Month: June 2025
-
Kerala
വിഖ്യാതചിത്രകാരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ‘ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ ദേശീയ അവാർഡ് ഏർപ്പെടുത്തുന്നു
കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ‘ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് അവാർഡ് ഏർപ്പെടുത്തുന്നു, പ്രശസ്ത ചിത്രകാരനും ശിൽപ്പിയും ആർട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ‘ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ നമ്പൂതിരിയുടെ നൂറാം ജൻമദിനമായ 2025 സെപ്തംബർ 13 ന് ആദ്യ അവാർഡ് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകൾ നൽകിയ കലാകാരന്മാരെ ആദരിക്കാനുള്ള ഈ പുരസ്കാരത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആർട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവും സമ്മാനിക്കപ്പെടും. ഈ അവാർഡ് വർഷത്തിൽ ഒരിക്കൽ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വച്ച് നൽകും. മുതിർന്ന മാധ്യമ പ്രവർത്തകൻ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും, രവിശങ്കർ എറ്റത്ത് (എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ), വാസുദേവൻ കെ.എം. (ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും…
Read More » -
Breaking News
ട്രംപും അസിം മുനീറും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ എന്തുണ്ട്? അമേരിക്ക ലക്ഷ്യമിടുന്നത് ഇറാന്‍ യുദ്ധത്തിനായി സൈനിക താവളം; പകരം വന്‍ ഓഫറുകള്‍; പാകിസ്താന്‍ 5 അറബ് രാജ്യങ്ങളുടെ കവാടം; അഫ്ഗാന്‍ യുദ്ധത്തിനായും മണ്ണു വിട്ടുകൊടുത്തു; വരും ദിവസങ്ങളില്‍ നിര്‍ണായക നീക്കങ്ങളെന്ന് വിദഗ്ധര്‍
ന്യൂയോര്‍ക്ക്: ജി7 ഉച്ചകോടിയില്‍നിന്ന് അപ്രതീക്ഷിതമായി മടങ്ങിയ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഇറാനെതിരായ നീക്കത്തിന്റെ ഭാഗമെന്നു വിദഗ്ധര്‍. ബുധനാഴ്ച നടത്തിയ ഉച്ച വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇറാനുമായി യുദ്ധത്തിലേക്കു കടക്കുകയാണെങ്കില്‍ പാകിസ്താന്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ബന്ധമാണ് ട്രംപിനെന്നു അമേരിക്കയില്‍നിന്നുള്ള ഉന്നത നയതന്ത്ര വിദഗ്ധന്‍ പറഞ്ഞു. സൈനിക താവളങ്ങള്‍, ചരക്കു കൈമാറ്റത്തിന് പാകിസ്താന്‍ അതിര്‍ത്തി തുറക്കല്‍, കടല്‍ മാര്‍ഗമുള്ള തടസം നീക്കല്‍ എന്നിവയാണു ചര്‍ച്ചയായത്. വരും ദിവസങ്ങളില്‍ പാകിസ്താന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ മേഖലയായിട്ടാണു കണക്കാക്കുന്നത്. ഒപ്പം ചൈനയുമായുള്ള കൂട്ടുകെട്ടിനു തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും വാഗ്ദാനം ചെയ്താണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാകിസ്താന്‍…
Read More » -
Breaking News
റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്ത്; പൊലീസ് മേധാവി പട്ടികയില്‍ രണ്ടാമന്‍, മുഖ്യമന്ത്രിയുമായി ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമനായ റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയില്‍ ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്ക് വരുമെന്ന സൂചനകളാണ് ഉള്ളത്. സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിശ്ചയിക്കുന്ന യുപിഎസ്സി യോഗത്തില്‍ പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടും പരിഗണിക്കും. സംസ്ഥാനം ഓരോ ഓഫീസര്‍മാരുടെയും പൂര്‍ണവിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പുറമേ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഓരോ ഓഫീസറെയുംകുറിച്ച് രഹസ്യമായി അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് യുപിഎസ്സി യോഗത്തില്‍ വയ്ക്കും. കര്‍ണാടക പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് നടക്കേണ്ട യോഗവും ഇതുവരെ നടന്നില്ല. അതിനു ശേഷമാണ് കേരളത്തിന്റേത്. ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നല്‍കിയ പട്ടികയില്‍ ഡിജിപിമാര്‍. ഇതില്‍ ആദ്യത്തെ 3 പേരാണ് സ്വാഭാവികമായും പരിഗണിക്കപ്പെടുക.…
Read More » -
LIFE
സത്യനെ പ്രേംനസീര്‍ തല്ലിയപ്പോള്‍…
പ്രേംനസീര്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം മദ്രാസില്‍ നടക്കുന്നു. നടന്‍ സത്യനാണ് മുഖ്യാതിഥി. പതിവുപോലെ സംഘാടകര്‍ മുഖ്യാതിഥിയെ രണ്ട് വാക്ക് പറയാനായി ക്ഷണിക്കുന്നു. സത്യന്‍മാസ്റ്റര്‍ മൈക്കിനു മുന്നിലെത്തുന്നു. ‘നസീര്‍ നല്ലനടനാണ്. 100 ചിത്രങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരു കാര്യംകൂടി പറയാനുണ്ട് പത്തുചിത്രങ്ങള്‍ അഭിനയിക്കുമ്പോള്‍ അതില്‍ ഒരു നല്ലചിത്രം കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിക്കണം’ ഇത്രയും പറഞ്ഞശേഷം അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങി. ഹാളില്‍ ഒരു ചെറിയ നിശബ്ദ്ദത പടര്‍ന്നു. അതുവരെ ഉത്സവമേളത്തില്‍ ആയിരുന്ന സദസിലും വേദിയിലും ഉള്ളവരുടെയെല്ലാം മുഖത്ത് ഒരു മങ്ങല്‍. പ്രേംനസീറിന് മാത്രം ഒരു ഭാവഭേദവുമില്ല. പിറ്റേദിവസം ഷൂട്ടിംഗ് ലൊക്കേഷന്‍.. മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ചിത്രങ്ങളില്‍ ഒന്നായ ഉദ്യോഗസ്ഥയുടെ സെറ്റ്. സത്യനും നസീറും തമ്മില്‍ എന്തോ സൗന്ദര്യപ്പിണക്കം ഉണ്ട് എന്നമട്ടില്‍ ഒരു മുറുമുറുപ്പ് സെറ്റില്‍ പരന്നു. സംവിധായകന്‍ വേണു പ്രതിസന്ധിയിലായി. കാരണം അന്ന് സത്യനെ പ്രേംനസീര്‍ അടിക്കുന്ന ഒരു രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ഒരു വര്‍ഷം പത്തും ഇരുപതും ചിത്രങ്ങള്‍ ചെയ്യുന്ന…
Read More » -
Breaking News
തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും
കൊച്ചി: ഐപിഎല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചെത്തുമോ? ബിസിസിഐയുമായുള്ള കേസിന്റെ വിജയത്തിനു പിന്നാലെ അനധികൃതമായാണ് ടീമിനെ പുറത്താക്കിയതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും ഇത്തരമൊരു സൂചനകള്‍ ഉയരുന്നത്. ഒറ്റ സീസണ്‍ കളിച്ചശേഷം ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിയാണ് ബോംബെ ഹൈക്കോടതി നഷ്ടപരിഹാരവിധി പുറപ്പെടുവിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരള ബ്രെന്‍ഡന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, വി.വി.എസ്.ലക്ഷ്മണ്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ബ്രാഡ് ഹോജ്, എസ്. ശ്രീശാന്ത്, ആര്‍.പി. സിങ്, വിനയ് കുമാര്‍, കേദാര്‍ ജാദവ്, ഒവൈസ് ഷാ എന്നിങ്ങനെ തരക്കേടില്ലാത്ത താരനിരയാണ് കേരളത്തിനു വേണ്ടി ഇറങ്ങിയത്. നായകന്‍ മഹേല ജയവര്‍ധനെ 2011 സീസണില്‍ 14 മല്‍സരങ്ങള്‍ കളിച്ച ടീം ആറുകളില്‍ ജയിച്ചു. 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന ഒട്ടേറെ…
Read More » -
Breaking News
പാല്‍വില കൂട്ടേണ്ടിവരും; സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍; ലിറ്ററിന് അറുപതു രൂപയാക്കണമെന്ന് എറണാകുളം യൂണിയന്‍; 54 എങ്കിലും ആക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മറ്റു യൂണിയനുകള്‍; ചായയ്ക്കും ‘കടുപ്പമേറും’
കൊച്ചി: പാല്‍വില കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. ലീറ്ററിന് അറുപത് രൂപയാക്കണമെന്ന ആവശ്യം എറണാകുളം യൂണിയന്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും കെ.എസ്. മണി പറഞ്ഞു. ലീറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തി നാലിലേക്ക് വില ഉയരുമോ. അറുപത് അറുപത്തി നാലാകുമോ. അതോ അതിലേറുമോ. എന്തായാലും ദൈനംദിന ചെലവുകളുടെ കള്ളികള്‍ നിലവിലെ കളങ്ങളിലൊതുങ്ങില്ലെന്ന സൂചനയാണ്. ലീറ്ററിന് അറുപത് രൂപയാക്കി ഉയര്‍ത്തണമെന്നാണ് എറണാകുളം യൂണിയന്‍റെ ശുപാര്‍ശ. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി വേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ് നില്‍ക്കുമ്പോള്‍ ഉപഭോക്താക്കളെ മില്‍മയില്‍ നിന്നകറ്റുമോ എന്ന ആശങ്കയുമുണ്ടെന്ന് ചെയര്‍മാന്‍. യൂണിയനുകളുടെ ശുപാര്‍ശ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാല്‍വില കൂട്ടുന്ന കാര്യത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ മില്‍മയുടെ തീരുമാനമുണ്ടാവും. അതുവരെ മാത്രം ആശ്വസിക്കാം. പാല്‍വില ഉയരുന്നത്…
Read More » -
Breaking News
ഭാരതാംബ വിവാദം കൊഴുക്കുന്നു; വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും ഗവര്‍ണറും; ചിത്രം വേദിയിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ടെന്ന തീരുമാനം പരിഗണനയില്‍
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിട്ടു വീഴ്ചയ്ക്കില്ലാതെ ഗവര്‍ണറും സര്‍ക്കാരും. രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ, സര്‍ക്കാരും നിലപാട് കടുപ്പിക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ട എന്ന തീരുമാനം എടുക്കുന്നതും പരിഗണനയിലാണ്. ആര്‍എസ്എസിന്‍റെ ചിഹ്നം അവര്‍ കൊണ്ടുനടക്കട്ടെയെന്നും മറ്റുള്ളവരെ അംഗീകരിപ്പിക്കാന്‍ രാജ്ഭവന്‍ വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞ് 24 മണിക്കൂര്‍ കഴിയും മുന്‍പാണ് രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം വീണ്ടും വേദിയിലെത്തുന്നതും ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് വേദി വിടുന്നതും. മന്ത്രി രൂക്ഷമായ വാക്കുകളില്‍ ഗവര്‍ണറെ വിമര്‍ശിക്കുകയും ചെയ്തു. ചിത്രം രാജ്ഭവനില്‍തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയായിരുന്നു ഗവര്‍ണറുടെ മറുപടി. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം രാജ്ഭവന്‍ വേദിയിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തുന്നത് ഒഴിവാക്കുന്നത് പരിഗണനയിലാണ്. അതേസമയം, വലിയ പോരിന് പോകാനും സര്‍ക്കാരിന് താല്‍പര്യമില്ല. നിലമ്പൂര്‍ചൂട് അടങ്ങിയതിനാല്‍ സര്‍ക്കാര്‍ നിലപാട് എത്ര കടുപ്പിക്കും എന്നാണ് ഇനി കാണേണ്ടത്.
Read More » -
NEWS
കാരുണ്യസ്പർശം: റിയാദിൽ എ.സി പൊട്ടിത്തെറിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ആജീവനാന്തം ശമ്പളം നൽകും, മകനെപ്പോലെ സ്നേഹിച്ച സിയാദിന്റെ വിയോഗത്തിൽ വിലപിച്ച് സ്പോൺസർ
റിയാദിൽ എസി പൊട്ടിത്തെറിച്ച് മരണപ്പെട്ട എറണാകുളം പറവൂർ സ്വദേശി സിയാദിന്റെ മൃതദേഹം ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ നിയന്ത്രണം വിട്ട് കരയുന്ന സ്പോൺസറുടെ ദൃശ്യങ്ങൾ കണ്ടു നിന്നവരുടെ ഉള്ളുലച്ചു. മകനെപ്പോലെ സ്നേഹിച്ചിരുന്ന സിയാദ് ഓർമ്മയാകുന്നത് സ്പോൺസർക്ക് താങ്ങാനായില്ല. ഏറെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിന്റെ ദുഃഖം ആ മുഖത്തും മനസ്സിലും തളംകെട്ടി നിന്നു. പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനായ സിയാദ് (36) കഴിഞ്ഞ ദിവസമായാണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഉച്ചയ്ക്ക് വിശ്രമിക്കുന്നതിനിടെ എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിക്കുകയും സിയാദിന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ഈ അപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത ദിവസം റിയാദിലെ ഹയ്യൂൽ സലാം മഖ്ബറയിൽ സിയാദിന്റെ മൃതദേഹം ഖബറടക്കി. ALSO READ തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത സ്പോൺസർ വിങ്ങിപ്പൊട്ടി…
Read More » -
India
ചതിയിലൂടെ സ്വത്ത് കവർന്നു: സൺ ഗ്രൂപ്പ് ഉടമ കലാനിധിക്ക് സഹോദരൻ ദയാനിധി മാരൻ്റെ വക്കീൽ നോട്ടീസ്
ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരൻ ദയാനിധി. ഡിഎംകെ എം.പിയാണ് ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു എന്നാണ് ദയാനിധി ആരോപിക്കുന്നത്. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു. കലാനിധിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ദയാനിധിയുടെ മുന്നറിയിപ്പ്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമും സ്‌പൈസ്ജെറ്റ് വിമാനകമ്പനിയും സ്വന്തമാക്കി എന്നും കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ഇടപാടുകളെന്നും ദയാനിധി ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു. 2003ന് മുൻപുള്ള ഓഹരി നില പുന:സ്ഥാപിക്കണം. അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയനിധി ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധനികനായ കലാനിധിയുടെ ആസ്തി 30,000 കോടി രൂപയിൽ അധികം എന്നാണ് എന്നാണ് കണക്കുകൾ.
Read More » -
Breaking News
അൻവറിനു കുത്തിയ വോട്ടുകൾ ഏതുപെട്ടിയിലേത്? നിലമ്പൂരിന്റെ വിധിയെഴുത്തറിയാൻ മൂന്നു നാൾ, ഇത്തവണ പോളിങ് ശതമാനം 73.25 %
നിലമ്പൂർ: നിലമ്പൂരിൽ വിധിയെഴുത്ത് പൂർത്തിയായി. ഇനി ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ മൂന്നുനാൾ കാത്തിരിക്കണം. ഇത്തവണത്തെ പോളിങ് ശതമാനം 73.25 %. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം. അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി. അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും…
Read More »