Month: June 2025
-
Breaking News
അബ്ബാസ് അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേൽ ശ്രമം തകർത്ത് ഇറാൻ, യുഎസ് ഇസ്രയേലിന്റെ ക്രൈം പാർട്നർ, ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി ചർച്ചക്കില്ല!! ഇറാൻ വിഷയം ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്ക- യാസ്സമിൻ അൻസാരി
ടെഹ്റാൻ: ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൂടാതെ ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’ ആണ് യുഎസ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ ആക്രമണത്തിനായി ജനവാസ മേഖലകൾ തിരഞ്ഞെടുക്കാറില്ലെന്നും എന്നാൽ ഇസ്രയേൽ ഗാസയിലെ ആശുപത്രികളടക്കം മനഃപൂർവം ലക്ഷ്യമിടുന്നുവെന്നും അറാഗ്ചി പറഞ്ഞു. അതേസമയം, അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം ഇറാൻ സുരക്ഷാ സേന പൊളിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. അറാഗ്ചിയുടെ ഉപദേഷ്ടാവായ മുഹമ്മദ് ഹുസൈൻ റൻജ്ബറാൻ എക്സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനീവയിൽ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ അറാഗ്ചി പുറപ്പെടുന്നതിനുമുൻപായിരുന്നു വെളിപ്പെടുത്തൽ. അതേസമയം, ജനീവയിൽ അറാഗ്ചിയും യുകെ, ഫ്രാൻസ്, ജർമനി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജോൻ–നോയൽ ബാഹോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമായി ചർച്ച നടത്തി. ഇറാനുമായി ഏതുനിമിഷവും നേരിട്ട് ബന്ധപ്പെടാൻ യുഎസ് തയാറാണെന്ന് റൂബിയോ അറിയിച്ചതായി ഫ്രാൻസുമായി…
Read More » -
Breaking News
അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ ആരുമായും ചര്‍ച്ചയ്ക്കില്ല; രണ്ടാഴ്ചയ്ക്കുള്ളില ആക്രമത്തെക്കുറിച്ച് തീരുമാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിലപാട്; ഇസ്രായേലിന് ആരുടെയും സഹായം വേണ്ടെന്ന് നെതന്യാഹു
ടെഹ്‌റാന്‍: ആണവകരാറിന് അമേരിക്കയുടെ ഭാഗത്തുനിന്ന് ആവശ്യമുണ്ടായെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിരാകരിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ‘അമേരിക്കക്കാര്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഞങ്ങളുടെ ഉത്തരം ഇല്ല എന്നാണ്’- എന്ന് അബ്ബാസ് പറഞ്ഞതായി എന്റക്ഹാബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി സൈനിക നടപടികളെക്കുറിച്ചുള്ള ട്രംപിന്റെ ഭാഷ വാഷിംഗ്ടണ്‍ ഇതിനകം തന്നെ ഇസ്രായേലി ആക്രമണങ്ങളില്‍ പങ്കാളിയാണെന്ന് കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നിയമാനുസൃതമായ പ്രതിരോധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത് തുടരും. ഇസ്രായേലില്‍നിന്ന് ആക്രമണങ്ങള്‍ തുടരുമ്പോള്‍ ഒരു ചര്‍ച്ചയ്ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെതിരേ ആക്രമണം ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അമേരക്ക വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ സെക്രട്ടറി കലോളിന്‍ ലീവിറ്റാണു ട്രംപിന്റെ പ്രസ്താവന വായിച്ചത്. ‘സമീപഭാവിയില്‍ ഇറാനുമായി നടക്കാന്‍ സാധ്യതയുള്ളതോ അല്ലാത്തതോ ആയ ചര്‍ച്ചകള്‍ക്ക് ഗണ്യമായ സാധ്യതയുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പോകണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നണ് ട്രംപ് പറഞ്ഞത്. എ്ന്നാല്‍, ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം…
Read More » -
Kerala
കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വ്യാപിപ്പിക്കുന്നു; മൂന്നു ജില്ലകളില്‍ കൂടി വിതരണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് സംവിധാനം കൂടുതല്‍ ജില്ലകളിലേക്ക്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനം. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ ട്രാവല്‍ കാര്‍ഡിന്റെ വിതരണം ആരംഭിക്കും. പുതിയ ആന്‍ഡ്രോയ്ഡ് ഇടിഎം ഏര്‍പ്പെടുത്തിയതോടെയാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടക്ടര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിവരില്‍നിന്നും കാര്‍ഡ് ലഭിക്കും. 100 രൂപയാണ് വില. കാര്‍ഡില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ റീചാര്‍ജ് ചെയ്യണം. കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കൈമാറാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ യാത്രക്കാര്‍ യൂണിറ്റില്‍ അറിയിക്കണം. ഒരുവര്‍ഷമാണ് കാലാവധി. തുടര്‍ന്നും ഉപയോഗിക്കാതിരുന്നാല്‍ ആക്ടിവേറ്റ് ചെയ്യണം. നിലവില്‍ 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപയും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100…
Read More » -
Breaking News
കുടുംബസംഗമത്തിലേക്ക് പിവി അൻവറിനെ ക്ഷണിച്ചു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാലുപേരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി ലീഗ്
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി. മുസ്ലീം ലീഗ് വിമതർ നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ മാസം 15 ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. ഇതിൽ സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാം വീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചർച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് ഈ പരിപാടിയിൽ ബന്ധമില്ലെന്ന് വിശദീകരിച്ച് ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ അബ്ദുറഹ്മാൻ അടക്കമുള്ളവർക്ക് സംഭവം വാർത്തയായതിന് പിന്നാലെ നേതൃത്വം നിർദേശവും നൽകിയിരുന്നു.
Read More » -
Breaking News
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ മോഹന്‍ലാല്‍; ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി ‘കംപ്ലീറ്റ് ആക്ടര്‍’
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായി മോഹന്‍ലാല്‍. താരത്തെ ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സഭ നടക്കുന്നതിനിടെ ശ്രീലങ്കന്‍ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സ്വാഗതം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ‘ഇന്ത്യയില്‍ നിന്നുള്ള പ്രഗല്‍ഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷണ്‍ ഡോ.മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ആശംസകള്‍ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ താരത്തെ സ്വാഗതം ചെയ്യുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് മോഹന്‍ലാലിനെ പാര്‍ലമെന്റ് വരവേറ്റത്. ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ സ്‌നേഹാദരങ്ങളെ മോഹന്‍ലാല്‍ സ്വീകരിച്ചത്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോള്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായെത്തിയ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം സിന്‍ഹളയിലും റീമെയ്ക്ക് ചെയ്തിരുന്നു.…
Read More » -
Breaking News
ജനങ്ങൾ മരണഭീതിയിൽ നെട്ടോട്ടമോടുമ്പോൾ മകന്റെ വിവാഹം മാറ്റിവച്ചത് രാജ്യത്തിനായി ഞാൻ ചെയ്ത ത്യാഗമെന്ന് നെതന്യാഹു, ഭാര്യയ്ക്ക് ധീരയെന്ന് വിശേഷണം, വെളിപ്പെടുത്തൽ ഇറാൻ ആക്രമിച്ച ആശുപത്രിക്ക് മുന്നിൽവച്ച്
ജറുസലം: ഇസ്രയേൽ -ഇറാൻ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ടങ്ങളുണ്ടായെന്നും മകൻറെ വിവാഹം രണ്ടാമതും മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിൽ വൻ വിമർശനം. ജനങ്ങൾ ജീവനായി നെട്ടോട്ടമോടുകയാണെന്നും അതിൻറെ ഇടയിൽ മകൻറെ വിവാഹം നീട്ടിവച്ചതു വലിയ വിഷയമാക്കി നെതന്യാഹു അവതരിപ്പിക്കുന്നതു ലജ്ജാകരമാണെന്നും ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതോടൊപ്പം നെതന്യാഹുവിനെ സ്വാർഥനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ: ‘‘വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. എൻറെ കുടുംബവും അതിൽനിന്നു വ്യത്യസ്തമല്ല. സുരക്ഷാ കാരണങ്ങളെ തുടർന്ന് മകൻ അവ്നീറിൻറെ വിവാഹം രണ്ടാംവട്ടമാണ് മാറ്റിവച്ചത്. ഇതു രാജ്യത്തിനായി ഞാൻ ചെയ്ത ത്യാഗമാണ്. മകൻറെ പ്രതിശ്രുത വധുവിന് ഉണ്ടായ മാനസിക വിഷമത്തിലും നിരാശയിലും എനിക്കും ഭാര്യയ്ക്കും ഖേദമുണ്ട്. നിരവധിപ്പേർ കൊല്ലപ്പെട്ടു, കുടുംബങ്ങൾ ഉറ്റവരുടെ വേർപാടിൻറെ ദുഃഖത്തിലാണ്. അതിൽ ഞാനും പങ്കുചേരുന്നു’’. ഈ കഠിന നിമിഷങ്ങളിലും പതറാതെ നിൽക്കുന്ന ധീരയെന്നു ഭാര്യ സാറയെ നെതന്യാഹു വിശേഷിപ്പിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിനെതിരെ വിമർശനം ഉയരുകയായിരുന്നു.…
Read More » -
Breaking News
എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം; ശാരീരിക ബന്ധം പലതവണ നടന്നത് കുമ്പഴയിലെ ലോഡ്ജില്‍; ഗര്‍ഭിണിയായെന്ന വിവരം കാമുകനുമറിഞ്ഞു; പ്രസവത്തീയതി കണക്കാക്കിയത് പിഴച്ചു
പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. അതിനിടെ, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു തുടങ്ങി. കഴിഞ്ഞ 17 ന് പുലര്‍ച്ചെയാണ് വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊക്കിള്‍ കൊടി വേര്‍പെടുത്തിയ ശേഷം കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പിലെ വാഴയുടെ ചുവട്ടില്‍ കൊണ്ടിടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോള്‍ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലെ ഉഷാ നഴ്‌സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവം നടന്നുവെന്ന് ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍, താന്‍ പ്രസവിച്ചിട്ടില്ല എന്ന നിലപാടായിരുന്നു യുവതിക്ക്. ഡോക്ടര്‍ ഏറെ നോരം ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ഇലവുംതിട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ…
Read More » -
Breaking News
‘സതീശനിസം’ എന്നൊരു ഇസമില്ലെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടേത്; ഷാഫിക്കും രാഹുലിനും പരോക്ഷ വിമര്‍ശനം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലെ യുവനേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറെക്കൂടി ഗൗരവമായി വിലയിരുത്തുകയും കാണുകയും വേണം. തെരഞ്ഞെടുപ്പ് രംഗത്തുനില്‍ക്കുമ്പോള്‍ കൂറെക്കൂടി സൂക്ഷ്മത ആവശ്യമാണ്. നമ്മുടെ ചെറിയ ഒരുചലനം പോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതുകൊണ്ട് യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. നിലമ്പൂരില്‍ ജയിച്ചാലും തോറ്റാലും പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് എന്നൊരു വ്യാഖ്യാനം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും എല്ലാം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആ വിജയത്തില്‍ എല്ലാവരും അവകാശികളാണ്. ഉമ്മന്‍ചാണ്ടിയും താനും പത്ത്, പതിനെട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല. നിലമ്പൂരിലെ വിജയം ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിജയമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു…
Read More » -
Health
ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ ശീലമാക്കൂ, കാര്യമുണ്ട്
ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ചൈന, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഈ ചായ, ഇന്ന് ലോകമെമ്പാടും ജനപ്രിയമായിട്ടുണ്ട്. ഗ്രീന്‍ ടിയില്‍ ധാരാളം ആന്റിഒാോക്‌സിഡന്റുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ മനുഷ്യശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.ഒരു ദിവസം 2-3 കപ്പ് ഗ്രീന്‍ ടി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അമിതമായി കുടിക്കുന്നത് ഉറക്കക്കുറവ്, ആമശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഗ്രീന്‍ ടി കുടിക്കുന്നതിന് മുന്‍പ്‌ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. കരളിന്റെ പ്രവര്‍ത്തനം ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അതുപോലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകള്‍ കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫാറ്റി ലിവര്‍ രോഗം ഉള്ളവര്‍ക്ക് ഗ്രീന്‍ ടീ കുടിക്കുന്നത് വളരെ നല്ലതാണ്. 2013-ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലാര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഉയര്‍ന്ന സാന്ദ്രതയുള്ള…
Read More »
