ഇസ്രയേലിനെതിരേ രണ്ടും കല്‍പ്പിച്ച്: ഹിസ്ബുള്ളയുടെ എലൈറ്റ് സൈന്യം തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍; ഇസ്രയേല്‍ ടാങ്കുകള്‍ തടയാന്‍ റദ്‌വാന്‍ സേനയ്ക്ക് ഉത്തരവ്; നിലനില്‍പ്പിനുള്ള അന്തിമ യുദ്ധമെന്ന് ഹിസ്ബുള്ള മേധാവി

ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയെ നേരിടാന്‍ ഹിസ്ബുള്ള തങ്ങളുടെ ഏറ്റവും മുന്തിയ പോരാളികളെ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. 2024-ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വാങ്ങിയ ‘എലൈറ്റ്’ വിഭാഗം അതിര്‍ത്തിയിലേക്കു തിരിച്ചെത്തിയെന്ന് മൂന്നു ലെബനീസ് സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയിലെ അംഗങ്ങള്‍ക്ക് യുദ്ധത്തില്‍ ചേരാനും ഇസ്രായേല്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനും ഉത്തരവ് ലഭിച്ചതായി സോഴ്‌സുകള്‍ പറഞ്ഞു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നേറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പ്രദേശങ്ങളില്‍ ഒന്നായ ഖിയാം പട്ടണത്തെയാന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ച ലെബനീസ് ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ള, ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും യുദ്ധരംഗത്ത് എത്തുന്നത്.
ഇസ്രായേല്‍ തെക്കന്‍ ലെബനനിലും വ്യാപകമായും ശക്തമായ ആക്രമണങ്ങള്‍ നടത്തി. അതിര്‍ത്തിക്കപ്പുറത്തേക്ക് കൂടുതല്‍ സൈനികരെ അയച്ചു. 2024-ലെ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ സൈന്യം പലയിടങ്ങളിലും സൈനികരെ നിലനിര്‍ത്തിയിരുന്ന അതിര്‍ത്തി മേഖലയിലെ ഒരു വലിയ പ്രദേശം ഒഴിഞ്ഞുപോകാന്‍ ലെബനീസ് ജനതയോട് ഉത്തരവിടുകയും ചെയ്തു.
‘അധിനിവേശത്തിന്റെയും വിപുലീകരണത്തിന്റെയും’ പദ്ധതിയാണ് ഇസ്രയേല്‍ നടപ്പാക്കുന്നതെന്നും നേരിടുമെന്നും ഹിസ്ബുള്ള നേതാവ് നയീം ഖാസിം ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പ്പിനായുള്ള പ്രതിരോധമാണ്’ എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് വെടിവെപ്പ് ആരംഭിച്ചതിന് ശേഷമാണു ഹിസ്ബുള്ള എലൈറ്റ് പോരാളികളെ തെക്ക് ഭാഗത്തേക്ക് വിന്യസിച്ചത്.

2024-ലെ യുദ്ധത്തില്‍ യുഎസ് ഇടപെട്ട് നടപ്പാക്കിയ വെടിനിര്‍ത്തലിന് ശേഷം അവര്‍ ലെബനന്റെ ആ ഭാഗം, പ്രത്യേകിച്ച് ലിറ്റാനി നദിക്കും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശംവിട്ട് നദിയുടെ വടക്കോട്ട് മാറിയിരുന്നു. നിലവില്‍ എത്ര എലൈറ്റ് പോരാളികളെ വിന്യസിച്ചെന്നു വ്യക്തമല്ല. എന്നാല്‍, ഹിസ്ബുള്ളയുടെ തിങ്കളാഴ്ചത്തെ ആദ്യ ആക്രമണം ലിറ്റാനി നദിക്ക് വടക്ക് നിന്നാണ് നടത്തിയതെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു.
ഹിസ്ബുള്ളയുടെ നീക്കത്തെക്കുറിച്ചു പരിശോധിക്കുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. തെക്കന്‍ ലെബനനില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആന്റി ടാങ്ക് വെടിവെപ്പിന്റെ ഫലമായി രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യം ബുധനാഴ്ച അറിയിച്ചു. പ്രാദേശിക യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ സേനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ പരിക്കുകളാണിത്. ഇസ്രായേലിലെ ‘വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് എതിരായ ഏതൊരു ആക്രമണവും തടയുന്നതിനായി’ ലെബനന്റെ കൂടുതല്‍ ഉള്ളിലേക്കു സൈന്യത്തെ വിന്യസിക്കുമെന്നും വക്താവ് പറഞ്ഞു.
ഈ ആഴ്ച ഇസ്രായേല്‍ ടാങ്കുകളെ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങളും ഇസ്രായേലിനെ ലക്ഷ്യമാക്കി നിരവധി റോക്കറ്റ്, ഡ്രോണ്‍ വിക്ഷേപണങ്ങളും നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു.
2024-ലെ ഇസ്രായേലുമായുള്ള യുദ്ധത്തില്‍ ഏകദേശം 5,000 ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടു, അവരില്‍ പലരും റദ്വാന്‍ സേനയിലെ അംഗങ്ങളായിരുന്നു. ഹിസ്ബുള്ളയെ വന്‍തോതില്‍ ദുര്‍ബലമാക്കാനും ഇതിടയാക്കി. ആ സംഘര്‍ഷത്തിന് ശേഷം ഇസ്രായേല്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഏകദേശം ദിവസേന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിസംബറില്‍ തെക്ക് ഭാഗത്ത് റദ്വാന്‍ സേന ഉപയോഗിച്ചിരുന്ന പരിശീലന കേന്ദ്രമെന്ന് വിശേഷിപ്പിച്ച സ്ഥലത്ത് നടത്തിയ ആക്രമണം ഇതില്‍ ഉള്‍പ്പെടുന്നു.
2024-ലെ വെടിനിര്‍ത്തലിനെത്തുടര്‍ന്ന്, ലെബനീസ് സൈന്യം ഹിസ്ബുള്ളയുടെ നിരവധി ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തിരുന്നു. ലിറ്റാനിക്ക് തെക്ക് തങ്ങള്‍ വെടിനിര്‍ത്തല്‍ മാനിക്കുന്നുണ്ടെന്നും എന്നാല്‍ അത് ലെബനന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ബാധകമല്ലെന്നും ഹിസ്ബുള്ള പറഞ്ഞു.
#Hezbollah, #IsraelLebanonConflict, #MiddleEastWar, #RadwanForce, #BreakingNews, #LebanonBorder, #InternationalNews, #HezbollahIsraelWar, #ഹിസ്ബുള്ള, #ഇസ്രായേൽ, #ലെബനൻ, #യുദ്ധവാർത്തകൾ, #മലയാളംവാർത്തകൾ, #മിഡിൽഈസ്റ്റ്, #റദ്‌വാൻസേന, #അന്താരാഷ്ട്രവാർത്തകൾ, #HezbollahNewsMalayalam, #IsraelLebanonUpdates, #DailyhuntMalayalam, #TrendingNews






