Month: March 2025

  • Kerala

    പാമ്പാടിയില്‍ ലാബ് നിര്‍മാണം തടസ്സപ്പെടുത്തി കൊടികുത്തി; സിപിഎമ്മിനെതിരെ പ്രവാസി സംരംഭകന്‍

    കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്. 20 വര്‍ഷമായി വിദേശത്ത് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടില്‍ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവര്‍ഷം മുമ്പ് പാമ്പാടിയില്‍ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ അടച്ചു. എന്നാല്‍, മണ്ണ് നീക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി. അഞ്ചര ലക്ഷം രൂപ ട്രഷറിയില്‍ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ എത്തി നിര്‍മ്മാണ ജോലികള്‍ തടഞ്ഞതായി ജേക്കബ് പറയുന്നു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം. എന്നാല്‍,…

    Read More »
  • Kerala

    സര്‍ക്കാരിന് വന്‍ തിരിച്ചടി; മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

    കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. വഖഫ് ഭൂമിയില്‍ വഖഫ് ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുജന താല്‍പര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദി വാദിച്ചത്.…

    Read More »
  • Crime

    വിളിച്ചാല്‍ വിളിപ്പുറത്ത്! ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ലഹരിയെത്തും; കഞ്ചാവ് വില്‍പ്പന തുടങ്ങിയത് 6 മാസം മുമ്പ്

    കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്നലെ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയത്. എന്നാല്‍, ആരൊക്കെ പണം നല്‍കി, ആകെ എത്രരൂപ പിരിച്ചു എന്നീ ചോദ്യങ്ങള്‍ക്ക് അനുരാജ് മറുപടി നല്‍കിയിട്ടില്ല. ആറുമാസം മുമ്പാണ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് അനുരാജ് പറയുന്നു. ആഷിഖും ഷാലിഫുമാണ് ലഹരി എത്തിച്ചിരുന്നത്. ഇരുവരും കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. അതേസമയം, കളമശ്ശേരി പോളിടെക്നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതിനാല്‍ സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും തുടങ്ങിയിട്ടുണ്ട്. യുപിഐ ഇടപാടായി പണം കൈമാറി എന്ന മൊഴിയുള്ളതിനാല്‍ അനുരാജിന്റെയും…

    Read More »
  • Kerala

    കനത്ത മഴ, ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കാല്‍വഴുതി; ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

    കോഴിക്കോട്: കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് ശശിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 300 മീറ്റര്‍ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കയറിനില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ശക്തമായ മഴയായതിനാല്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. രാത്രി തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.

    Read More »
  • NEWS

    ബഹിരാകാശ യാത്രികരായ സുനിതയും ബുച്ച് വിൽമോറും 9 മാസത്തിനു ശേഷം ബുധനാഴ്ച ഭൂമിയിൽ തിരിച്ചെത്തും: ആകാംക്ഷയോടെ ശാസ്ത്രലോകം, ദൗത്യത്തിലെ  ആരോഗ്യപ്രശ്നങ്ങൾ; എത്ര  പ്രതിഫലം ലഭിക്കും…?

         ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 8 ദിവസത്തെ ഗവേഷണത്തിനായി പോയത് ജൂൺ 5നാണ്. പക്ഷേ ബഹിരാകാശ പേടകമായ ബോയിങ് സ്റ്റാർലൈനറിന് ഉണ്ടായ സാങ്കേതിക  തകരാറുകള്‍ മൂലം മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇരുവരും 9 മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയി. എന്നാൽ മാർച്ച് 19 ബുധനാഴ്ച സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ഇരുവരും മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. മടക്കയാത്ര കയ്യകലെ എത്തിനിൽക്കുമ്പോൾ ലോകത്താകമാനം സുനിതയേയും ബുച്ച് വിൽമോറിനെയും കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്. നാസയും സ്‌പേസ് എക്സും നടത്തുന്ന സംയുക്ത ദൗത്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ആവേശവും ഒപ്പം ആശങ്കയും പകര്‍ന്നിരിക്കുന്നു. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവി, മനുഷ്യന്റെ ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കുമുള്ള യാത്രകൾ, സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ 9 മാസം ചിലവിട്ടതിലൂടെ കൈവരുന്ന നേട്ടങ്ങൾ, മടക്കം, ഭാവി ദൗത്യങ്ങൾ എന്നീ  കാര്യങ്ങളിൽ നിരവധി സംശയങ്ങൾ എല്ലാ ശാസ്ത്രകുതുകികൾക്കും ഉണ്ട്. മറ്റൊന്ന് ജീവൻ പണയം വച്ചുള്ള യാത്രയിൽ…

    Read More »
  • Kerala

    കോട്ടയത്ത് ടി.ആർ രഘുനാഥൻ സിപിഎമ്മിനെ നയിക്കും

       സന്ദേഹങ്ങളും അഭ്യൂഹങ്ങളും അവസാനിച്ചു. ഒടുവിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥനെ തിരഞ്ഞെടുത്തു. എസ്എഫ്ഐയിലൂടെ തുടങ്ങിയ സമര സംഘടന പ്രവർത്തനമാണ് ഒടുവിൽ ജില്ലാ സെക്രട്ടറിയുടെ പദവിയിൽ എത്തിനിൽക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം.വി ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി റസ്സലിന്റെ പിൻഗാമിയായാണ് ടി.ആർ രഘുനാഥൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ”പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ചുമതലയാണ്. സഖാവ് റസ്സൽ കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടുറപ്പോടെയും ദീർഘവീക്ഷണത്തോടെയും നയിച്ച സഖാവാണ്. മുൻ ജില്ലാ സെക്രട്ടറിമാരെല്ലാവരും വളരെ സജീവമായി പ്രവർത്തനം കാഴ്ചവെച്ചവരാണ്. അത് തുടരണം എന്നാണ് ആഗ്രഹം” ടി.ആർ രഘുനാഥൻ പറഞ്ഞു. രഘുനാഥനെ നേരത്തെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. എസ്എഫ്ഐ യിലൂടെയാണ് ടി.ആർ രഘുനാഥൻ സംഘടന രംഗത്തേക്ക് കടന്നുവന്നത്. ബസേലിയസ് കോളജ് യൂണിറ്റ് സെക്രട്ടറി പദവിയായിരുന്നു ആദ്യം. പിന്നീട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന സംഘടന പ്രവർത്തനം ആരംഭിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി…

    Read More »
  • Social Media

    ‘ഇന്ദ്രന്‍സ് ഇന്ന് ഒരു ദിവസത്തേക്ക് വാങ്ങുന്നത്; ചെമ്പന്‍ ഇത്രയും ചോദിക്കരുത്, ജോജു ജോര്‍ജിന് ഒരു കോടി!’

    താരങ്ങളുടെ പ്രതിഫലമാണ് കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേര്‍സ് അസോയിയേഷന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്നാണ്. എന്നാല്‍ അമ്മ സംഘടനയിലെ അംഗങ്ങളുള്‍പ്പെടെ ഈ വാദത്തെ അംഗീകരിക്കുന്നില്ല. മാര്‍ക്കറ്റ് മൂല്യമുള്ളവര്‍ പ്രതിഫലം കൂട്ടുന്നതില്‍ എന്താണ് തെറ്റെന്നാണ് പലരുടെയും ചോദ്യം. എന്നാല്‍, വാങ്ങുന്ന പ്രതിഫലത്തിനനുസരിച്ചുള്ള സാമ്പത്തിക നേട്ടം ഈ അഭിനേതാക്കളുടെ സിനിമയ്ക്കുണ്ടാകുന്നില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വാദിക്കുന്നു. ഇപ്പോഴിതാ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ മാനേജര്‍ മണക്കാട് രമേശ്. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാകില്ലെന്നും സംഘടനകള്‍ക്ക് ഇതില്‍ നിയന്ത്രണം കൊണ്ട് വരാന്‍ കഴിയില്ലെന്നും മണക്കാട് രമേശ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ശമ്പളം താരങ്ങള്‍ വാങ്ങിക്കും. ഇവര്‍ (പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍) പറയുന്നത് നടക്കില്ല. ശമ്പളം നിശ്ചയിച്ചാല്‍ ആരും അഭിനയിക്കാന്‍ വരില്ല. ഇന്ദ്രന്‍സിനൊക്കെ ഞാന്‍ കൊടുക്കുന്ന സമയത്ത് ഒരു പടത്തിന് പതിനായിരമോ പതിനഞ്ചായിരമേ ഉള്ളൂ. ഇന്ന് ഒരു ദിവസത്തേക്കൊക്കെ അദ്ദേഹം വാങ്ങിക്കുന്നത്…

    Read More »
  • Health

    സ്ത്രീ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യയടക്കം ഗുരുതര രോഗങ്ങള്‍…

    ലൈംഗിക സുഖം ആസ്വദിക്കുന്നതിനായി വ്യത്യസ്ത വഴികള്‍ തേടുന്നവര്‍ സൂക്ഷിക്കുക. വദനസൂരതത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹെര്‍പെസ് സിംപ്ലെക്‌സ് വൈറസ് ടൈപ്പ് 1 (എച്ച് എസ് വി -1) മൂക്കിനകത്തേക്ക് പ്രവേശിക്കുമെന്നും അവിടെനിന്നും തലച്ചോറിലേക്ക് വളരെ എളുപ്പത്തില്‍ എത്തുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ ആണുബാധ തലച്ചോറില്‍ വീക്കമുണ്ടാക്കുകയും ക്രമേണ അത് കൂടുതല്‍ ഗുരുതരമായ ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളിലേക്ക്ത്തുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. കിടപ്പുമുറിക്കുള്ളില്‍ ഇത്തരത്തിലുള്ള അണുബാധ നടക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ, യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദീപക് ശുക്ല പറയുന്നത്. എച്ച് എസ് വി – 1 ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തിനു സമീപവും മൂക്ക് വരുന്നത് അത്യന്ത്രം അപകടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. മൂക്കിലൂടെയുള്ള അണുബാധക്ക് സാധ്യത വര്‍ദ്ധിക്കും. വായ്ക്കകത്ത് കുരുക്കള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ലോകത്തിലാകമാനമായി നാല്‍പ്പത് ലക്ഷത്തോളം പേരില്‍ കാണുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അണുബാധയുള്ള…

    Read More »
  • Crime

    ബംഗളൂരുവിലെ മലയാളി യുവാവിന്റെ ദുരൂഹ മരണം; ഒപ്പം താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയില്‍

    കോട്ടയം: ബംഗളൂരുവില്‍ തൊടുപുഴ സ്വദേശിയായ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍, ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കാരിക്കല്‍ എബിന്‍ ബേബി (28) യെയാണ് ബംഗളൂരു പോലീസ് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂര്‍ പുത്തന്‍പുരയില്‍ ബേബി-മേരിക്കുട്ടി ദമ്പതിമാരുടെ മകന്‍ ലിബിന്‍ ബേബി (32) ആണ് തലയ്ക്ക് പരിക്കേറ്റ് ബംഗളൂരുവില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ 12-ന് മരിച്ചത്. പിന്നാലെ കുടുംബം പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. ആറുവര്‍ഷമായി ലിബിന്‍ ബംഗളൂരുവിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഒരുമുറിയില്‍ മലയാളികളായ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. എട്ടാം തീയതിയാണ് ലിബിന്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സുഹൃത്തുക്കള്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങള്‍ ബംഗളൂരുവില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിയുന്നത്. ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോള്‍, പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. കുടുംബം എത്തും വരെ സുഹൃത്തുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍, വീട്ടുകാര്‍ എത്തിയതിന് പിന്നാലെ എബിന്‍ ബംഗളൂരുവില്‍നിന്ന് മുങ്ങിയിരുന്നു.…

    Read More »
  • Crime

    കളമശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖ്യ പ്രതിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി പിടിയില്‍

    കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ലഹരിക്കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് പിടിയില്‍. കളമശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനുരാജ്. കളമശേരിയില്‍നിന്നാണ് അനുരാജിനെ പിടികൂടിയത്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ പേരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

    Read More »
Back to top button
error: