CrimeNEWS

മദ്യലഹരിയില്‍ 84 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മകന്‍ പിടിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ വയോധികയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 84 കാരിയായ വയോധികയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

പക്ഷാഘാതത്തെത്തുടര്‍ന്ന് വൃദ്ധ ഏതാനും മാസങ്ങളായി കിടപ്പിലാണ്. ഞായറാഴ്ച രാത്രി 7.30 ഓടെ മദ്യലഹരിയിലെത്തിയ 46 കാരനായ മകന്‍ വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Signature-ad

മകന്‍ പീഡിപ്പിക്കുന്നത് വൃദ്ധയുടെ ചെറുമകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ പ്രതിക്ക് വീണ് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Back to top button
error: