Month: March 2025
-
Crime
വൈഷ്ണോദേവി ബേസ് ക്യാമ്പില്‍ ‘വെള്ളമടി’ പാര്‍ട്ടി; ഇന്‍ഫ്‌ളുവന്‍സര്‍ ഓറി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര ബേസ് ക്യാമ്പായ കത്രയിലെ ഹോട്ടല്‍ മുറിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന് ഇന്‍ഫ്‌ളുവന്‍സര്‍ ഓറി ഉള്‍പ്പടെ ഏഴ് പേരെ ജമ്മുകാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടിയുടെ വീഡിയോ ‘മാതാ വൈഷ്ണോ ദേവി, കത്ര’ എന്ന് ടാഗ് ചെയ്ത് ഓറി തന്നെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയതിനും ബേസ് ക്യാമ്പില്‍ മദ്യപാനം വിലക്കിയുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് കേസ്. ഓറിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കത്രയില്‍ എത്തിയ റഷ്യന്‍ വനിത അനസ്തസില അര്‍സമാസ്‌കിനയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഓറി, ദര്‍ശന്‍ സിംഗ്, പാര്‍ത്ത് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗല്‍, ഷാഗുണ്‍ കോഹ്ലി, അര്‍സ മാസ്‌കിന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഉറ്റസുഹൃത്താണ് ഓറി. ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, അനന്യ പാണ്ഡേ, സാറാ അലി ഖാന്‍, ഭൂമി പഡ്നേക്കര്‍ തുടങ്ങിയവരോടൊപ്പം പാര്‍ട്ടികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുംബയ് വ്യവസായി സൂരജ് കുന്ദന്‍ലാല്‍ അവത്രമണിയുടെയും ഷഹനാസിന്റെയും മകനാണ് ഓറി.…
Read More » -
Crime
താമരശേരിയില്‍നിന്ന് കാണാതായ പതിമൂന്നുകാരി ബംഗളൂരുവില്‍; ഒപ്പം യുവാവായ ബന്ധുവും
കോഴിക്കോട്: താമരശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവില്‍ കണ്ടെത്തിയതായി വിവരം. കുട്ടി ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കര്‍ണാടക പൊലീസ് താമരശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശേരി പൊലീസ് ബംഗളൂരുവിലേയ്ക്ക് പുറപ്പെട്ടു. താമരശേി പെരുമ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കുട്ടിയെ മുന്‍പ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. യുവാവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പിതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. കുട്ടി തൃശൂരില്‍ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 14ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയതിന്റെ…
Read More » -
Kerala
ബെവ്‌കോയില്‍ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന; പകുതി വിലയ്ക്ക് ബ്രാന്‍ഡി!
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളില്‍ ബ്രാന്‍ഡിയുടെ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന. ബ്ലു ഓഷ്യന്‍ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാന്‍ഡുകള്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേഗം വിറ്റു തീര്‍ക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനുള്ള നികുതി, ബെവ്‌കോയുടെ കമ്മീഷന്‍ എന്നിവയില്‍ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.
Read More » -
Crime
ഓട്ടോ ഡ്രൈവറുടെ ഗൂഗിള്‍പേ വഴി യുവതിയില്‍നിന്ന് കൈക്കൂലി, തൊടുപുഴയില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍
ഇടുക്കി: അറസ്റ്റു വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പിടിയില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലന്‍സ് അറസ്റ്റുചെയ്തത്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ യുവതിയില്‍നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇയാളുടെ സുഹൃത്തായ റഷീദ് എന്ന ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴിയാണ് പണം അയച്ചുനല്‍കിയത്. റഷീദിനേയും വിജിലന്‍സ് അറസ്റ്റുചെയ്തിട്ടുണ്ട്. സമാനമായി മുന്‍പും ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് വിജിലന്‍സ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Read More » -
Crime
ഫെബിന്റെ സഹോദരിയുമായി തേജസിന് പ്രേമം, ജോലി കിട്ടിയതോടെ പിന്മാറി; പ്രണയപ്പകയില്‍ കൊലപാതകം, ലക്ഷ്യമിട്ടത് യുവതിയെയെന്ന് പൊലീസ്
