Lead NewsMovieNEWS

”ബ്ലൗസിലേക്ക് കാലുയര്‍ത്തുന്ന സീന്‍; മമ്മൂക്ക ചെയ്യില്ലെന്ന് കരുതി, പക്ഷെ സെറ്റില്‍ വന്നപ്പോള്‍…”

രിയറില്‍ എടുത്ത് പറയാന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുള്ള നടിയാണ് ശ്വേത മേനോന്‍. നായികാ പ്രാധാന്യമുള്ള സിനിമകള്‍ ശ്വേതയ്ക്ക് തുടരെ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ശ്വേതയ്ക്ക് നേടിക്കൊടുത്ത സിനിമയാണ് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണിപ്പോള്‍ ശ്വേത മേനോന്‍.

മമ്മൂക്ക വളരെ കംഫര്‍ട്ട് തരുന്ന ആര്‍ട്ടിസ്റ്റാണ്. ഞാന്‍ സീനിയറാണ്, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന തരത്തില്‍ പെരുമാറുന്ന ആളല്ലെന്ന് ശ്വേത പറയുന്നു. വണ്‍ 2 ടോക്‌സുമായുള്ള അഭിമുഖത്തിലാണ് പരാമര്‍ശം. പാലേരി മാണിക്യത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാന്‍ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയര്‍ത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്‌സ്പ്രഷനുമെല്ലാമെടുത്തു. ഞാന്‍ വെറുതെ നിന്നാല്‍ മതി.

Signature-ad

കാല്‍ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍ കഴിഞ്ഞു. മമ്മൂക്ക വന്ന് ഇരുന്നു. ശ്വേതാ, ഒറ്റ വലി ഉണ്ടാകും എന്ന് പറഞ്ഞു. അത് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല. എക്‌സ്പ്രഷന്‍ കാെടുത്തതെല്ലാം മാറ്റി വെച്ചു. ഫുള്‍ ഷോട്ട് മമ്മൂക്ക ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹവും വളര്‍ന്നു. ഇന്നത്തെ തലമുറയുമായി ചേര്‍ന്നു.

സീനിയറാണ്, ഭരതന്‍ സാറിന്റെയും അടൂര്‍ സാറിന്റെയും കൂടെ വര്‍ക്ക് ചെയ്തു എന്ന് പറഞ്ഞ് ഇരിക്കുന്ന ആള്‍ക്കാരല്ല അവര്‍. ഇന്ന് എന്താണ് ആവശ്യം എന്ന് നോക്കുന്നു. അദ്ദേഹമത് ആസ്വദിക്കുന്നയാളാണെന്നും ശ്വേത മേനോന്‍ പറയുന്നു. മോഹന്‍ലാലിനെക്കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഷൂട്ടിനിടെയുള്ള അനുഭവങ്ങളാണ് രസകരം. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് മോഹന്‍ലാലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ജങ്കാര്‍ ആണ് ശ്വേത മേനോന്റെ പുതിയ സിനിമ. 2013 ന് ശേഷം ശ്വേത മേനോന് ലഭിച്ച ശ്രദ്ധേയ സിനിമകള്‍ കുറവാണ്. കഴിഞ്ഞ കുറേ നാളുകളായി സിനിമാ രംഗത്ത് ശ്വേത സജീവവുമല്ല. തനിക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് ശ്വേത മേനോന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളില്‍ ആങ്കറായും ജഡ്ജ് ആയും ശ്വേത മേനോന്‍ സാന്നിധ്യം അറിയിക്കാറുണ്ട്. 2008 ല്‍ കൈരളി ടിവിയിലെ സ്റ്റാര്‍ വാര്‍സ് എന്ന പ്രോഗ്രാമില്‍ ശ്വേത നായികയായെത്തി. മികച്ച ആങ്കറിനുള്ള ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് ശ്വേത സ്വന്തമാക്കി.

ഹിന്ദിയില്‍ റാസ്മതസ്, ഡാന്‍സിംഗ് ക്യൂന്‍ എന്നീ ഷോകളിലും ശ്വേത മേനോന്‍ ആങ്കറായെത്തി. വെറുതെ അല്ല ഭാര്യ എന്ന ഷോയില്‍ ആങ്കറായി വന്നതോടെ മലയാളികള്‍ക്കിടയില്‍ ശ്വേത മേനോന്റെ ജനപ്രീതി കൂടി. ശ്രീവത്സന്‍ മേനോന്‍ എന്നാണ് ശ്വേതയുടെ ഭര്‍ത്താവിന്റെ പേര്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മുംബൈയിലാണ് ശ്വേത താമസിക്കുന്നത്. 2011 ലാണ് ശ്വേതയും ശ്രീവത്സന്‍ മേനോനും വിവാഹം ചെയ്തത്.

Back to top button
error: