
അബുദാബി: 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയില്‍ ഏപ്രില്‍ 15ന് നിലവില്‍ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കള്‍ എതിര്‍ത്താലും ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം.
പങ്കാളികള്‍ തമ്മില്‍ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നല്‍കിയ ശേഷം പിന്‍മാറിയാല്‍ പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ വീണ്ടെടുക്കാം.

വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ആണ്‍കുട്ടികള്‍ക്ക് 11ഉം പെണ്‍കുട്ടികള്‍ക്ക് 15ഉം വയസ്സായിരുന്നു. 15 വയസ്സ് തികഞ്ഞാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്.