കൊല്ലം: നഗരമധ്യത്തിലെ വീട്ടിലെത്തി കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ പ്രണയപ്പകയെന്നു പൊലീസ്. ഫാത്തിമാ മാതാ നാഷനല്‍ കോളജ് രണ്ടാം വര്‍ഷം ബിസിഎ വിദ്യാര്‍ഥിയും ഉളിയക്കോവില്‍ വിളപ്പുറം മാതൃകാ നഗര്‍ 162 ഫ്‌ലോറിഡെയ്ലില്‍ ജോര്‍ജ് ഗോമസിന്റെ മകനുമായ ഫെബിന്‍ ജോര്‍ജ് ഗോമസാണ് (21) കുത്തേറ്റു മരിച്ചത്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ്സ് രാജ് (23) ആണു ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിജിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും പ്രതി തേജസും മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹത്തിന് 2 കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സിനു മനസ്സില്‍ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ കാര്യം പറഞ്ഞതോടെയാണു വിവാഹം ഉറപ്പിച്ചത്. ജോലി ലഭിച്ചതോടെ പെണ്‍കുട്ടി…
Read More » -
Kerala
ഞെട്ടൽ: വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊന്ന ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി, സംഭവം കൊല്ലത്ത്
കൊല്ലം ഉളിയക്കോവിലിൽ 22 കാരനായ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. നീണ്ടകര സ്വദേശി ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ് പ്രതി തേജസ്. ഇന്നലെ (തിങ്കൾ) സന്ധ്യക്ക് 7 മണിയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഫെബിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലെത്തിയ തേജസ്, പർദയാണ് ധരിച്ചിരുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്തിരുന്നു. അമ്മ: ഡെയ്സി, സഹോദരി: ഫ്ലോറിൻ. തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നാലെ ഓവർ…
Read More » -
Kerala
മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ വിടവാങ്ങി: 700ലേറെ ഹിറ്റ് ഗാനങ്ങൾ രചിച്ച അദ്ദേഹം നോവലിസ്റ്റും തിരക്കഥാകൃത്തുമാണ്
കൊച്ചി: ഗാനരചയിതാവും തിരക്കഥാകൃത്തും നോവലിസ്റ്റുമായ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ച മുൻപ് വീട്ടിൽ വീണ് പരുക്കേറ്റിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 8 ദിവസമായി ചികിത്സയിലായിരുന്ന മങ്കൊമ്പിന് ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. സംസ്കാരം ബുധനാഴ്ച. ഭാര്യ: കനകമ്മ. മക്കൾ: രേഖ (ചെന്നൈ), രാഖി (അധ്യാപിക, മുംബൈ), ദിവ്യ (ആർക്കിടെക്ട്, കൊച്ചി), യദുകൃഷ്ണ (നെതർലൻഡ്സ്). മരുമക്കൾ: അശോകൻ (ചെന്നൈ), വിനോദ് (മുംബൈ), വിമൽ (ആർക്കിടെക്ട്, കൊച്ചി), രേഖ (നെതർലൻഡ്സ്). . 200 സിനിമകളിൽ 700ലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. മലയാള മനോരമ, മംഗളം വാരികകളിൽ നോവലുകളും എഴുതിയിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം…
Read More » -
Kerala
മയക്കുവെടിയേറ്റ കടുവ വനപാലകർക്കു നേരെ പാഞ്ഞടുത്തു: ഒടുവിൽ വണ്ടിപ്പെരിയാറിൽ ഭീതി വിതച്ച കടുവയെ വെടിവച്ചു കൊന്നു, അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
കുമിളി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകൽ മുഴുവൻ തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്തിയില്ല. എന്നാൽ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ നാരായണൻ്റെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി. തുടർന്ന് വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നൽകി. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്. എന്നാൽ ഇവിടെവെച്ച് മയക്കുവെടി വെക്കാനുള്ള…
Read More » -
Crime
മലപ്പുറത്ത് രാസലഹരി നല്‍കി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റില്‍
മലപ്പുറം: ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുള്‍ ഗഫൂര്‍ (23) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. 2020ല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ പീഡനം 2025 മാര്‍ച്ച് വരെ തുടര്‍ന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു. ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.
Read More » -
Kerala
ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വളര്‍ത്തുനായ ബ്രൂണോ കൊല്ലപ്പെട്ടതില്‍ സ്വമേധയാ എടുത്ത കേസിലാണ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിംഗ് ആണ് ഹാജരായത്. ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ‘പെറ്റ’ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ…
Read More »