Breaking NewsLead NewsNewsthen SpecialSportsTRENDING

ദേശീയ പഞ്ചഗുസ്തി മത്സരം; 74 സ്വര്‍ണവും 91 വെള്ളിയുമായി 31-ാം വര്‍ഷവും കേരളം ചാമ്പ്യന്‍മാര്‍; പകരക്കാരില്ലാത്ത കുതിപ്പ്; മേഘാലയ തൊട്ടുപിന്നില്‍

തൃശൂര്‍: പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളം ചാമ്പ്യന്‍മാര്‍. 74 സ്വര്‍ണവും 91 വെള്ളിയും 50 വെങ്കലവുമടക്കം നേടി 1813 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീട നേട്ടം. ജൂണിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്‍മാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്. മേഘാലയയാണ് രണ്ടാമത്. 23 സ്വര്‍ണം, 15 വെള്ളി, 12 വെങ്കലം എന്നിങ്ങനെയായി 480 പോയിന്റാണ് മേഘാലയ നേടിയത്.

ന്യൂഡല്‍ഹിയാണ് മൂന്നാംസ്ഥാനത്ത്. 17 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവുമായി 477 പോയിന്റാണ് ന്യൂഡല്‍ഹിക്ക് ലഭിച്ചത്. 30 വര്‍ഷമായി തുടരുന്ന കേരളത്തിന്റെ കിരീട നേട്ടം 31-ാം വര്‍ഷത്തിലും പകരക്കാരില്ലാതെ അജയ്യരായാണ് കേരളത്തിന്റെ കുതിപ്പ്. ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍മാരായി പുരുഷ വിഭാഗത്തില്‍ യുവരാജ് സിംഗ്- ന്യൂഡല്‍ഹി, വനിതാ വിഭാഗത്തില്‍ യോഗേഷ് ചൗധരി- ഹരിയാന എന്നിവരെ തെരഞ്ഞെടുത്തു.

Signature-ad

24 സംസ്ഥാനങ്ങളില്‍ നിന്നും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 2500 കായിക താരങ്ങളും 200 ഒഫീഷ്യല്‍സുമാണു മേളയില്‍ പങ്കെടുത്തത്. ആം റെസ് ലിംഗ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പ്രീതി ജഹാഖിനി, ഫെഡറേഷന്‍ ചീഫ് അഡൈ്വസര്‍ പര്‍വീന്‍ ഡബാസ്, ദേശീയ വൈസ് പ്രസിഡന്റ് മനോഹര്‍സിങ് ഷെഖാവത്ത്, ലീഗല്‍ അഡൈ്വസര്‍, താരിഫ്ഖാന്‍, ദേശീയ ട്രഷറര്‍ മായങ്ക് പട്ടേല്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി തുടങ്ങിയവര്‍ മേളയില്‍ നിരീക്ഷകരായി പങ്കെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സിന്തയിറ്റിക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും കേരള ആം റെസ് ലിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ അജു ജേക്കബ് സമ്മാനിച്ചു. കേരളത്തിന് വേണ്ടി ദേശീയ ചാമ്പ്യന്‍ എ.യു ഷാജുവിന്റെ നേതൃത്വത്തില്‍ ട്രോഫി ഏറ്റുവാങ്ങി.് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമായ ജോജി ഏളൂര്‍, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജോഷി ഫ്രാന്‍സിസ്, പി.എ ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: