിക്കെട്ട് വരുന്നതേയുള്ളു…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അതി ശക്തമാണ് എന്നത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാണ്. കേരളീയർ ഇപ്പോൾ ഒരേ സ്വരത്തിൽ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണത്തിൽ തിരിച്ചു വരുന്നതിനെ കുറിച്ചാണ്… അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കടം എടുത്ത് മുടിയലും എല്ലാം കൊണ്ടും മലയാളികൾ പിണറായി ഭരണത്തെ മടുത്തു എന്നുതന്നെ പറയാം.. അതു കൊണ്ടു തന്നെ കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയിൽ തന്ത്രങ്ങളൊരുക്കിയും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം വമ്പൻ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ സർവ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി…
Read More » -
Kerala
ജനപ്രിയ ബ്രാന്‍ഡ് ഇനി കേരളത്തില്‍ നിര്‍മിക്കും; മലബാര്‍ ഡിസ്റ്റിലറീസിന് പുതുജീവന്‍
പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യം ഉദ്പാദനം തുടങ്ങുന്നു. നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് മദ്യ നിര്‍മ്മാണം ആരംഭിക്കുന്നത്. ജവാന്‍ മദ്യം തിരിച്ച് വരുന്നതോടെ മലബാര്‍ ഡിസ്റ്റിലറീസിന് പുതുജീവന്‍ വെക്കും. ഇവിടെ പുതുതായി ആരംഭിക്കുന്ന ഐ.എം.എഫ്.എല്‍ ബ്ലെന്റിംഗ് ആന്‍ഡ് ബോട്ട്ലിംഗ് പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 7 ന് രാവിലെ 11:30 ന് ദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സംഘാടക സമിതി യോഗം എ.പ്രഭാകരന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ചേര്‍ന്നു. യോഗത്തില്‍ മലബാര്‍ ഡിസ്റ്റിലറീസ് ജനറല്‍ മാനേജര്‍ സുഗുണന്‍, അക്കൗണ്ട്സ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, എസ്.ബി.രാജു, സുഭാഷ് ചന്ദ്രബോസ്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തകര്‍ന്ന കെട്ടിടങ്ങള്‍, പൊളിഞ്ഞ ഗോഡൗണുകള്‍, തുരുമ്പെടുത്തും ചിതലരിച്ചും കിടക്കുന്ന എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത ലക്ഷങ്ങള്‍ വില വരുന്ന വാഹനങ്ങള്‍, കാട് പിടിച്ച് കിടക്കുന്ന…
Read More » -
Kerala
ക്രെഡിറ്റ് വിവാദം കെട്ടടങ്ങിയപ്പോള്‍ കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം; വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് വിവാദം കെട്ടടങ്ങിയപ്പോള്‍, ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. യുവതലമുറ നേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ സൂചിപ്പിച്ച്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രണ്ടു ദിവസം മുമ്പ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് പുതിയ തര്‍ക്കത്തിന് കാരണമായിട്ടുള്ളത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടിലാണ് അജയ് തറയില്‍ പോസ്റ്റിട്ടത്. ‘ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുനന്ത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത് ?’. എന്നാണ് അജയ് തറയില്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചത്. ഇതിനു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ രംഗത്തുവന്നു. തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍…
Read More » -
LIFE
‘മലയാള സിനിമയില്‍ നിന്നുണ്ടായ അനുഭവം, നോക്കേണ്ടത് മാത്രം നോക്കൂയെന്ന് ആ … പറഞ്ഞു’
സഹനടി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കൃപ. പ്രധാന കഥാപാത്രങ്ങളുടെ സഹോദരി വേഷങ്ങളിലാണ് കൃപയെ സിനിമകളില്‍ കണ്ടിട്ടുള്ളത്. ഏറെക്കാലമായി അഭിനയ രംഗത്ത് കൃപ സജീവമല്ല. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ബിഹൈന്റ് വുഡ്‌സ് തമിഴില്‍ കൃപ സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ശ്രീ കേരള വര്‍മ കോളേജില്‍ റിസേര്‍ച്ച് ആന്റ് പിജി ഡിപാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായായി വര്‍ക്ക് ചെയ്യുന്നു. പിഎച്ച്ഡി കഴിഞ്ഞ ശേഷം ഡാന്‍സിംഗ് കരിയര്‍ റീ സ്റ്റാര്‍ട്ട് ചെയ്യണമെന്നുണ്ട്. തമിഴ് ഇന്‍ഡസ്ട്രിയെക്കുറിച്ച് ഞാന്‍ കേട്ടത് ഇവിടെ ആരും പരസ്പരം അടുപ്പമില്ല, പ്രൊഫഷണലാണ്, ഹൈറാര്‍ക്കി ഉണ്ടെന്നാണ്. എന്നാല്‍ എനിക്ക് വളരെ വ്യത്യസ്ത അനുഭവമായിരുന്നു തമിഴില്‍. ഊഷ്മളമായ സ്വീകാര്യത ലഭിച്ചു. തമിഴ് സംസാരിക്കാന്‍ അധികം അറിയില്ലായിരുന്നു. നാസര്‍ സാറും ശരണ്യ മാമും എന്നെ സഹായിച്ചു. എം മഗന്‍ എന്ന സിനിമയില്‍ തനിക്ക് നല്ല അനുഭവമായിരുന്നെന്നും കൃപ പറയുന്നു. അമ്മ നേരിട്ട പ്രശ്‌നങ്ങള്‍ ഞാനും നേരിടരുതെന്ന് അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മറ്റേതെങ്കിലും കരിയര്‍ തെരഞ്ഞെടുക്കാന്‍ അമ്മ എന്നെ…
Read More » -
Breaking News
ടി- മൊബൈലിനേയും മറികടന്ന് റിലയൻസ് ജിയോ!! ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങുന്നതായി അനലിസ്റ്റ് റിപ്പോർട്ട്
കൊച്ചി: ഉപയോക്തൃ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) സേവന ദാതാവാകാനുള്ള ഒരുക്കത്തിലെന്ന് റിലയൻസ് ജിയോയെന്ന് ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ തയ്യാറാക്കിയ വിശകലന റിപ്പോർട്ട്. യുഎസിൽ ആസ്ഥാനമായുള്ള ടി- മൊബൈലിനെയും മറികടക്കാനാണ് ജിയോയുടെ മുന്നേറ്റം. ടെലികോം റെഗുലേറ്റർ ട്രായിയുടെ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ജിയോയുടെ മൊത്തം 5G ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) ഉപയോക്തൃ അടിസ്ഥാനം മേയ് മാസത്തിൽ 68.8 ലക്ഷം ആയി, അതേസമയം ടി-മൊബൈലിന് മാർച്ചിൽ രേഖപ്പെടുത്തിയത് 68.5 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ്. ജിയോ ഏകദേശം 10 ലക്ഷം ഫിക്‌സ്‌ഡ് വയർലെസ് ഉപയോക്താക്കളെ ഫൈബർ ടു ഹോം വിഭാഗത്തിലേക്ക് പുനർവിന്യാസം ചെയ്തതിനെ തുടർന്ന്, മേയ് മാസത്തിൽ അതിന്റെ ഫിക്‌സ്‌ഡ് വയർലെസ് ഉപഭോക്തൃ അടിസ്ഥാനം 59 ലക്ഷം ആയി. അതേ സമയം, ആ മാസം മാത്രം 7.4 ലക്ഷം പുതിയ ഉപയോക്താക്കളെ ജിയോ ചേർത്തു. ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകളായ…
Read More » -
Kerala
അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ടോടി; കണ്‍മുന്നില്‍ ആറുവയസ്സുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു
പാലക്കാട്: പട്ടാമ്പിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസ്സുകാരന്‍ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു. ഓങ്ങല്ലൂര്‍ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടില്‍ കൃഷ്ണകുമാര്‍-ശ്രീദേവി ദമ്പതിമാരുടെ മകന്‍ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വാഹനത്തില്‍നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടന്‍തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Read More »

