
കൊച്ചി: മുളവുകാടില്‍ സ്ത്രീക്കുനേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പറയുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വല്ലാര്‍പാടത്തെ ഫിഷ് ഫാമിലെ വിളവെടുപ്പ് ജോലിയെല്ലാം കഴിഞ്ഞ് തിരികെ പോരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ടാണ് ഇരുമ്പുവടികൊണ്ടടിച്ചത്.

നേരത്തെയും തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് പോള്‍ പറഞ്ഞു. മുന്‍പ് നല്‍കിയ മോഷണക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും ഭര്‍ത്താവ് പറഞ്ഞു.