Month: June 2025

  • Breaking News

    15,000 രൂപയുടെ ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്നു; ഇരിങ്ങാലക്കുടയില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

    തൃശൂര്‍: ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. കേസില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ (49), മീന (29) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കല്‍ അജയകുമാറിന്റെ വീടിന്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവര്‍ന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. അജയകുമാര്‍ വീട്ടില്‍ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രില്‍ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയല്‍വക്കത്ത് വിവരം അറിയിച്ചപ്പോള്‍ തമിഴ് സ്ത്രീകള്‍ അല്പം മുന്‍പ് പോകുന്നത് കണ്ടതായി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാപ്രാണം വര്‍ണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാര്‍…

    Read More »
  • Lead News

    ”ബ്ലൗസിലേക്ക് കാലുയര്‍ത്തുന്ന സീന്‍; മമ്മൂക്ക ചെയ്യില്ലെന്ന് കരുതി, പക്ഷെ സെറ്റില്‍ വന്നപ്പോള്‍…”

    കരിയറില്‍ എടുത്ത് പറയാന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുള്ള നടിയാണ് ശ്വേത മേനോന്‍. നായികാ പ്രാധാന്യമുള്ള സിനിമകള്‍ ശ്വേതയ്ക്ക് തുടരെ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ശ്വേതയ്ക്ക് നേടിക്കൊടുത്ത സിനിമയാണ് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണിപ്പോള്‍ ശ്വേത മേനോന്‍. മമ്മൂക്ക വളരെ കംഫര്‍ട്ട് തരുന്ന ആര്‍ട്ടിസ്റ്റാണ്. ഞാന്‍ സീനിയറാണ്, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന തരത്തില്‍ പെരുമാറുന്ന ആളല്ലെന്ന് ശ്വേത പറയുന്നു. വണ്‍ 2 ടോക്‌സുമായുള്ള അഭിമുഖത്തിലാണ് പരാമര്‍ശം. പാലേരി മാണിക്യത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാന്‍ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയര്‍ത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്‌സ്പ്രഷനുമെല്ലാമെടുത്തു. ഞാന്‍ വെറുതെ നിന്നാല്‍ മതി. കാല്‍ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍…

    Read More »
  • Breaking News

    ബന്ധുവാര് ശത്രുവാര്? മകളെ കെട്ടിച്ചുവിട്ടത് 40 പവന്‍ കൊടുത്ത്, പണമെല്ലാം ‘അവന്‍’ കൊണ്ടുപോയി; അറസ്റ്റിലായവര്‍ ‘പാവങ്ങളെ’ന്ന് റസീനയുടെ ഉമ്മ

    കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നാല്‍പതോളം പവന്‍ സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ സ്വര്‍ണമൊന്നുമില്ല. കൂടാതെ പലരില്‍ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവന്‍ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭര്‍ത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭര്‍ത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഫാത്തിമ പറഞ്ഞു. ആള്‍ക്കൂട്ട…

    Read More »
  • Breaking News

    കൊല്ലത്ത് അങ്കണവാടിയിലെ ഫാന്‍ പൊട്ടിവീണ് മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക്

    കൊല്ലം: തിരുമുല്ലാവരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്ക്. മൂന്നു വയസുകാരന്‍ ആദിദേവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ, ശോചനീയ അവസ്ഥയിലായിരുന്നു. കാലപ്പഴക്കം ചെന്ന ഫാനായിരുന്നു കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും അങ്കണവാടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചത്.  

    Read More »
  • Breaking News

    കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; രണ്ടു മാസത്തിനിടെ മൂന്നാമത്തെ മരണം

    ഒട്ടാവ: കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയും കാല്‍ഗറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാന്‍കൂവറിലെ കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ മരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രില്‍ 19ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിരുന്നു. 22 കാരിയായ ഹര്‍സിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍…

    Read More »
  • Breaking News

    പ്രസവിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു, കുഞ്ഞ് മരിച്ചത് തലയിടിച്ച്; അമ്മയ്‌ക്കെതിരേ കൊലക്കുറ്റം

    പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. വീട്ടിലെ മുറിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച് മരിച്ചെന്നാണ് പോലീസ് വിലയിരുത്തല്‍. കുഞ്ഞുമായി കുളിമുറിയില്‍ വീണപ്പോഴാണ് പരുക്കേറ്റതെന്നും കുഞ്ഞ് മരിച്ചതെന്നുമാണ് അമ്മയുടെ മൊഴി. ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇടയ്ക്ക് കാര്യങ്ങള്‍ മാറ്റിപ്പറയുന്നതിനാല്‍ യുവതിയെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അയല്‍വീടിന്റെ പറമ്പില്‍നിന്ന് ചേമ്പിലയില്‍ പൊതിഞ്ഞനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരാനായി, പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.

    Read More »
  • Breaking News

    ഷെയിൻ നിഗം ചിത്രം ‘ഹാലി’ലൂടെ ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്…

    കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലെ ശബ്‍ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.…

    Read More »
  • Breaking News

    പരിക്ക് വില്ലനാകില്ല; കരുണ്‍ ഇന്നിറങ്ങും; രാഹുലിനും പ്രസിദ്ധിനുമൊപ്പം വീണ്ടും കളിക്കുന്നതില്‍ ആഹ്‌ളാദം; ‘ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിമിഷങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്’

    ന്യൂഡല്‍ഹി: പരിക്ക് വില്ലനാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. കരുണിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി We are set for the series opener #TeamIndia | #ENGvIND pic.twitter.com/xAbVDUsUdp — BCCI (@BCCI) June 20, 2025 ‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ആദ്യ ചിന്ത ഇന്ത്യക്കുവേണ്ടി കളിക്കണമെന്നായിരുന്നു എന്നും അതാണു തന്നെ മുന്നോട്ടു നയിച്ചതെന്നും’ കരുണ്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ടിവിയിലൂടെ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സമയത്തും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.…

    Read More »
  • Breaking News

    ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; കുറിപ്പ് നിര്‍ണായകമായി, സുഹൃത്തിനെ ബന്ധപ്പെടാനായില്ല

    കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍ത്തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തെ പലതരത്തിലും ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞദിവസമാണ് പിണറായി കായലോട് പറമ്പായിയില്‍ റസീനാ മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പറമ്പായിയിലെ എംസി മന്‍സിലില്‍ വി.സി. മുബഷിര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച വൈകിട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഇവര്‍ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസില്‍ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളില്‍നിന്ന് പിന്നീട് പോലീസ്…

    Read More »
  • Breaking News

    ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; നായകനായി ഗില്ലിന്റെ അരങ്ങേറ്റം; വിരാടും രോഹിത്തുമില്ലാത്ത ആദ്യ പരമ്പര; 50 ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രം ടീമില്‍

    ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ‌ടീമിലെ തലമുറ മാറ്റത്തിന് ഇന്ന് തുടക്കം.  ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വൈകിട്ട് മൂന്നരയ്ക്ക് ലീഡ്സില്‍ തുടങ്ങും. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. നായകനായി ശുഭ്മന്‍ ഗില്ലിന്റെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. 50ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമിലുള്ളു. കെ.എല്‍.രാഹുലും രവീന്ദ്ര ജഡേജയും. ബാറ്റിങ്ങില്‍ രാഹുലും ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലും ആണ് പരിചയ സമ്പത്തില്‍ മുന്നില്‍. കോലി ഇറങ്ങിയിരുന്ന നാലാം നമ്പറിലാകും ഗില്ലിറങ്ങുക. കരുണ്‍ നായരോ സായ് സുദര്‍ശനോ ഇറങ്ങും. കോലിയുടെയും രോഹിത്തിന്റെയും അനുഭസമ്പത്ത് ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. പരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീറിനും ഈ പരമ്പര വെല്ലുവിളിയാണ്. പേസര്‍മാര്‍ വിക്കറ്റ് കൊയ്ത്ത് നടത്തുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ജസ്പ്രീത് ബുംറതന്നെ ഇന്ത്യയുടെ ആശ്രയം. ഒപ്പം സിറാജോ പ്രസിദ്ധ് കൃഷ്ണയോ ബോളിങ് ഓപ്പണ്‍ചെയ്യാനെത്തും. മറുവശത്ത് കോച്ച് ബ്രണ്ടന്‍…

    Read More »
Back to top button
error: