Month: July 2025
-
Breaking News
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരിക്ക്
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവില്‍ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. സര്‍ജറി ഓര്‍ത്തോ പീഡിക്‌സിന്റെ സര്‍ജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധന തുടരുകയാണ്.
Read More » -
Kerala
പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായി; സ്വകാര്യ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെതിരെ ആരോപണം, കുട്ടികളെ മാറ്റി പാർപ്പിച്ചു
പോക്സോ കേസിനെ തുടർന്ന് പത്തനംതിട്ട അടൂരിലെ ഒരു സ്വകാര്യ അനാഥാലയത്തിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി) കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. അന്തേവാസിയായ ഒരു പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായി എന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നടപടി. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ ഇവിടെ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിൽ വിവാഹം കഴിച്ചു. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, ഇത് മറച്ചുവെക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം ലഭിച്ച ഈ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ അടൂർ പൊലീസ് പോക്സോ കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗുരുതരമായ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി…
Read More » -
Breaking News
സഹികെട്ട് ചെയ്തതാ സാറെ! ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്‍മുമ്പില്‍
ആലപ്പുഴ: ജോസ്മോന്‍ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോള്‍ ഓമനപ്പുഴ ഗ്രാമം ഞെട്ടി. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്.’വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.’- ഇതായിരുന്നു ജോസ്മോന്റെ കുറ്റസമ്മതം. ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് 28 വയസ്സുകാരിയെ അച്ഛന്‍ തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിന്‍ ആണ്…
Read More » -
Breaking News
ബാക്കിയെല്ലാം മറന്നേക്കൂ; ടിക്കറ്റ് ബുക്ക് ചെയ്യാം; ട്രാക്ക് ചെയ്യാം; ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; പലവട്ടം പാസ്‌വേഡ് നല്‍കേണ്ട; റെയില്‍വേയുടെ പുതിയ സൂപ്പര്‍ ആപ്പ് റെയില്‍വണ്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. റെയില്‍വണ്‍ (Rail One) എന്ന പുതിയ ആപ്പാണ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. റെയില്‍വേ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും, യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഓള്‍ ഇന്‍ വണ്‍ പ്ലാറ്റ്‌ഫോമാണിത്. വിവിധ തരം സേവനങ്ങളെ ഒരു ഇന്റര്‍ഫേസിലേക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി റിസര്‍വ്ഡ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, പി.എന്‍.ആര്‍/ട്രെയിന്‍ സ്റ്റാറ്റസ് ട്രാക്കിങ്, കോച്ച് പൊസിഷന്‍, റെയില്‍ മദദ്, ട്രാവല്‍ ഫീഡ്ബാക്ക് അടക്കമുള്ള സേവനങ്ങള്‍ ഇതില്‍ ലഭ്യമാകും. മികച്ച യൂസര്‍ എക്‌സ്പീരിയന്‍സ് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ട് ഉപയോഗപ്പെടുത്താവുന്ന, തടസ്സരഹിതമായ ഇന്റര്‍ഫേസാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ റെയില്‍വേ സേവനങ്ങളെയും ഒറ്റ ഇടത്തിലേക്ക് കൊണ്ടു വരികയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ സമഗ്രമായ സേവനങ്ങള്‍ ഈ ഒറ്റ സൂപ്പര്‍ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ഐ.ഒ.എസ് ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍…
Read More » -
Breaking News
ഷമിക്ക് ഞാനൊരു വീട്ടമ്മ മാത്രമാകണമായിരുന്നു; അതു ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു; സ്വന്തമായി വരുമാനം ഇല്ലാത്തതിന്റെ കാരണം അയാള്‍; ആളുകളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഉത്തരവിടുന്ന കോടതിയോട് ആദരമെന്നും ഹസിന്‍ ജഹാന്‍
മുംബൈ: കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. ഉത്തരവിന് പിന്നാലെ ഷമിക്കെതിരെ തുറന്നടിച്ച് ജഹാന്‍ രംഗത്തെത്തി. വിവാഹത്തിന് മുമ്പ് താൻ മോഡലിങ്ങും അഭിനയവും ചെയ്തിരുന്നുവെന്നും തന്‍റെ ജോലി ഉപേക്ഷിക്കാൻ ഷമി നിർബന്ധിച്ചുവെന്നും എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ജഹാന്‍ പറഞ്ഞു. ‘ഞാൻ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് അയാൾക്ക് വേണ്ടത്. എനിക്ക് ഷമിയെ അത്രയധികം ഇഷ്ടമായിരുന്നതുകൊണ്ട് ഞാൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതിൽ ദൈവത്തോട് നന്ദി…
Read More » -
Breaking News
‘അനില്‍ അംബാനി ലോകത്തെ ആറാമത്തെ സമ്പന്നനായ ഫ്രോഡ്’; റിലയന്‍സിനെ കുരുക്കിലാക്കി എസ്.ബി.ഐ റിപ്പോര്‍ട്ട്; ഭാവി വായ്പകളെ ബാധിക്കും; ഓഹരി നിക്ഷേപങ്ങളില്‍ കരുതലെടുക്കണം എന്നു വിദഗ്ധര്‍; ഭാവി വായ്പകളെയും ബാധിക്കും; തന്റെ ഭാഗം കേട്ടില്ലെന്ന് അനില്‍
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലോകത്തെ ആറാമത്തെ സമ്പന്നനായ ഫ്രോഡ് എന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് അനുവദിച്ച ലോണുമായി ബന്ധപ്പെട്ടാണ് നടപടി. ഇത് നിലവിലെ സാഹചര്യത്തില്‍ അനില്‍ അംബാനിക്കും, റിലയന്‍സ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന നിക്ഷേപകര്‍ക്കും തലവേദനയെന്നു വിദഗ്ധര്‍. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വായ്പാ അക്കൗണ്ടിനെ എസ്ബിഐയില്‍ ‘വഞ്ചക’ വിഭാഗത്തില്‍ പെടുത്തുന്നതിനാണു തീരുമാനം. കൂടാതെ കമ്പനിയുടെ മുന്‍ ഡയറക്ടറായ അനില്‍ അംബാനിയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റിയുടെ ഈ ‘എക്സ്-പാര്‍ട്ടെ ഓര്‍ഡറില്‍’ അനില്‍ അംബാനി ഞെട്ടല്‍ പ്രകടിപ്പിച്ചു. ബാങ്ക് തന്നെ വ്യക്തിപരമായി കേട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അതിന്റെ അനുബന്ധങ്ങളുടെയും പൂര്‍ണ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ രേഖകള്‍ നല്‍കുന്നതില്‍ എസ്ബിഐ പരാജയപ്പെട്ടെന്നും അനില്‍ പറഞ്ഞു. സംഭവങ്ങള്‍ നടന്ന സമയത്ത്…
Read More » -
Breaking News
ഡോ. ഹാരിസിനെതിരേ അന്വേഷണ സമിതി റിപ്പോര്‍ട്ട്; സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട്; എല്ലാ കാര്യങ്ങളിലും വസ്തുതയില്ല; ചട്ടലംഘനം നടത്തിയെങ്കിലും നടപടി ശിപാര്‍ശയില്ല
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടു നൽകി. സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും സമിതി അക്കമിട്ട് നിരത്തുന്നു. ഡോ. ഹാരിസിന്റെ യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമർശമുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഡോക്ടർ ബി. പത്മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകി ഡി എം ഇയ്ക്ക് നല്കിയ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും. ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലുകളെ പൂർണമായും തള്ളാതെയും കൊള്ളാതെയും ആണ് അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.യൂറോളജി വിഭാഗത്തിലെ ഫയൽ നീക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായെന്നു വിലയിരുത്തുമ്പോഴും ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളിലും…
Read More » -
Breaking News
ആയുധശേഷിയും പണവുമില്ല; ഇസ്രയേല്‍ ആക്രമണങ്ങളില്‍ അടിമുടി തകര്‍ന്നു; ആയുധ ഡിപ്പോകളും ലെബനീസ് സൈന്യത്തിനു കൈമാറി; ഹിസ്ബുള്ളയ്ക്കു മുന്നില്‍ ഇനി ശേഷിക്കുന്നത് ആയുധം വച്ച് കീഴടങ്ങല്‍; അമേരിക്കയുടെ ആറുപേജ് നിര്‍ദേശം പരിഗണനയില്‍; ഇറാന്‍ ആക്രമണം തീവ്രവാദികളുടെ നട്ടെല്ലൊടിച്ചോ?
ബെയ്‌റൂട്ട്: ഇറാന്റെ കൈയയച്ചുള്ള സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ആയുധംവച്ചു കീഴങ്ങിയാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ലെബനന്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്കു സാരമായി പരിക്കേല്‍പ്പിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇറാന്‍ യുദ്ധത്തില്‍ പോലും കാര്യമായി പ്രതികരിക്കാന്‍ ഹിസ്ബുള്ളയ്ക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണു അമേരിക്ക സമ്മര്‍ദം ശക്തമാക്കിയത്. അമേരിക്കയ്ക്കുള്ള മറുപടി ലെബനീസ് സര്‍ക്കാര്‍ ഉടന്‍ കൈമാറുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിമുടി തകര്‍ന്ന ഹിസ്ബുള്ള ഇറാനില്‍നിന്നുള്ള സഹായംകൂടി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജൂണ്‍ 19നു ബെയ്‌റൂട്ടിലേക്കുള്ള യാത്രാമധ്യേ സിറിയയിലെ അമേരിക്കന്‍ പ്രതിനിധിയും തുര്‍ക്കിയിലെ അംബാസഡറുമായ തോമസ് ബാരക്ക് ആണു വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ ലെബനനെ അറിയിച്ചത്. വ്യക്തമായ നിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും തിരുത്തലുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും തോമസ് അറിയിച്ചെന്നും ലെബനില്‍നിന്നുള്ള സോഴ്‌സുകള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറുപേജുള്ള രേഖ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിരായുധീകരണത്തിനുള്ള നിര്‍ദേശങ്ങള്‍…
Read More » -
Breaking News
2036 ഒളിമ്പിക്‌സ് അഹമ്മദാബാദില്‍? ഒളിമ്പിക്‌സ് കമ്മിറ്റിയെ താത്പര്യം അറിയിച്ച് ഇന്ത്യ; പി.ടി. ഉഷയുടെ നേതൃത്വത്തില്‍ പട്ടിക സമര്‍പ്പിച്ചു; ‘ലോകം ഒരു കുടുംബം, ഏവര്‍ക്കും സ്വാഗത’മെന്നും പ്രത്യേക സംഘം
ന്യൂഡല്‍ഹി: ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ അഹമ്മദാബാദിന് പ്രഥമ പരിഗണന നല്‍കി പട്ടിക സമര്‍പ്പിച്ച് ഇന്ത്യ. 2036 ലെ ഒളിംപിക്സ് നടത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. ലൊസൈനിലെത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ഇന്ത്യയില്‍ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പട്ടിക സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി.ഉഷ എന്നിവരടങ്ങിയ സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്. PHOTO | A high-level sports delegation led by Gujarat Sports Minister Shri Harsh Sanghvi, along with IOA President PT Usha and senior officials, visited Lausanne, Switzerland – the global hub of sports governance. Productive meetings with SportAccord, ANOC, FIVB, and… pic.twitter.com/KUW1NEREzl — Press Trust of India (@PTI_News) July 1, 2025 ‘വസുദൈവ കുടുംബകം’ എന്ന എന്ന…
Read More » -
Breaking News
നിലമ്പൂരിലെ പരാജയം: കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയെന്ന് മന്ത്രി പി. രാജീവ്; താളപ്പിഴകള്‍ ഉണ്ടായെന്ന് സെക്രട്ടേറിയറ്റിന്റെ സ്വയം വിമര്‍ശനം; എം.വി. ഗോവിന്ദനും അംഗങ്ങളുടെ ഒളിയമ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ശരിക്ക് വിലയിരുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി പി. രാജീവ്. നിലമ്പൂര്‍ പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജീവ് ശരിയായ വിലയിരുത്തല്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് നിലമ്പൂരില്‍ ചില താളപ്പിഴകള്‍ ഉണ്ടായി എന്നും സെക്രട്ടറിയേറ്റില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയച്ചത് വര്‍ഗീയ കൂട്ടുകെട്ടിലാണ് എന്ന് പരസ്യമായി പറയുമ്പോഴും അകത്തുള്ള ചര്‍ച്ചകള്‍ ഗൗരവമേറിയതാണ്. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സ്വരാജ് വ്യക്തിപരമായി പതിനായിരത്തിലധികം വോട്ട് നേടിയിട്ടുണ്ട് പ്രാദേശികവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഗുണമായിട്ടുണ്ട്. പതിവ് വിലിയിരുത്തല്‍ പോരാ, ഗൗരവമായ വിലയിരുത്തല്‍ വേണമെന്നാണ് പി രാജീവ് ആവശ്യപ്പെട്ടത്. വലിയ തിരിച്ചടി ഒഴിവാക്കാന്‍ ഉചിതമായ പരിശോധനയാണ് രാജീവ് നിര്‍ദേശിച്ചത്. സംഘടനപരമായി പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ ഉണ്ടായി എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നു. നിലമ്പൂരില്‍ കണക്ക്കൂട്ടലുകള്‍ തെറ്റിയെന്നാണ് വിലയിരുത്തലുണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടായിരന്നുവന്ന…
Read More »