Month: June 2025
-
Breaking News
കേരളത്തിൽ ഇന്നു മുതൽ തീവ്രമഴ: അതീവ ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ കേരളം ഉൾപ്പെടെയുള്ള കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്തു ഇനിയുള്ള ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ മുതൽ തന്നെ കാലവർഷം കൂടുതൽ രൂക്ഷമായി. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 8 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 13ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. കാലവർഷം കൂടുതൽ ശക്തി പ്രാപിച്ച് വരും ദിവസങ്ങളിൽ മഴ അതിശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 14ന് കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15ന് കേരളം മുഴുവൻ ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഇത് ചുവപ്പ് മുന്നറിയിപ്പിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പിന്നിട്ട 24…
Read More » -
Crime
ഏക സാക്ഷിയും മൊഴിമാറ്റി; ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്
കൊച്ചി: നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടന്മാര്‍ക്കെതിരെ കേസുകളില്‍ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടന്‍ തീരുമാനിക്കും. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിയായിരുന്നു പരാതിക്കാരി. സെക്രട്ടേറിയേറ്റിലെ ടോയ്ലറ്റിലേക്ക് പോകുമ്പോള്‍ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. പീഡനം നടന്നതായി പറയുന്ന ടോയ്‌ലറ്റ് ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസാക്കി മാറ്റി. അതിനാല്‍ പരാതിക്കാരി പോലും കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന…
Read More » -
Crime
പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്, ഒളിവില്‍
കാസര്‍കോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയിരിക്കുകയാണ്. 2024മേയ് 15 മുതല്‍ ഓഗസ്റ്റ് 13-വരെയുള്ള കാലയളവില്‍ വൈദികന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.
Read More » -
Crime
വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റില്‍; കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയനിലയില്‍; ദുരൂഹത
കോട്ടയം: കാണാതായ ഫിഷ് ഫാം ഉടമയെ വൈക്കം തലയാഴം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി…
Read More » -
Crime
ക്ഷയരോഗം ചികിത്സിക്കാന്‍ ജാമ്യംവേണം; സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും ഉത്തരവ് വന്നശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നിട്ടില്ല. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ 2021ല്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിലും 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ശശികല സംഘത്തില്‍ നിന്ന് ഇവര്‍ 50…
Read More » -
Crime
2 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി 20 വര്‍ഷത്തിനു ശേഷം പിടിയില്‍
കണ്ണൂര്‍: രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വര്‍ഷത്തിനു ശേഷം പിടിയില്‍. ചെറുവത്തൂര്‍ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസില്‍ എം.പി.രാകേഷ് (45) ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. 2005ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് വിവരമുണ്ടായില്ല. പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു. പോണ്ടിച്ചേരി കോട്ടക്കുപ്പത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
Read More » -
Breaking News
ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് അയല്‍വാസി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നാലു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കാണ്‍പൂര്‍ നഗര്‍ ജില്ലയിലെ ഘടംപൂരിലാണ് സംഭവം. വൈകുന്നേരം 5:30 ഓടെ പെണ്‍കുട്ടി അടുത്തുള്ള കടയിലേക്ക് പോകുമ്പോള്‍ യുവാവ് ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് കടയുടെ പിന്നിലുള്ള കുറ്റിക്കാട്ടലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. യുവാവ് മോശമായി പെരുമാറുകയാണെന്ന് മനസിലായതോടെ പെണ്‍കുട്ടി നിലവിളിച്ചു. കരച്ചില്‍ തുടര്‍ന്നപ്പോള്‍ വായില്‍ ഇലകള്‍ തിരുകി സമീപത്ത് കിടന്ന ഇഷ്ടിക ഉപയോഗിച്ച് കുട്ടിയെ പലതവണ പ്രതി അടിച്ചു. തുടര്‍ന്ന് കുട്ടിയെ ചോരയില്‍ കുളിച്ച അവസ്ഥയില്‍ ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. കടയില്‍ പോയ മകളെ കുറേ നേരമായിട്ടും കാണാതായപ്പോള്‍ കുട്ടിയുടെ അമ്മ അന്വഷിച്ചു പോയി. കട ഉടമയോട് ചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു അറിയിച്ചത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഗുരുതര പരിക്കുകളോടെ കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കാണ്‍പൂര്‍…
Read More » -
NEWS
ഓസ്‌ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു: കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ
തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത്. ഓസ്‌ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, നാടകോത്സവം, റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്രകലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും ‘ആംലാ’ ലക്ഷ്യമിടുന്നു. കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍…
Read More » -
Breaking News
15-ാം വയസില്‍ 35കാരനുമായി പ്രണയം, അമ്മയില്‍നിന്നു ക്രൂരപീഡനം; ഇത് സീമയുടെ കഥ!
കുട്ടിക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സീമ കപൂര്‍. വേദനാജനകമായ ഓര്‍മകളും വ്യക്തിജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുമാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സീമയ്ക്ക് വെറും ആറ് വയസുള്ളപ്പോഴാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. രമേഷ് സിപ്പി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ഷോയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ’15 വയസുള്ളപ്പോള്‍ 35 വയസുള്ള ഒരാളുമായി ഞാന്‍ പ്രണയത്തിലായി. അയാള്‍ വിവാഹിതനാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഇക്കാര്യം ഞാന്‍ അറിഞ്ഞതോടെ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍, അത് വെറും കള്ളമായിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഭിനയത്തോടുള്ള ഇഷ്ടം കുട്ടിക്കാലത്ത് തുറന്നുപറഞ്ഞപ്പോള്‍ അമ്മ ക്രൂരമായി ഉപദ്രവിച്ചു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലുള്ളയാളാണ് അമ്മ. അവര്‍ എപ്പോഴും വളരെ മോശമായും ദേഷ്യത്തോടെയുമാണ് എന്നോട് സംസാരിച്ചിരുന്നത്. എന്നെ പലപ്പോഴും അവര്‍ ഉപദ്രവിക്കുമായിരുന്നു. ഇത് സ്ഥിരമായതോടെ എനിക്ക് സഹിക്കവയ്യാതെയായി. പിന്നീട് ഞാന്‍ അച്ഛനൊപ്പം കഴിയാന്‍…
Read More » -
Breaking News
ചൂടില്ലാതിരുന്നാല്‍ മതി! രാജ്യത്ത് എസികളുടെ താപനിലയ്ക്ക് നിയന്ത്രണം കൊണ്ടുവരും; 20 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കും; പുതുതായി നിര്‍മിക്കുന്ന എസികള്‍ക്കു ബാധകമാക്കും
ദില്ലി: രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില, ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മോദി സര്‍ക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്ന് ടിഎംസി എംപി സാകേത് ഗോഖ്‌ലെ കുറ്റപ്പെടുത്തു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. മിനിമം ഐക്യു ഉള്ളവരെ മന്ത്രിമാര്‍ ആക്കണമെന്നാണ് ഹുവ മൊയ്ത്രയുടെ പരിഹാസം.
Read More »