MovieTRENDING

റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു ‘ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചി,കളമശ്ശേരി
യിൽ ആരംഭിച്ചു.
ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ, ബസ്സം കാദിയാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഡാനിഷ് .
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത
തികച്ചും ലളിതമായ ചടങ്ങിൽ ശ്രീമതി ജെമിനി സുധീർ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
തുടർന്ന് നിർമ്മാതാവ് ബസ്സം കാദിയാർ ഫസ്റ്റ് ക്ലാപ്പും നൽകി.

മിസ്റ്ററി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ (തലവര ഫെയിം), ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഈ എസ്.
പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ.
കലാസംവിധാനം – കഥ-ഡോണി കടമ്മനിട്ട നിബിൻ വർഗീസ്.
മേക്കപ്പ് – റോണി വെള്ളത്തൂവൽ ‘
കോസ്റ്റ്യും ഡിസൈൻ – ഗോപിക ഉണ്ണികൃഷ്ണൻ.
സ്റ്റിൽസ് – ജിതിൻ എസ്. ബാബു”
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏബ്രഹാം സൈമൺ (അബ്രു)
ഫിനാൻസ് കൺട്രോളർ – രാഹുൽ പിള്ള’ .
പ്രൊഡക്ഷൻ – മാനേജർ – ജസ്റ്റിൻ ടോണി തോമസ് –
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷെറിൻ സ്റ്റാൻലി .
പ്രൊഡക്ഷൻ കൺട്രോളർ – ജോബ് ജോർജ്.
കൊച്ചി പീരുമേട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: