Month: February 2025
-
Crime
അമ്മായിയമ്മയെ കൊല്ലാന്‍ മരുന്നു വേണം; ഡോക്ടര്‍ക്ക് സന്ദേശമയച്ച യുവതിക്കെതിരേ കേസ്
ബെംഗളൂരു: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ മരുന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ക്കു സമൂഹമാധ്യമത്തിലൂടെ നിരന്തരം സന്ദേശം അയച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടര്‍ സുനില്‍ കുമാറിനാണു വിചിത്ര ആവശ്യമുന്നയിച്ചു സമൂഹമാധ്യമത്തിലൂടെ പല തവണ സന്ദേശമയച്ചത്. യുവതിക്കായി പോലിസ് തിരച്ചില്‍ തുടങ്ങി. ഡോക്ടര്‍മാരുടെ ജോലി ജീവന്‍ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനില്‍ വ്യക്തമാക്കിയെങ്കിലും ഭര്‍തൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. അതോടെ, സുനില്‍ ഹെബ്ബി പൊലീസിനെ സമീപിക്കുക ആയിരുന്നു. സന്ദേശം അയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായ സുനില്‍ ആരോഗ്യ, സാമൂഹിക വിഷയങ്ങളില്‍ വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.
Read More » -
Crime
ലോറി പാര്‍ക്കിംഗ് ഏരിയയില്‍ തിരിഞ്ഞുകളിച്ചു; നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു; അന്വേഷണത്തില്‍ തെളിഞ്ഞത് 17 മോഷണക്കേസുകള്‍
കോഴിക്കോട്: ലോറി പാര്‍ക്കിംഗ് ഏരിയയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പോലീസ് പിടികൂടിയത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്ത് വച്ചാണ് ബദറുദ്ദീന്‍ പിടിയിലായത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ നിരന്തരം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫറോക്ക് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള്‍ ബദറുദ്ദീന്റെ പേരില്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും കേസുകളുണ്ട്. ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ ഇയാള്‍…
Read More » -
Crime
മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്തൂ; വില്ലേജ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവ്
കണ്ണൂര്‍: കുട്ടികളുടെ മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 22-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കോടതി ശിക്ഷിച്ചത്. 10 വര്‍ഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. 2021- ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിലെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാസിക വില്പന നടത്തുന്നതിനായി വില്ലേജ് ഓഫീസറുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന ഹാളില്‍ വിളിച്ചുവരുത്തി ഗൂഗിള്‍ പേ ചെയ്യുകയും, യുപിഎ നമ്പര്‍ എഴുതുന്ന സമയം പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
Read More » -
Crime
യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു, മുറിവുകളില്‍ മുളകുപൊടി പ്രയോഗവും; മാര്‍ക്കറ്റിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ പരാതി
കോഴിക്കോട്: കൊടുവളളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഓമശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജരായ ഷബീര്‍ അലി എന്ന യുവാവിനെയാണ് സംഘം കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. വ്യാപാര സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രതികള്‍ മര്‍ദ്ദിച്ചതെന്നും തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ഫിറോസ് ഖാനെന്നുമാണ് യുവാവിന്റെ പരാതി. ഷബീര്‍ അലിയെ കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്നനാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും മുറിവുകളില്‍ മുളകുപൊടി പുരട്ടിയതായും പരാതിയിലുണ്ട്. അവശനായ ഷബീര്‍ അലിയെ, ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശേരി ടൗണില്‍ ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം നടക്കുന്ന ദിവസത്തിന് മുന്‍പും ഒരു സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് ഷബീര്‍ അലിയുടെ ഭാര്യ…
Read More » -
Kerala
ലഗേജിലെന്തന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതല്‍ ചോദ്യം ചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ബാഗില്‍ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ക്വലാലംപൂരിലേക്ക് പോകാനായാണ് റഷീദ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിശ്ചിത തൂക്കത്തിലധികം സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബാഗില്‍ എന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിക്കുകയായിരുന്നു. ബോംബുണ്ട് എന്ന് പരിഹാസ രൂപേണ റഷീദ് മറുപടി നല്‍കി. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read More » -
India
പരസ്പര സമ്മതമുണ്ടെങ്കില്‍ കൗമാരക്കാര്‍ക്കും ലൈംഗിക ബന്ധമാകാമെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. അത്തരം ബന്ധങ്ങളെ പോക്സോ നിയമപ്രകാരം കുറ്റകരമാക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനല്‍ കേസില്‍ അകപ്പെടുമോ എന്ന ഭയമില്ലാതെ കൗമാരക്കാര്‍ക്ക് പ്രണയിക്കാനാകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ മൗലികമായ മാനുഷികാനുഭവമാണ് പ്രണയം. കൗമാരക്കാര്‍ക്ക് വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും തക്ക രീതിയില്‍ നിയമം മാറേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കികൊണ്ട് പ്രണയിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്തെ നിയമസംവിധാനവും സമൂഹവും തയ്യാറാകണമെന്നും കോടതി പറഞ്ഞു. കൗമാരപ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണകോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. യുവാവുമായി പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് കോടതിക്ക്…
Read More » -
Crime
കാമുകിക്ക് കാറും സ്‌കൂട്ടറും ഭര്‍ത്താവിന് ഹൃദയശസ്ത്രക്രിയയ്ക്കുള്ള പണവും! 21 പേരില്‍നിന്ന് 17 ലക്ഷം തട്ടിയ 52കാരന്‍ അറസ്റ്റില്‍
മുംബൈ: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന എടിഎം തട്ടിപ്പുകളുടെ മുഖ്യസൂത്രധാരനെ പൂനെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 പേരുടെ 17.9 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കര്‍ണാടക സ്വദേശിയായ രാജീവ് പ്രഹ്‌ളാദ് കുല്‍ക്കര്‍ണിയാണ് അറസ്റ്റിലായത്. മുതിര്‍ന്ന പൗരന്മാരെ കബളിപ്പിച്ച് അവരുടെ എടിഎം കാര്‍ഡ് കൈമാറ്റം ചെയ്ത് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു ചെയ്തിരുന്നത്. കര്‍ണാടക മൈസൂരു സ്വദേശിയായ ഇയാള്‍ തട്ടിയെടുത്ത പണം കാമുകിക്ക് കാറും സ്‌കൂട്ടറും വാങ്ങാനും അവരുടെ ഭര്‍ത്താവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കും ചെലവഴിച്ചതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, സുഹൃത്തിന്റെ ചികിത്സയ്ക്കും ഈ പണം ഉപയോഗിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി രണ്ടിന് നവി പേത്തിലെ ഗഞ്ചാവേ ചൗക്കിലുള്ള ഒരു എടിമ്മില്‍ പണം പിന്‍വലിക്കാനെത്തിയ മുതിര്‍ന്ന പൗരനില്‍ നിന്ന് 22,000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്.…
Read More » -
Crime
ഹണിട്രാപ്പില്‍ കുടുങ്ങി പാക്കിസ്ഥാനായി ചാരപ്പണി; മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
വിശാഖപട്ടണം: പാക്കിസ്ഥാന്‍ ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍. കൊച്ചി സ്വദേശി പി.എ.അഭിലാഷ്, ഉത്തര കന്നഡ സ്വദേശികളായ വേതന്‍ ലക്ഷ്മണ്‍ ടണ്ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയാണു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. സമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവര്‍ ബന്ധപ്പെട്ടതെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാര്‍വാര്‍, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ പണത്തിനായി പങ്കുവച്ചതായും എന്‍ഐഎ പറഞ്ഞു. 2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുത്തു. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍…
Read More » -
Kerala
കോഴിക്കോട് അധ്യാപിക ജീവനൊടുക്കി: 5 വർഷമായി ശമ്പളം കിട്ടാത്തതിന്റെ മനോവിഷമം കാരണമെന്ന് കുടുംബം
കോഴിക്കോട് കോടഞ്ചേരിയിൽ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ അധ്യാപിക അലീന ബെന്നി(29)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന, കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അലീന ഇന്നലെ സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫും ആയിരുന്നു. സ്കൂളിൽ എത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. 3 മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി 13 ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും 6 വര്‍ഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു. കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവര്‍ക്ക് വേതനമായി ലഭിച്ചിരുന്നത്. കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന…
Read More » -
Kerala
എറണാകുളം ആർടിഒ കൈക്കൂലി കേസിൽ കുടുങ്ങി: 49 കുപ്പി വിദേശമദ്യവും പണവും വീട്ടിൽ നിന്ന് പിടിച്ചെടുത്തു
കൈക്കൂലിയായി പെരുവഴിയിൽ വച്ച് 5,000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒ ജെര്‍സൺ അറസ്റ്റിൽ. ഒപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസൺന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ചെല്ലാനം–ഫോർട്ട്കൊച്ചി റൂട്ടിൽ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജരായ ചെല്ലാനം സ്വദേശിയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സുഹൃത്താണ് ബസിന്റെ ഉടമസ്ഥൻ. ഈ ബസിന്റെ റൂട്ട് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് മറ്റൊരു ബസിനു റൂട്ട് പെർമിറ്റ് നൽകുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി നൽകുന്നത് ആർടിഒയും സംഘവും മനപൂർവ്വം വൈകിപ്പിച്ചു. തുടർന്ന് ആർ.ടി ഓഫീസിലെ ഏജന്റായ രാമപടിയാർ പരാതിക്കാരനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5,000 രൂപ കൈക്കൂലി നൽകണമെന്നു ജെർസണ്‍ നിർദേശിച്ചതായി അറിയിച്ചു.…
Read More »