Month: March 2025

  • Crime

    മദ്യലഹരിയില്‍ 84 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മകന്‍ പിടിയില്‍

    തിരുവനന്തപുരം: മദ്യലഹരിയില്‍ വയോധികയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 84 കാരിയായ വയോധികയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പക്ഷാഘാതത്തെത്തുടര്‍ന്ന് വൃദ്ധ ഏതാനും മാസങ്ങളായി കിടപ്പിലാണ്. ഞായറാഴ്ച രാത്രി 7.30 ഓടെ മദ്യലഹരിയിലെത്തിയ 46 കാരനായ മകന്‍ വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മകന്‍ പീഡിപ്പിക്കുന്നത് വൃദ്ധയുടെ ചെറുമകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ പ്രതിക്ക് വീണ് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Social Media

    ‘ഹോം ടൂര്‍ സമയത്ത് വീട്ടില്‍ 2 സ്ത്രീകള്‍, എലിസബത്ത് കരഞ്ഞ് പുറത്ത് നില്‍ക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്; കള്ളുകുടി ചാരിറ്റി പണംകൊണ്ട്’

    നടന്‍ ബാലയ്ക്കെതിരെ മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്ത് ബാലയ്ക്കെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ എലിസബത്തിനെതിരെ ബാല പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി അപമാനിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ബാല പരാതി നല്‍കിയത്. ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എഴുത്തുകാരനായ ലിജേഷ് രംഗത്തെത്തിയിരിക്കുകയാണ്. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. ബാലയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വേണ്ടിയാണ് അദ്ദേഹവുമായി അടുക്കുന്നതെന്നും എന്നാല്‍ തട്ടിപ്പുവീരനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതെന്നും ലിജേഷ് പറയുന്നു. ബാലയ്ക്കെതിരായ എലിസബത്തിന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും ലിജേഷ് വീഡിയോയില്‍ പറയുന്നു. ‘എന്റെ പേര് ലിജേഷ്. ഞാനൊരു എഴുത്തുകാരനാണ്. എനിക്ക് ഈ വ്യക്തിയേയും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അറിയാം. ബാലയെക്കുറിച്ച് എനിക്കും എലിസബത്തിനും അറിയാവുന്ന കുറേ കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ എന്റെ ജീവന് ഭീഷണിയുണ്ടാകുമോ,…

    Read More »
  • Kerala

    സര്‍ക്കാര്‍ അവഗണനക്കെതിരെ വ്യാഴം മുതല്‍ നിരാഹാരം; ആശമാര്‍ രണ്ടുംകല്പിച്ച് തന്നെ

    തിരുവനന്തപുരം: 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യാഴം മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം ഘട്ടമാണിത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതിന് എതിരെയാണ് നിരാഹാരം. ഇന്നു രാവിലെ ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധം പൂര്‍ണമാണ്. വൈകിട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധം നടക്കുന്നതിനിടെ, ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും സമര വിജയമാണിതെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.

    Read More »
  • Kerala

    മലപ്പുറത്തെ മറിമായം: 117 പവൻ സ്വർണം ‘കവർന്ന’ സംഭവം പരാതിക്കാരൻ ആസൂത്രണം ചെയ്ത നാടകം, ഒടുവിൽ നിർണായകമായത് ഒരു ഫോട്ടോ

        മലപ്പുറത്തെ  കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് 70 ലക്ഷം രൂപ വിലമതിക്കുന്ന 117 പവൻ സ്വർണം ‘കവർന്ന’ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. കവർച്ച ആസൂത്രണം ചെയ്തത് മറ്റാരുമല്ല, സ്വർണം നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ ജ്വല്ലറി ജീവനക്കാരൻ തന്നെയെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരനായ തിരൂർക്കാട് കടവത്തുപറമ്പ് ശിവേഷ് (34), ഇയാളുടെ സഹോദരൻ ബെൻസു (39) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. ശിവേഷിന്റെ പദ്ധതിപ്രകാരം ബെന്‍സും മറ്റൊരു സുഹൃത്തുമാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണം പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ‘നിഖില ബാങ്കിൾസ്’ എന്ന സ്വർണാഭരണനിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരായ ശിവേഷും സുകുമാരന്‍ എന്നയാളും ശനിയാഴ്ച വൈകിട്ട് 6.30ന് സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ച നടത്തിയത്.  മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഈ കവര്‍ച്ച നടത്തിയത്. പ്രതികള്‍ക്ക് സ്വര്‍ണാഭരണം തട്ടിയെടുക്കാനായി വെള്ളം കുടിക്കാനെന്ന് പറഞ്ഞ് ശിവേഷ് സ്കൂട്ടര്‍ നിര്‍ത്തി. ഈ സമയത്താണ് ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്‌കൂട്ടർ ചവിട്ടി വീഴ്‌ത്തി സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്ത്…

    Read More »
  • LIFE

    13 ാം വയസില്‍ കല്യാണം, അച്ഛന്‍ തട്ടിക്കൊണ്ടു പോയെന്നും പരാതി; രണ്ടാമത് കെട്ടിയത് മുഖ്യമന്ത്രിയെ! ഇത് രാധികയുടെ കഥ

    സിനിമയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം പലപ്പോഴും ഓണ്‍ സ്‌ക്രീനേക്കാളും നാടകീയവും സംഭവബഹുലവുമായിരിക്കും. വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയരുന്നതു പോലെ തന്നെ ഒരു നിമിഷം കൊണ്ട് പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു പോവുകയും ചെയ്യാം. അനശ്ചിതത്വങ്ങളുടെ ഇടമാണ് സിനിമ. പലപ്പോഴും സിനിമയെ വെല്ലുന്ന ജീവിതങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് രാധിക കുമാരസ്വാമിയുടേത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി രാധിക. 2002 ല്‍ പുറത്തിറങ്ങിയ നിനഗാഗി എന്ന ചിത്രത്തില്‍ വിജയ് രാഘവേന്ദ്രയുടെ നായികയായിട്ടാണ് അരങ്ങേറ്റം. ചിത്രം വലിയ വിജയം കൈവരിച്ചു. ഇതോടെ കന്നഡ സിനിമയിലെ പുത്തന്‍ താരോദയമായി മാറി രാധിക. കന്നഡ സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു നിനഗാഗി. പിന്നീട് കരിയര്‍ കുതിച്ചുയരുകയായിരുന്നു രാധിക. കന്നഡയ്ക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടി. മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയാണ്. ‘കുട്ടി രാധിക’ എന്നാണ് രാധികയെ ആരാധകര്‍ വിളിച്ചിരുന്നത്. കരിയറില്‍ വലിയ വിജയങ്ങള്‍ നേരിടുമ്പോഴും രാധികയുടെ…

    Read More »
  • Crime

    മുളവുകാട്ട് യുവതിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

    കൊച്ചി: മുളവുകാടില്‍ സ്ത്രീക്കുനേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വല്ലാര്‍പാടത്തെ ഫിഷ് ഫാമിലെ വിളവെടുപ്പ് ജോലിയെല്ലാം കഴിഞ്ഞ് തിരികെ പോരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ടാണ് ഇരുമ്പുവടികൊണ്ടടിച്ചത്. നേരത്തെയും തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് പോള്‍ പറഞ്ഞു. മുന്‍പ് നല്‍കിയ മോഷണക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും ഭര്‍ത്താവ് പറഞ്ഞു.

    Read More »
  • Kerala

    ‘റോബി’ന്റെ വഴിയെ കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍, അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ദീര്‍ഘദൂര സര്‍വീസ്; പരാതിയുമായി കെഎസ്ആര്‍ടിസി

    കൊച്ചി: റോബിന്‍ ബസ് വിവാദം കത്തിനില്‍ക്കുന്നതിനിടെ, ദീര്‍ഘദൂര സര്‍വീസ് രംഗത്ത് പ്രവേശിച്ച് കൂടുതല്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ആഡംബര ബസുകള്‍ ഉപയോഗിച്ച് ഇന്റര്‍സിറ്റി, ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളാണ് നടത്തുന്നത്. അവധിക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍, യാത്രക്കാര്‍ക്ക് എളുപ്പവും സുഖകരവുമായ യാത്ര വാഗ്ദാനം ചെയ്താണ് സര്‍വീസ്. കൊച്ചി-കോഴിക്കോട് മേഖലയില്‍ കൊടുങ്ങല്ലൂര്‍, പൊന്നാനി, കുറ്റിപ്പുറം വഴി സര്‍വീസ് ആരംഭിച്ച ഡീര്‍ ബസാണ് അടുത്തകാലത്ത് കടന്നുവന്ന ആദ്യ സ്വകാര്യ ഓപ്പറേറ്റര്‍. മാര്‍ച്ച് 5 മുതലാണ് ഇവര്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. പുഷ്-ബാക്ക് സീറ്റുകളുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത രണ്ടു ടാറ്റ മാര്‍ക്കോപോളോ ബസുകളാണ് സര്‍വീസിനായി വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് യഥാക്രമം രാവിലെ അഞ്ചിനും വൈകുന്നേരം ആറിനും ബസുകള്‍ പുറപ്പെടും. കോഴിക്കോട് നിന്ന് രാവിലെ അഞ്ചിനും വൈകുന്നേരം ആറിനും മടക്ക സര്‍വീസുകള്‍ നടത്തും. ‘ഞങ്ങള്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ബുക്കിങ് ഓണ്‍ലൈനിലൂടെ മാത്രമേ…

    Read More »
  • Kerala

    ഓയൂരില്‍ അമ്മയ്‌ക്കൊപ്പമിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു; മുഖത്തും കണ്ണിനും ഗുരുതര പരിക്ക്

    കൊല്ലം: ഓയൂര്‍ ഓടനാവട്ടത്ത് അമ്മയോടൊപ്പം വീടിന്റെ അടുക്കളഭാഗത്ത് ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കുണ്ട്. മുഖത്തെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കാണ് പരിക്ക്. ഏരൂര്‍ പത്തടി കൊച്ചുവിളവീട്ടില്‍ ഷൈന്‍ഷായുടെയും അരുണിമയുടെയും മകന്‍ ആദം റഹാനെയാണ് നായ കടിച്ചത്. കഴിഞ്ഞദിവസം അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അമ്മ കുട്ടിക്ക് ആഹാരം കൊടുക്കുന്നതിനിടയില്‍ നായ ആക്രമിക്കുകയായിരുന്നു. അമ്മ നായയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • Kerala

    സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; പ്രവേശന കവാടങ്ങള്‍ അടച്ചു, വന്‍ പൊലീസ് സന്നാഹം

    തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്. രാവിലെ ഒന്‍പതരയോടെ സമരഗേറ്റിന് മുന്നില്‍ ആശമാര്‍ സംഘടിച്ചിരുന്നു. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീര്‍പ്പാക്കാന്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരം. ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നാണ് ആരോപണം. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു. സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി 10ന് സമരം തുടങ്ങുന്നതിനു മുന്‍പുളള 9 ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരുടെ സമരം കൂടി…

    Read More »
  • Kerala

    ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാര്‍ പുഴയില്‍ വീണു; അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    തൃശൂര്‍: തിരുവില്വാമലയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴയില്‍ വീണു. യാത്രക്കാരായ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുപ്പത് മീറ്റര്‍ താഴ്ചയിലേയ്ക്കാണ് കാര്‍ വീണത്. തിരുവില്വാമലകൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെ സഞ്ചരിച്ച കാര്‍ ഗായത്രിപ്പുഴയിലാണ് വീണത്. മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍, സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തില്‍നിന്ന് വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ഗൂഗിള്‍മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ തിരുവില്വാമല ഭാഗത്തുനിന്ന് ചെക്ക് ഡാമിലേക്കിറങ്ങിയ കാര്‍ ദിശതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാര്‍ വീണ ഭാഗത്ത് അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു.  

    Read More »
Back to top button
error: