
ഇടുക്കി: അനധികൃത ഖനനം നടത്തിയെന്ന പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ജില്ലാ കലക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ വില്ലേജ് പരിധിയിലായി വര്‍ഗീസും മകന്‍ അമലും മരുമകന്‍ സജിത്തും ചേര്‍ന്ന് അനധികൃതമായി പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തുന്നുണ്ടെന്നാണ് പൊതുപ്രവര്‍ത്തകന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ അതത് വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. നേരത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വര്‍ഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.