Month: February 2025
-
NEWS
18 തികഞ്ഞാല്‍ മനംപോലെ മാഗംല്യം; നിയമഭേദഗതിയുമായി യുഎഇ, മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല
അബുദാബി: 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയില്‍ ഏപ്രില്‍ 15ന് നിലവില്‍ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കള്‍ എതിര്‍ത്താലും ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികള്‍ തമ്മില്‍ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നല്‍കിയ ശേഷം പിന്‍മാറിയാല്‍ പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ വീണ്ടെടുക്കാം. വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ആണ്‍കുട്ടികള്‍ക്ക് 11ഉം പെണ്‍കുട്ടികള്‍ക്ക് 15ഉം വയസ്സായിരുന്നു. 15 വയസ്സ് തികഞ്ഞാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്.
Read More » -
India
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി…! മമ്മുട്ടിയും എം. മുകുന്ദനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മലയാളസാഹിത്യത്തിന്റെ ഇതിഹാസം എം മുകുന്ദനും ഇന്ന് ഡൽഹിയിൽ കണ്ടുമുട്ടി. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. മയ്യഴിയുടെ കഥാകാരൻ എന്ന് ഖ്യാതി നേടിയ മുകുന്ദന് ഡൽഹി സ്വന്തം തറവാട് പോലെയാണ്. ഫ്രഞ്ച് എംബസിയിലെ ഔദ്യോഗിക കാലവും ഡൽഹിയിലെ സാഹിത്യ സാംസ്കാരിക ജീവിതവുമൊക്കെ മുകുന്ദന്റെ മനസ്സിൽ എന്നും ഹരിതാഭമായ ഓർമ്മകളായി നിറഞ്ഞു നിൽപ്പുണ്ടാവും. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ ‘ന്യൂഡൽഹി’ പൂർണ്ണമായും ചിത്രീകരിച്ചത് ഡൽഹിയിലാണ്. അതിനു ശേഷവും എത്രയോ സിനിമകൾ… പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോഴാണ് മമ്മൂട്ടിയും എം മുകുന്ദനും യാദൃശ്ചികമായി കണ്ടുമുട്ടിയത്. “എനിക്ക് ഡൽഹി എന്നാൽ എം മുകുന്ദന്റെ ദൽഹിയാണ്. അരവിന്ദൻ എന്ന കഥാപാത്രത്തിലൂടെ 60കളിലെ ഡൽഹിയുടെ ജനജീവിതം ഹൃദയ സ്പർശിയായി ഒപ്പിയെടുത്ത ആ നോവൽ ഒരു കാലത്ത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്…” മമ്മൂട്ടി ‘ദൽഹി’യിലെ കഥാമുഹൂർത്തങ്ങളെ കുറിച്ചു പോലും വാചലനായത് വിസ്മയത്തോടെയാണ് മുകുന്ദൻ കേട്ടിരുന്നത്. സ്വന്തം ആത്മാംശം കലർന്ന ആ രചന മലയാളത്തിന്റെ താരചക്രവർത്തിയുടെ…
Read More » -
India
തിരഞ്ഞെടുപ്പില്‍ ബാഹ്യഇടപെടല്‍: ട്രംപിന്റെ പരാമര്‍ശം ആയുധമാക്കി ബിജെപി; ധവളപത്രം വേണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാഹ്യശക്തികള്‍ സ്വാധീനം ചെലുത്തി മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനുപിന്നാലെ കോണ്‍?ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിദേശ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശം നടത്തുന്ന ഒന്നിലധികം ക്ലിപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. അതിനിടെ, യു.എസ് പ്രസിഡന്റ് നടത്തുന്ന പരാമര്‍ശങ്ങള്‍ അസംബന്ധങ്ങള്‍ നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നല്‍കിവന്ന 21 മില്യണ്‍ ഡോളറിന്റെ (160 കോടിരൂപ) ഫണ്ട് റദ്ദാക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി അഥവാ ഡോജ് (DOGE) തീരുമാനിച്ചിരുന്നു. ഈ നീക്കത്തെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെയുള്ള ഒളിയമ്പായാണിത് വിലയിരുത്തപ്പെടുന്നത്. ‘മോദി സര്‍ക്കാരിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള…
Read More » -
Kerala
കെ.വി.തോമസിന്റെ ടിഎ ഇരട്ടിയാക്കും, 6.31 ലക്ഷം 11.31 ലക്ഷമാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ നിര്‍ദേശം. പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ബുധനാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി…
Read More » -
Crime
പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത് ഒന്നാം പ്രതിയുടെ മകളെ പ്രേമിച്ചതിന്; പ്രതികളുടെ മൊഴി
കോഴിക്കോട്: പേരാമ്പ്രയില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടു പോയത് ഒന്നാം പ്രതിയുടെ മകളെ പ്രണയിച്ചതിനാണെന്ന് പ്രതികളുടെ മൊഴി. പേടിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കുറ്റ്യാടി സ്വദേശികളായ മുനീര്‍, മുഫീദ്, ബഷീര്‍, നാദാപുരം വേളം സ്വദേശി ജുനൈദ് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായത്. ജനുവരി 11 പതിനാറുകാരനെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബലംപ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കുറ്റ്യാടിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയും, ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. ഒന്നാം പ്രതി മുനീറിന്റെ മകളെ പ്രേമിച്ചതാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് മൊഴി. വളരെ നാടകീയമായിട്ടാണ് കുട്ടിയെ രക്ഷിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Crime
കുട്ടനാട്ടില്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച; കൃത്യം നടത്തിയത് സഹായിയായ യുവതിയുടെ സുഹൃത്തുക്കള്‍, വന്‍ ആസൂത്രണം
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ചനടത്തിയ സംഭവത്തില്‍ ആസൂത്രണം നടത്തിയത് വീട്ടില്‍ത്താമസിച്ച യുവതിതന്നെയെന്നു സൂചന. നാലുമാസംമുന്‍പ് ക്ഷേത്രത്തില്‍വെച്ച് പരിചയപ്പെട്ട യുവതി കൃഷ്ണമ്മ ഒറ്റയ്ക്കാണു താമസിക്കുന്നതെന്നു മനസ്സിലാക്കി ഇവരോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ട് സ്‌നേഹാന്വേഷണം നടത്തി വിശ്വാസം പിടിച്ചുപറ്റി. കൃഷ്ണമ്മയുടെ ആവശ്യകതയും രോഗാവസ്ഥയും മനസ്സിലാക്കി അനുഭാവപൂര്‍വം സംസാരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സഹായത്തിനായി മാമ്പുഴക്കരിയിലെ വീട്ടില്‍ കൃഷ്ണമ്മയോടൊപ്പം താമസമാക്കിയത്. വീട്ടുസാധനങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങാനും മറ്റാവശ്യത്തിനും കൃഷ്ണമ്മയോടൊപ്പം ഇവരും പുറത്തുപോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പകലും ഇവര്‍ ഒന്നിച്ച് പുറത്തുപോയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് രണ്ടുമുറികളിലായാണ് ഇവര്‍ കിടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിയ മൂവര്‍ സംഘമാണ് കൃഷ്ണമ്മയെ ആക്രമിച്ചത്. പിന്‍വാതിലിലൂടെയാണ് ഇവര്‍ അകത്തുകയറിയതെന്നാണ് പോലീസ് പറയുന്നത്. വാതില്‍ അകത്തുനിന്നു തുറന്നുകൊടുക്കുകയായിരുന്നു. പുറത്ത്, പൊളിക്കാനായി ബലംപ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല. വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതാണ്. കഷ്ടിച്ച് ബൈക്ക് മാത്രം കടന്നുവരുന്ന വഴിയില്‍ വീടിനു തൊട്ടുമുന്‍പായി ഒരു നാട്ടുതോടുണ്ട്. ഇവിടെ ചെറിയ ഇരുമ്പുപാലം വീട്ടിലേക്കു കയറാനായിട്ടിട്ടുണ്ട്. ചുറ്റുപാടും വീടുകളുള്ള ഇവിടെ…
Read More » -
Kerala
അനധികൃത ഖനനം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ അന്വേഷണം
ഇടുക്കി: അനധികൃത ഖനനം നടത്തിയെന്ന പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ജില്ലാ കലക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ വില്ലേജ് പരിധിയിലായി വര്‍ഗീസും മകന്‍ അമലും മരുമകന്‍ സജിത്തും ചേര്‍ന്ന് അനധികൃതമായി പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തുന്നുണ്ടെന്നാണ് പൊതുപ്രവര്‍ത്തകന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ അതത് വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. നേരത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വര്‍ഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Read More » -
LIFE
പ്രസവത്തോടെ സ്മിത മരിച്ചു, വേദന മറക്കാന്‍ രേഖയുമായി അവിഹിതം; കാര്യം കഴിഞ്ഞപ്പോള്‍ ആദ്യ ഭാര്യയിലേക്ക് മടക്കം
ബോളിവുഡിലെ ഐക്കോണിക് നായികയാണ് രേഖ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളില്‍ ഒരാള്‍. തന്റെ സിനിമകളിലെ പ്രകടനങ്ങള്‍ പോലെ തന്നെ രേഖയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ ഇഷ്ടത്തിന് അനുസരിച്ചിരുന്ന രേഖ എന്നും പൊതുബോധത്തെ വെല്ലുവിളിച്ചു കൊണ്ടേയിരുന്നു. സിനിമയേക്കാള്‍ നാടകീയവും സംഭവ ബഹുലവുമായിരുന്നു രേഖയുടെ ജീവിതം. രേഖയുടെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്. അമിതാഭ് ബച്ചനടക്കമുള്ള രേഖയുടെ പ്രണയങ്ങള്‍ ഇന്നും ഗോസിപ്പ് കോളങ്ങള്‍ ഭരിക്കുന്നവയാണ്. ബച്ചനുമായുള്ള രേഖയുടെ ബന്ധം ഇപ്പോഴും അവസാനിക്കാത്ത ചര്‍ച്ചയാണ്. അതേസമയം രേഖയുടെ, ഇന്ന് പലരും മറന്ന ബന്ധമാണ് രാജ് ബബ്ബറുമായുള്ളത്. വിശദമായി വായിക്കാം തുടര്‍ന്ന്. തങ്ങളുടെ ജീവിതത്തിലെ മോശം സമയത്തിലൂടെ കടന്നു പോകുന്ന സമയത്താണ് രേഖയും രാജ് ബബ്ബറും കണ്ടുമുട്ടുന്നത്. വലിയൊരു പ്രണയതകര്‍ച്ച നേരിടുകയായിരുന്നു രേഖ. രാജ് ബബ്ബറാകട്ടെ തന്റെ ഭാര്യ സ്മിത പാട്ടീലിന്റെ വേര്‍പാടിന്റെ വേദനലയിലുമായിരുന്നു. പ്രസവസമയത്തുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്മിത പാട്ടീല്‍ മരിക്കുന്നത്. സ്മിതയുടെ മരണം രാജ് ബബ്ബറിനെ…
Read More » -
India
സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കം; ബി.ജെ.പിയുടെ ‘സുവര്‍ണ രേഖ’യാകാന്‍ മുന്‍ എ.ബി.വി.പിക്കാരി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിക്കു പുറത്ത് ആദ്യം കേട്ടത് 2 പേരുകളാണ്: പര്‍വേശ് വര്‍മ, രേഖ ഗുപ്ത. ജാട്ട് വിഭാഗക്കാരനെന്നതിനേക്കാള്‍, അരവിന്ദ് കേജ്രിവാളിനെ തോല്‍പിച്ചു എന്നതാണ് പര്‍വേശിന് പരിഗണിക്കപ്പെട്ട യോഗ്യത. സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും എഎപിയുടെ മറ്റു പ്രധാനികള്‍ തോറ്റതിനാല്‍ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയുടെ പേരിനൊപ്പം പരിഗണിക്കപ്പെട്ടു. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരുമായുള്ള അടുപ്പം പാര്‍ട്ടിക്കാര്‍ എടുത്തുപറഞ്ഞു. മാധ്യമങ്ങള്‍ പര്‍വേശിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചപ്പോള്‍ അത് പര്‍വേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണെന്ന് വിമര്‍ശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പര്‍വേശിനു സമയമനുവദിച്ചില്ലെന്ന വാര്‍ത്തയും പിന്നാലെ വന്നു. ബനിയ, സ്ത്രീവോട്ട് ഘടകം എബിവിപിയില്‍ തുടങ്ങുന്ന സജീവ പ്രവര്‍ത്തനചരിത്രമുള്ള രേഖയ്ക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്നു വ്യക്തമായിരുന്നു. സംഘം രേഖയുടെ പേരു മാത്രമേ നിര്‍ദേശിച്ചുള്ളു എന്നാണ് സൂചന. പരമ്പരാഗതമായി വ്യാപാരികളായ ബനിയ വിഭാഗത്തില്‍നിന്നാണ് രേഖ. ഡല്‍ഹിയില്‍…
Read More »
