LIFELife Style

പ്രസവത്തോടെ സ്മിത മരിച്ചു, വേദന മറക്കാന്‍ രേഖയുമായി അവിഹിതം; കാര്യം കഴിഞ്ഞപ്പോള്‍ ആദ്യ ഭാര്യയിലേക്ക് മടക്കം

ബോളിവുഡിലെ ഐക്കോണിക് നായികയാണ് രേഖ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളില്‍ ഒരാള്‍. തന്റെ സിനിമകളിലെ പ്രകടനങ്ങള്‍ പോലെ തന്നെ രേഖയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ ഇഷ്ടത്തിന് അനുസരിച്ചിരുന്ന രേഖ എന്നും പൊതുബോധത്തെ വെല്ലുവിളിച്ചു കൊണ്ടേയിരുന്നു. സിനിമയേക്കാള്‍ നാടകീയവും സംഭവ ബഹുലവുമായിരുന്നു രേഖയുടെ ജീവിതം.

രേഖയുടെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്. അമിതാഭ് ബച്ചനടക്കമുള്ള രേഖയുടെ പ്രണയങ്ങള്‍ ഇന്നും ഗോസിപ്പ് കോളങ്ങള്‍ ഭരിക്കുന്നവയാണ്. ബച്ചനുമായുള്ള രേഖയുടെ ബന്ധം ഇപ്പോഴും അവസാനിക്കാത്ത ചര്‍ച്ചയാണ്. അതേസമയം രേഖയുടെ, ഇന്ന് പലരും മറന്ന ബന്ധമാണ് രാജ് ബബ്ബറുമായുള്ളത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Signature-ad

തങ്ങളുടെ ജീവിതത്തിലെ മോശം സമയത്തിലൂടെ കടന്നു പോകുന്ന സമയത്താണ് രേഖയും രാജ് ബബ്ബറും കണ്ടുമുട്ടുന്നത്. വലിയൊരു പ്രണയതകര്‍ച്ച നേരിടുകയായിരുന്നു രേഖ. രാജ് ബബ്ബറാകട്ടെ തന്റെ ഭാര്യ സ്മിത പാട്ടീലിന്റെ വേര്‍പാടിന്റെ വേദനലയിലുമായിരുന്നു. പ്രസവസമയത്തുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്മിത പാട്ടീല്‍ മരിക്കുന്നത്. സ്മിതയുടെ മരണം രാജ് ബബ്ബറിനെ വല്ലാതെ ഉലയ്ക്കുന്നതായിരുന്നു.

അഗര്‍ തും നാ ഹോത്തേ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് രേഖയും രാജ് ബബ്ബറും സുഹൃത്തുക്കളാകുന്നത്. ആ സൗഹൃദം അധികം വൈകാതെ പ്രണയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. സ്മിതയുമായി വിവാഹം കഴിക്കുമ്പോള്‍ തന്നെ രാജ് ബബ്ബര്‍ വിവാഹിതനായിരുന്നു. രേഖയുമായി അടുപ്പത്തിലായതിന് പിന്നാലെ രാജ് ബബ്ബറും ആദ്യ ഭാര്യയും ഒരുമിക്കുകയും ചെയ്തു.

തന്നെ വഞ്ചിച്ച് രാജ് ബബ്ബര്‍ ആദ്യ ഭാര്യയുടെ അടുത്തേക്ക് മടങ്ങിയത് രേഖയെ ഉലച്ചു കളഞ്ഞു. അതേച്ചൊല്ലി ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് തന്നെയുണ്ടായി. പിന്നാലെ മുംബൈയിലെ റോഡിലൂടെ നഗ്‌നപാതയായി ഓടിയ രേഖയെ ഗോസിപ്പ് കോളങ്ങള്‍ ഓര്‍ക്കുന്നുണ്ട്. പിന്നാലെ രേഖ രാജ് ബബ്ബറിനെതിരെ കേസ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ആ കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇരുവരേയും സമാധാനിപ്പിച്ച് വിടുകയായിരുന്നു പൊലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേഖയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രാജ് ബബ്ബര്‍ തുറന്ന് സംസാരിക്കുകയുണ്ടായി.

”ഞങ്ങളുടെ ബന്ധം ഒരു തരത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ അകന്നു. ആ സമയം രേഖ നീണ്ടൊരു പ്രണയത്തില്‍ നിന്നും പുറത്ത് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഞാനും സമാനസാഹചര്യത്തിലായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ ഞങ്ങള്‍ പരസ്പരം പിന്തുണയായി മാറി. പരസ്പരം പ്രശ്നങ്ങള്‍ മനസിലാക്കി. അന്ന് അതെല്ലാം കഴിഞ്ഞകാലമാണ്. എന്റെ വൈകാരിക നിമിഷങ്ങള്‍ ഞാന്‍ ഒരാളുമായി പങ്കിട്ടു. അവള്‍ തന്റെ വൈകാരിക നിമിഷങ്ങള്‍ ഞാനുമായി പങ്കിട്ടു. അത്തരം ബന്ധം എളുപ്പം മറക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചല്ല. പക്ഷെ ആ നല്ല നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും കൂടെയുണ്ട്” എന്നാണ് രാജ് ബബ്ബര്‍ പറഞ്ഞത്.

രേഖയുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജ് ബബ്ബര്‍ തന്റെ ആദ്യ ഭാര്യയുടേയും മക്കളുടേയും അടുത്തേക്ക് മടങ്ങുകയായിരുന്നു. അതേസമയം രാജ് രേഖയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണം രേഖയുടെ സുഹൃത്തുക്കള്‍ തന്നെ താരവുമായി അകലം പാലിക്കാന്‍ രാജിനോട് പറഞ്ഞതിനാലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: