പൊതുതാത്പര്യ ഹര്‍ജി മോശക്കാരിയാക്കി ചിത്രീകരിക്കാന്‍; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നെന്ന് വീണ; ഹര്‍ജി നല്‍കിയത് മാധ്യമ പ്രവര്‍ത്തകന്‍

തിരുവനന്തപുരം: പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാനെന്നും മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാജോര്‍ജ്ജ്. മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നും സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകള്‍ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മില്‍ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

എംആര്‍ അജയനെന്ന് മാധ്യമപ്രവര്‍ത്തകനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയോടും മകള്‍ വീണയോടും ഹൈക്കോടതി മറുപടി തേടിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.