Breaking NewsMovie

ചിത്രത്തിലേക്കെത്തിയത് കഥ കേട്ട് അമ്മ ഓക്കെ പറഞ്ഞതുകൊണ്ട്!! കുഞ്ഞാറ്റ, മനോജ് കെ ജയൻ- ഉർവ്വശിയുടേയും മകൾ അഭിനയ രംഗത്തേക്ക്, തേജാ ലഷ്മിയെത്തുന്നത് ‘സുന്ദരിയായവൾ സ്റ്റെല്ല’യിലൂടെ

കൊച്ചി: ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവ്വശിയുടേയും മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. ചിത്രത്തിൽ സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.

മനോജ് കെ ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. മനോജ് കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരും സാന്നിഹിതരായിരുന്നു.

Signature-ad

മകൾ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ നിനക്ക് അതാണിഷ്ടമെങ്കിൽ അതു നടക്കട്ടെയെന്നായിരുന്നു എൻ്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നു. മനോജ്കെ ജയൻ്റെ വാക്കുകളായിരുന്നു ഇത്. ഇതിനിടയിൽ പല പ്രോജക്റ്റുകളും വന്നു കൊണ്ടിരുന്നു, അത് എത്തിച്ചേർന്നത് ഈ ചിത്രത്തിലാണ്.

അമ്മയോട് കഥ നേരത്തേ ചിത്രത്തിൻ്റെ സംഘാടകർ കഥ പറഞ്ഞിരുന്നു. അമ്മ പൂർണ്ണ സമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാൻ തീരുമാനിച്ചത്. അമ്മ സമ്മതിച്ചില്ലെങ്കിൽ ഈ ചിത്രം ചെയ്യുമായിരുന്നില്ലായെന്ന് തേജാ ലഷ്മിയും മനോജ് കെ ജയനും പറഞ്ഞു. സമ്പന്ന കുട്ടംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ. ലാലു അലക്സും, കനിഹയും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ലൈൻ പ്രൊഡ്യൂസർ – അലക്സ് ഇ കുര്യൻ, (കാക്കാസ്റ്റോറീസ്),
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സേതു, സംഗീതം. ശ്രീനാഥ് ശിവ ശങ്കരൻ. ഛായാഗ്രഹണം – അനിരുദ്ധ് അനീഷ്. എഡിറ്റിംഗ് – സാഗർ ദാസ്. കലാസംവിധാനം – സജീഷ് താമരശ്ശേരി. മേക്കപ്പ് – ലിബിൻ മോഹൻ, കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി, പ്രൊഡക്ഷൻ കൺട്രോളർ -ഇക്ബാൽ പാനായിക്കുളം. ജൂലൈ അവസാന വാരത്തിൽ കൊച്ചിയിൽ ചിത്രീകരണമാരംഭിക്കും‌.
പിആർഒ- വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: