‘ഹോം ടൂര്‍ സമയത്ത് വീട്ടില്‍ 2 സ്ത്രീകള്‍, എലിസബത്ത് കരഞ്ഞ് പുറത്ത് നില്‍ക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്; കള്ളുകുടി ചാരിറ്റി പണംകൊണ്ട്’

നടന് ബാലയ്ക്കെതിരെ മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്ത് ബാലയ്ക്കെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ എലിസബത്തിനെതിരെ ബാല പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി അപമാനിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ബാല പരാതി നല്‍കിയത്. ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെ ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എഴുത്തുകാരനായ ലിജേഷ് രംഗത്തെത്തിയിരിക്കുകയാണ്. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. ബാലയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വേണ്ടിയാണ് അദ്ദേഹവുമായി അടുക്കുന്നതെന്നും എന്നാല്‍ തട്ടിപ്പുവീരനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതെന്നും ലിജേഷ് പറയുന്നു. ബാലയ്ക്കെതിരായ എലിസബത്തിന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും ലിജേഷ് വീഡിയോയില്‍ പറയുന്നു.

‘എന്റെ പേര് ലിജേഷ്. ഞാനൊരു എഴുത്തുകാരനാണ്. എനിക്ക് ഈ വ്യക്തിയേയും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അറിയാം. ബാലയെക്കുറിച്ച് എനിക്കും എലിസബത്തിനും അറിയാവുന്ന കുറേ കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ എന്റെ ജീവന് ഭീഷണിയുണ്ടാകുമോ, അല്ലെങ്കില്‍ ഏതെങ്കിലും കേസില്‍ പെടുത്തുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇദ്ദേഹത്തിന് ഉപദ്രവകാരികളായ പലരേയും വകവരുത്താന്‍ ഇദ്ദേഹം ശ്രമിച്ചതായി എനിക്ക് അറിയാം.
ഈ വിഷയത്തെ കുറിച്ച് നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത കുറേ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്. എന്തുകൊണ്ട് ഇങ്ങനെ വ്യക്തമായി പറയുന്നു എന്ന് ചോദിച്ചാല്‍ 2022 ജൂണ്‍ തുടങ്ങി ഏകദേശം 2023-ല്‍ ബാലയുടെ സര്‍ജറി കഴിഞ്ഞ് അദ്ദേഹം റൂമിലേക്ക് മാറുന്നത് വരേയുള്ള മുഴുവന്‍ കാര്യങ്ങളും എനിക്കറിയാം. ഒരു വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. പല തവണ കഥ പറയാനായി അമൃതയുടെ അടുത്തുള്ള ഇദ്ദേഹത്തിന്റെ ഫ്ളാറ്റിലാണ് പൊയ്ക്കൊണ്ടിരുന്നത്. പിന്നീട് ഞാന്‍ പോയത് മെട്രോ പില്ലര്‍ 511-ന് നേരെ മുമ്പിലായുള്ള ബാലയുടെ പാലാരിവട്ടത്തെ പുതിയ ഫ്ളാറ്റിലാണ്. 2022 സെപ്റ്റംബര്‍ 19-ാം തീയ്യതി നടത്തിയ ബാലയുടെ ബര്‍ത്ത് ഡേ വീഡിയോയില്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ പറ്റും.
എന്റെ മുന്നില്‍വെച്ച് പലവട്ടം ഇദ്ദേഹം ഇദ്ദേഹത്തിന് ഉപദ്രവകാരികള്‍ ആയിട്ടുള്ള പലരേയും വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ബാല നല്ല രീതിയില്‍ കുടിക്കുന്ന വ്യക്തിയാണ്. ഞാന്‍ തന്നെ മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് തന്നിട്ട് ഡെയ്ലി ഒരു 30 ബിയര്‍വെച്ച് ദിവസവും വാങ്ങിക്കൊടുത്തു കൊണ്ടിരുന്നു. ഒപ്പം ഞാനും കുടിക്കും.
പാലാരിവട്ടത്തെ ഫ്ളാറ്റിലെ ബര്‍ത്ഡേ ആഘോഷത്തിനുശേഷം അദ്ദേഹവുമായി കൂടുതല്‍ സൗഹൃദത്തിലായി. പരിചയപ്പെടുന്ന സമയത്ത് ബാല സര്‍ എന്നാണ് വിളിച്ചിരുന്നത്. പിന്നെ കയ്യിലിരിപ്പ് കണ്ട് കുറേ കഴിഞ്ഞപ്പോള്‍ അത് ബാല ചേട്ടന്‍ എന്നായി. ഒരു സിനിമ ചെയ്യാന്‍ ഒരുപാട് സംവിധായകരുടേയും നടന്‍മാരുടേയും അടുത്തുപോയി. ഒടുവിലാണ് ബാലയിലേക്ക് എത്തുന്നത്. ഷഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ ക്യാമറമാന്‍ വഴിയാണ് ബാലയെ പരിചയപ്പെടുന്നത്.
ബാലയുടെ കൈയില്‍ തോക്കുണ്ടോയെന്ന് എല്ലാവരുടേയും സംശയമാണ്. എന്നാല്‍ ബാലയുടെ കയ്യില്‍ രണ്ട് തോക്കുണ്ട്. അതില്‍ ഒന്ന് എയര്‍ഗണ്ണാണ്. മറ്റേത് ഒറിജിനലും. അദ്ദേഹം തന്റെ ബാഗില്‍ എപ്പോഴും ഈ തോക്ക് കൊണ്ടുപോകാറുണ്ട്. എലിസബത്ത് പറയുന്ന ഗസ്റ്റ് ഹൗസില്‍ പോയപ്പോള്‍ ഇയാളുടെ കൈയില്‍ തോക്കുണ്ട്. ഗസ്റ്റ് ഹൗസില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ബിഗ് ബോസ് പരിപാടിയില്‍ വന്നിട്ടുള്ള ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തയായ ഒരു സ്ത്രീയും മറ്റ് കുറച്ച് സ്ത്രീകളും ഉണ്ടായിരുന്നു. അവരെല്ലാം ഈ തോക്ക് കണ്ടിട്ടുണ്ട്. കുറേ സിനിമാ താരങ്ങളും ഈ തോക്ക് കണ്ടിട്ടുണ്ട്. അന്ന് ഗസ്റ്റ് ഹൗസിലെ ഒരു റൂം ഇയാള്‍ തുറന്നില്ല. കാരണം ആ റൂമില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നു. അതുകൊണ്ടാണ് തുറക്കാത്തത്. ബാലയുടെ ഹോം ടൂര്‍ എടുത്തുനോക്കിയാല്‍ കാണാം, ആ സമയത്ത് ഞാന്‍ സൈഡിലേക്ക് മാറിനിന്നു.
ലിനീഷ് എന്ന വ്യക്തി ബാലയുടെ തോക്ക് എടുത്തുകൊണ്ടുപോയി എന്നാണ് പറഞ്ഞിട്ടുള്ളത്. ബാല തോക്ക് മാറ്റിയെന്ന് നമുക്ക് ഉറപ്പാണ്. ഇപ്പോ അതിന്റെ കേസ് കാര്യങ്ങളൊക്കെ നടക്കുന്നു. ബാലയുടെ കൈയിലെ തോക്ക് ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. ബാലയുടെ കൈയിലെ തോക്കിന് ലൈസന്‍സും ഇല്ല.
യുട്യൂബ് ചാനലിന്റെ ഹോം ടൂര്‍ നടക്കുന്ന സമയത്ത് ബാലയുടെ റൂമിന്റെ ഉള്ളില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. ഒന്ന് പാലക്കാട് നിന്നുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ആ സ്ത്രീയെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഇവരെ രണ്ടാമത് കണ്ടാല്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റും. ഇവരുടെ പേരൊന്നും പറയുന്നില്ല. അത് പറഞ്ഞ് പുതിയ കുഴപ്പങ്ങളിലേക്ക് ചാടാനും ആഗ്രഹിക്കുന്നില്ല. ബാലയ്ക്ക് സ്ത്രീവിഷയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടം പോലെയുണ്ട്. ഞാന്‍ അവിടെ താമസിച്ചിരുന്ന സമയത്ത് ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. ഇതൊക്കെ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ പുറത്തുള്ള സെക്യൂരിറ്റിയോട് ഒന്ന് ചോദിച്ചുനോക്കിയാല്‍ മതി. എലിസബത്ത് എത്ര ദിവസം കരഞ്ഞ് പുറത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നറിയാമോ.
ഫെയ്സ്ബുക്കിലും മറ്റും കണ്ടിട്ടുള്ള ബാലയുടെ ചാരിറ്റിയെ കുറിച്ച് പറയാം. മേരി ചേച്ചി(നടി മോളി കണ്ണമാലി)യെ ബാല സഹായിക്കുമ്പോള്‍ അയാള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. ഈ മേരി ചേച്ചിയുടെ മോന്‍ ഞാനുമായാണ് ബന്ധപ്പെടുന്നത്. മേരി ചേച്ചിയുടെ മകന്‍ 5000 രൂപ വാങ്ങിയിട്ട് പോയതിന് പിന്നാലെ അത്രയും കാശ് ആ മെഡിസിന് ആകുമോ എന്ന് മെഡിക്കല്‍ ഷോപ്പില്‍ പോയി എന്നെക്കൊണ്ട് അന്വേഷിപ്പിച്ചു. സത്യം പറഞ്ഞാല്‍ ബാലയുടെ പരിപാടി ഇതാണ്, നിങ്ങള്‍ വീഡിയോയുടെ മുമ്പില്‍ നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് 10,000 രൂപ തരും.
യു.എസ്. ട്രിപ്പിനെ പറ്റി എലിസബത്ത് പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്. പല സ്ഥലത്തുനിന്ന് ചാരിറ്റി എന്ന് പറഞ്ഞുവരുന്ന പൈസയില്‍ നിന്നാണ് കാര്‍ഡ് തന്ന് ഞാന്‍ പണം പിന്‍വലിക്കാറുള്ളത്. ആ പണം കൊണ്ടാണ് മദ്യം വാങ്ങി കുടിക്കാറുള്ളത്. അപ്പോ ഞാന്‍ ഇത് ആലോചിച്ചിരുന്നു, ദൈവമേ ചാരിറ്റി പൈസയില്‍ നിന്നാണല്ലോ ഇതെല്ലാം ചെയ്യുന്നത് എന്ന്.
ആശുപത്രിയിലെ കരള്‍ സര്‍ജറിയുമായി ബന്ധപ്പെട്ടും എനിക്ക് ഒരുപാട് പറയാനുണ്ട്. ഇയാള്‍ക്ക് കരള്‍ കൊടുത്ത ആള്‍ കാശ് വാങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വാങ്ങിയിട്ടുണ്ട്. പണം കൊടുത്താണ് അത് നടത്തിയിട്ടുള്ളത്. അതിനായുള്ള ബാലയുടെ പേപ്പര്‍ വര്‍ക്ക് ചെയ്തതും ഞാനാണ്. ബാല ആശുപത്രിയില്‍ കിടക്കുന്ന സമയത്തൊന്നും കോകില എന്ന് പറയുന്ന ഒരാളെ ആ ഏരിയയില്‍ പോലും കണ്ടിട്ടില്ല. ആദ്യത്തെ 10 ദിവസം മാത്രമേ ഞാന്‍ സഹായത്തിനുണ്ടായിരുന്നുള്ളു. അതിനുശേഷം തമിഴ്നാട്ടില്‍ നിന്ന് ഒരു അസിസ്റ്റന്റ് പോലെയുള്ള പയ്യനെ കൊണ്ടുവന്നു. അവനെ പിക്ക് ചെയ്യാന്‍ പോയതും ഞാനാണ്.
അതിനിടയില്‍ മോശം അവസ്ഥയിലും കൊല്ലത്തെ ഒരു ഉദ്ഘാടന പരിപാടിക്ക് പോയി. പ്രതിഫലം മുഴുവന്‍ വാങ്ങിയതിനാല്‍ പോകാതിരിക്കാന്‍ പറ്റില്ലായിരുന്നു. തിരിച്ചുവന്നശേഷം ആദ്യത്തെ രണ്ട് ദിവസം ഡോക്ടര്‍ പറഞ്ഞിരുന്നതെല്ലാം അനുസരിച്ചു. മൂന്നാമത്തെ ദിവസം മദ്യപാനം തുടങ്ങി. മുന്തിയ കുപ്പിയാണ് കഴിക്കുന്നത്. ആ ഒരാഴ്ചയില്‍ ബാല ഏകദേശം മൂന്ന് ഫുള്‍ കുപ്പി തീര്‍ത്തു. അതിനെ തുടര്‍ന്നാണ് വീണ്ടും അഡ്മിറ്റാകുന്നതും മാധ്യമങ്ങളെല്ലാം ഈ കാര്യങ്ങള്‍ അറിയുന്നതും.
ഡോണറിന് കൊടുക്കാനുള്ള പൈസ പോലും ബാലയുടെ കൈയില്‍ ഇല്ലായിരുന്നു. ഇതെല്ലാം ചെയ്തത് സിരുത്തെ ശിവ ആണ്. ബാലയുടെ ചേട്ടന്‍. ആ സാറിനെ എനിക്ക് വളരേയധികം ഇഷ്ടമാണ്. അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. അതൊക്കെ മാത്രമേ ഈ ബന്ധം കൊണ്ട് ഗുണമായിട്ട് കാണുന്നുള്ളു. ഡോണറിനുള്ള പണം കൈമാറിയത് ചെന്നൈയില്‍ വെച്ചാണ്. പല രാഷ്ട്രീയക്കാരുടേയും സഹായത്തോടെയാണ് പേപ്പര്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. കാരണം ആ ഡോണറിനെ ആര്‍ക്കും പരിചയമില്ല. ഈ ഡോണര്‍ ഇപ്പോള്‍ പറയുന്നത് പണമൊന്നും വാങ്ങിയിട്ടില്ല എന്നാണ്. അതു പിന്നെ അങ്ങനെയല്ലേ പറയൂ. ഇത് എനിക്ക് തെളിയിക്കാന്‍ പറ്റില്ല. ഡോണറിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് ബാലയുടെ സുഹൃത്തായ നടനാണ്. ഇത് ശരിക്കും നല്ല രീതിയിലുള്ള തട്ടിപ്പ് ആണ്. ഇത് എവിടെ വേണമെങ്കിലും പറയാന്‍ ഞാന്‍ തയ്യാറാണ്. ഇത് എലിസബത്ത് ഉള്‍പ്പെടെ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും അറിയാം.
അവയവദാനത്തിന് ഒരുപാട് നൂലാമാലകള്‍ ഉണ്ട്. ഈ ഡോക്ടര്‍മാരോടൊപ്പം ഞാന്‍, എലിസബത്ത്, പിന്നെ ബാലയുടെ സുഹൃത്തായ സിനിമാതാരം, ബാലയുടെ ചേട്ടന്‍ ശിവ, ബാലയുടെ ചേച്ചി വീഡിയോ കോളിലും വന്നു. അന്ന് ബാലയുടെ അവസ്ഥ ഗുരുതരമായിരുന്നു. ഈ ഓപ്പറേഷന്‍ ചെയ്തുകഴിഞ്ഞാല്‍ രക്ഷപ്പെടും എന്ന് ഉറപ്പുണ്ടോ എന്നാണ് ചേച്ചി ഡോക്ടറോട് ചോദിച്ചത്. സാറിന്റെ അനിയനാണ് ഈ ഇഷ്യൂ വന്നതെങ്കില്‍ എന്തുചെയ്യും എന്നും ചോദിച്ചു. ആ ഡോക്ടര്‍ പറഞ്ഞത് ഓപ്പറേറ്റ് ചെയ്യും എന്നാണ്. ധൈര്യമായി സര്‍ജറി ചെയ്തോളൂ എന്ന് ചേച്ചി അപ്പോള്‍തന്നെ പറഞ്ഞു.
ആശുപത്രിയില്‍വെച്ച് എലിസബത്തിനെ കുറിച്ച് ബാല പറഞ്ഞതെല്ലാം ഞാന്‍ എലിസബത്തിനോട് പറഞ്ഞിരുന്നു. വട്ടുള്ള ആളാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഇയാള്‍ ഫ്രോഡാണെന്നും ആവശ്യം കഴിയുമ്പോള്‍ നിങ്ങളെ വലിച്ചെറിയും എന്നും പറഞ്ഞുകൊടുത്തു. എന്തിനാണ് 2023-ലെ പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഒക്കെ കളഞ്ഞ് ഇയാളോടൊപ്പം ഇരുന്നത് എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ഇതൊക്കെ അറിയാനും ചിലപ്പോള്‍ ഇത് നിങ്ങളോട് ഷെയര്‍ ചെയ്യാനും വേണ്ടിയായിരിക്കാം. കര്‍മ എന്നൊക്കെ പറയില്ലേ. ഒരു കാരണം ചിലപ്പോള്‍ അതായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ലിജേഷ് വീഡിയോയില്‍ പറയുന്നു.