Breaking NewsKeralaLead NewsNEWS

കൊല്ലത്ത് അങ്കണവാടിയിലെ ഫാന്‍ പൊട്ടിവീണ് മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക്

കൊല്ലം: തിരുമുല്ലാവരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്ക്. മൂന്നു വയസുകാരന്‍ ആദിദേവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ, ശോചനീയ അവസ്ഥയിലായിരുന്നു. കാലപ്പഴക്കം ചെന്ന ഫാനായിരുന്നു കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും അങ്കണവാടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചത്.

Signature-ad

 

Back to top button
error: