Month: February 2025
-
Kerala
വ്യവസായ അനുമതികള്‍ ഇനി ചുവപ്പുനാടയില്‍ കുടുങ്ങില്ല; ‘ഇന്‍വെസ്റ്റ് കേരള ഉച്ചകോടി’യില്‍ ഉറപ്പുമായി മുഖ്യമന്ത്രി
കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒന്നാമതാണു കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കും. മാനവവിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്. വ്യവസായങ്ങള്‍ക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയപാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്. റോഡ്, റെയില്‍ വികസനം വലിയ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്നു. ദേശീയപാതയ്ക്കു പുറമേ, ഗ്രാമീണ റോഡുകളും സജ്ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണു സമീപനം. ഭൂമി കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു സംരംഭകനും ഇനി കേരളത്തില്‍നിന്നു മടങ്ങേണ്ടി വരില്ല.…
Read More » -
Kerala
പാലായില്‍ നഗരസഭാ കൗണ്‍സിലര്‍ രാജി വയ്ക്കാതെ കെയറര്‍ ആയി ജോലി ചെയ്യാന്‍ യുകെയില്‍! കഴിഞ്ഞ ആഴ്ച അവിശ്വാസം പാസാക്കാന്‍ നിന്നനില്‍പില്‍ പാലായിലേക്ക്; കൗണ്‍സിലര്‍ യുകെയില്‍ എത്തിയതറിഞ്ഞ് അന്തംവിട്ട് പാലാക്കാര്‍
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ കേന്ദ്ര ആസ്ഥാനം എന്ന നിലയില്‍ പാലാ രാഷ്ട്രീയം എന്നും കൗതുകം നിറഞ്ഞതാണ് മലയാളികള്‍ക്ക്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം വലതു പക്ഷം വിട്ട് ഇടതിലേക്ക് എത്തിയതിന്റെ അനുരണനങ്ങള്‍ ഇരു പക്ഷത്തും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും നിലനിന്നിരുന്നു. തലമുതിര്‍ന്ന നേതാക്കളുടെ എണ്ണക്കൂടുതല്‍ കാരണം ഓരോ വര്‍ഷവും ഓരോ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സ്ഥാനമാറ്റം നടത്തിക്കൊണ്ടിരുന്ന പാലായില്‍ ഏറ്റവും ഒടുവില്‍ ചെയര്‍മാന്‍ ആയ ഷാജു തുരത്തേല്‍ മുന്‍ ധാരണ പ്രകാരം സ്ഥാനം ഒഴിയാന്‍ വിമുഖത കാണിച്ചതോടെ അസാധാരണ രാഷ്ട്രീയ നാടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. എന്നാല്‍ ഇതിനിടയില്‍ പൊന്നുരുക്കുന്നിടത്തു പൂച്ചക്ക് എന്ത് കാര്യം എന്ന മട്ടില്‍ ഉള്ള ചോദ്യം അസ്ഥാനത്താക്കി പാലായില്‍ എത്തിയ അവിശ്വാസ പ്രമേയം തോല്‍ക്കണമെങ്കില്‍ ഒരു യുകെ മലയാളി നാട്ടില്‍ എത്തണം എന്ന അവസ്ഥയായി. കാരണം 13-ാം വാര്‍ഡായ മുരിക്കുംപുഴയിലെ കൗണ്‍സിലര്‍ ആര്‍ സന്ധ്യ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി…
Read More » -
Crime
രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കൊടുംപീഡനം; മൃതദേഹത്തില്‍ കരുനീലിച്ച പാടുകള്‍; റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം
മലപ്പുറം: പെരിന്തല്‍മണ്ണ റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ഭര്‍ത്താവ് മുസ്തഫ റിംഷാനയെ അതിക്രൂരമായി പീഡിപ്പിക്കാന്‍ ആരംഭിച്ചതെന്ന് റംഷാനയുടെ അമ്മ പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് റംഷാനയുടെ കുടുംബം പറഞ്ഞു. ജനുവരി 5നാണ് പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത് റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്.…
Read More » -
Crime
തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍, നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
തിരുവനന്തപുരം: നഗരൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പല സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അമ്മയുള്‍പ്പടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Read More » -
Crime
ലോറി കടയിലേക്കിടിച്ചു കയറ്റി; ജ്യേഷ്ഠനെ കൊല്ലാന്‍ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍
മലപ്പുറം: കോട്ടയ്ക്കല്‍ തോക്കാംപാറയില്‍ മനഃപൂര്‍വം ലോറി കടയിലേക്കിടിച്ചുകയറ്റി ജ്യേഷ്ഠനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് കേസിനാസ്പദമായ സംഭവം. തോക്കാംപാറയിലെ കുഞ്ഞലവിയുടെ പലചരക്ക് കടയിലേക്ക് തോക്കാംപാറ മാടക്കന്‍ അബൂബക്കര്‍ (38) ലോറി ഇടിച്ചുകയറ്റുകയായിരുന്നു. കടയില്‍നിന്നു സാധനം വാങ്ങിപ്പോവുകയായിരുന്ന ജ്യേഷ്ഠന്‍ മാടക്കന്‍ ഉമ്മറിനെ (42) ലക്ഷ്യംവെച്ചായിരുന്നു അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഉമ്മറടക്കമുള്ള ആളുകള്‍ സംഭവസ്ഥലത്തു നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിന് ലോറിക്കടിയില്‍പ്പെട്ട് പരിക്കേറ്റു. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചശേഷമാണ് ലോറി യുവാവിനേയും ഇടിച്ചിട്ടത്. കടയിലേക്കു സാധനം വാങ്ങാന്‍ വന്നതായിരുന്നു പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശിയായ മന്‍സൂര്‍ (33). കാലിലെ തുടയെല്ലിനു ഗുരുതര പരിക്കേറ്റ മന്‍സൂറിനെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയുടെ ഷട്ടര്‍ പൂര്‍ണമായും ചുമര്‍ ഭാഗികമായും തകര്‍ന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നൂവെന്നും ഇതു സംബന്ധിച്ചുള്ള…
Read More » -
Kerala
ഡോക്ടറായ ഭാര്യയ്ക്ക് പകരം ജോലി ചെയ്യുന്നത് ഭര്‍ത്താവെന്ന് പരാതി; സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
മലപ്പുറം: വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സഫീദയ്ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭര്‍ത്താവായ ഡോക്ടര്‍ സഫീല്‍ പരിശോധന നടത്തുന്നുവെന്നാണ് ആരോപണം. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭര്‍ത്താവ് ചെയ്യുന്നത്. സംഭവത്തില്‍ യൂത്ത് ലീഗ് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
Read More » -
India
ഡല്‍ഹിയിലെ പുത്തരിയില്‍ കല്ലുകടിയോ? സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തില്‍ പാസാക്കാതെ ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തില്‍ പാസാക്കാതെ ബിജെപി. പകരം ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അംഗീകാരം നല്‍കുകയും 14 സിഐജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയെ താഴെ ഇറക്കാന്‍ ബിജെപിയുടെ ആദ്യ വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നത്. അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയില്‍ തന്നെ ഇത് പാസാക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം . തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും ഇതേ നിലപാടിലായിരുന്നു ബിജെപി. എന്നാല്‍, ആദ്യമന്ത്രി സഭയോഗത്തില്‍ ഇത് പരിഗണിച്ചു പോലുമില്ല. ഇതോടെ ബിജെപിയുടെ വിശ്വസ്തയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ തുടങ്ങിയെന്നും ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കാന്‍ ബിജെപി തീരുമാനിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേല്‍പരിധി നിശ്ചയിച്ചാണ് ആയുഷ്മാന്‍…
Read More » -
Kerala
ഭൂമി തരംമാറ്റല്‍; 25 സെന്റില്‍ കൂടുതലെങ്കില്‍ ആകെ വിലയുടെ 10% അടയ്ക്കണം
ന്യൂഡല്‍ഹി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ (ഒരു ഏക്കര്‍ വരെ) മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി. അധിക ഭൂമിയുടെ മാത്രം ന്യായ വിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. തൊടുപുഴ സ്വദേശി മൗഷ്മി ആന്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാല്‍ മതിയെന്ന് ഹൈക്കോടതി പറഞ്ഞത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27എ വകുപ്പു പകാരം, തരംമാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ ആകെ സ്ഥലത്തിന്റെ ന്യായവിലയുടെ പത്തുശതമാനം ഫീസായി ഈടാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് സുപ്രീംകോടതി ശരിവെച്ചത്. ഭൂമി 25 സെന്റില്‍ കൂടുതലുണ്ടെങ്കില്‍ അധികമായി വരുന്ന സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടിച്ചാല്‍മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ഹൈക്കോടതി ഉത്തരവ് 2023 നവംബറില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഒരേക്കര്‍…
Read More » -
NEWS
ഇസ്രയേലില്‍ സ്ഫോടന പരമ്പര; ഭീകരാക്രമണമെന്ന് സംശയം, അതീവജാഗ്രതാ നിര്‍ദേശം
ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്ഫോടനത്തില്‍ ആളപായമില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. അതേസമയം, സംഭവത്തില്‍ പോലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടുബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ഇതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനം നടന്നതും നിര്‍വീര്യമാക്കിയതുമുള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുമെന്നാണ് വിവരം. അതിനിടെ, കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്ഫോടകവസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പോലീസ്…
Read More »
