Month: February 2025
-
India
കാമുകിയെ സന്തോഷിപ്പിക്കാൻ ധൂർത്തടിച്ചത് 80 ലക്ഷം രൂപ! ഒടുവിൽ യുവതി തേച്ചു, പണം തിരികെ ആവശ്യപ്പെട്ട് കാമുകൻ പൊലീസിൽ
കാമുകിമാർ പാവപ്പെട്ട യുവാക്കളെ തേച്ചിട്ടു തല ഊരുന്ന സംഭവങ്ങൾ പതിവാണ്. പ്രണയം സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുലയുന്ന സ്വർഗമാണ്. പക്ഷേ ചിലപ്പോളത് ദുഃഖത്തിലും നിരാശയിലും പരിണമിക്കുന്നു. മധ്യപ്രദേശിലെ രേവ എന്ന സ്ഥലത്ത് ഒരാൾ തന്റെ കാമുകിക്ക് വേണ്ടി 80 ലക്ഷം രൂപ ചിലവഴിച്ചതിന് ശേഷം ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഹോട്ടൽ ഉടമയായ വിവേക് ശുക്ലയാണ് കാമുകിക്കു വേണ്ടി ചിലവഴിച്ച പണത്തിന്റെ കണക്കുകൾ സഹിതം പൊലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ യുവാവിൻ്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും തുടർന്ന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി രേവ എസ്പി വിവേക് സിംഗ് പറഞ്ഞു. വിവേക് ശുക്ലയുടെ പരാതിയിൽ പറയുന്നത് 22 ലക്ഷം രൂപയും ഐഫോണുകളും വിലകൂടിയ വാച്ചുകളും പാദരക്ഷകളും പേഴ്സുകളും മറ്റ് നിരവധി സാധനങ്ങളും കാമുകിക്കായി നൽകിയിട്ടുണ്ട് എന്നാണ്. അദ്ദേഹം ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, സമ്മാനങ്ങളുടെ ബില്ലുകളും മറ്റ് രേഖകളും പൊലീസിന് കൈമാറി.…
Read More » -
Kerala
(no title)
കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടി.എം ജെർസണെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജെർസണെ ചോദ്യംചെയ്തപ്പോഴും ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടി. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം വിജിലൻസ് വിശദമായി പരിശോധിച്ചു. മുൻപും നിരവധിതവണ ജെർസൺ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഏജന്റുമാരെ നിയോഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങുന്നത്. ഫോർട്ട് കൊച്ചി- ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ് സജിയെയും രാമ പടിയാറിനെയും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആർ.ടി.ഒ ജെർസണെ അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ…
Read More » -
Kerala
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം. 6 വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍ വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. വി.എൻ വാസവൻ മന്ത്രിയായതോടെ റസൽ സെക്രട്ടറി സ്‌ഥാനത്ത് തുടർന്നു. 2022 ജനുവരിയിലാണ് എ.വി.റസൽ ആദ്യം സെക്രട്ടറിയായത്. 1981ൽ പാർട്ടിയംഗമായ റസൽ 13 വർഷം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. 15 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വർഷമായി ജില്ലാക്കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006-ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക്…
Read More » -
Crime
മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍; യുവതിയില്‍നിന്ന് 85,000 തട്ടിയ ‘വേന്ദ്രന്‍’ പിടിയില്‍
കല്‍പ്പറ്റ: മാട്രിമോണി വെബ്‌സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍നിന്നും പണം തട്ടിയയാളെ സൈബര്‍ പൊലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി.എസ്. രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പൊലീസ് എറണാകുളത്തു വച്ച് പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 85,000 രൂപയാണ് ഇയാള്‍ തട്ടിയത്. ആള്‍മാറാട്ടം നടത്തി മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സാപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട ശേഷം വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ശേഷം പലതരത്തില്‍ പ്രലോഭിപ്പിച്ച് ജനുവരിയില്‍ പലപ്പോഴായി യുവതിയില്‍നിന്നു ഓണ്‍ലൈന്‍ ബാങ്കിങ് വഴി 85,000 രൂപയും കൈക്കലാക്കി. 2023ല്‍ എറണാകുളം ഹില്‍പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
Read More » -
Kerala
മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു
കൊച്ചി: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ലോറിയില്‍ കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോയത്. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെയാണ് കൊമ്പന്‍ ചരിഞ്ഞത്. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.
Read More » -
India
സ്‌കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നത് കണ്ട അധ്യാപകനാണ് സ്‌കൂളിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സി.പി.ആര്‍. ഉള്‍പ്പെടെയുള്ള പ്രാഥമിക ശിശ്രൂഷകള്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല, അതേതുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അലിഗഢിലെ സിറൗലി എന്ന സ്ഥലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിധിയും സമാനമായ രീതിയില്‍ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെടുന്നത്. അലിഗഢില്‍ തന്നെ എട്ട് വയസുകാരിയായ ഒരു കുട്ടിയും ഹൃദയാഘാതത്തെ തുടര്‍ന്ന്…
Read More » -
Business
ഈ യുപിഐ ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കും
യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സുപ്രധാന പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ ചില ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ബില്‍ പേയ്മെന്റുകള്‍ക്കാണ് ചെറിയ നിരക്ക് ഈടാക്കി തുടങ്ങിയത്. മുമ്പ് ഈ ഇടപാടുകള്‍ക്ക് കമ്പനി വഹിച്ചിരുന്ന ചെലവുകള്‍ ഇപ്പോള്‍ ഉപഭോക്താക്കളിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇടപാട് മൂല്യത്തിന്റെ 0.5 മുതല്‍ 1 ശതമാനം വരെയാണ് നിരക്ക് ഈടാക്കുന്നത്. കൂടാതെ, ഇതിന് ബാധകമായ ജിഎസ്ടിയും പിടിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകം: വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ പോലെയുള്ള യൂട്ടിലിറ്റികള്‍ക്കായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ പ്രൊസസ്സിംഗ് ഫീസ് ഇടാക്കും. യുപിഐ ബാങ്ക് ഇടപാടുകള്‍ സൗജന്യമായി തുടരും: യുപിഐ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് നടത്തുന്ന ഇടപാടുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫോണ്‍പേ, പേടിം പോലെയുള്ള പ്ലാറ്റ്ഫോമുകള്‍ ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് സമാനമായ രീതിയില്‍ ഫീസ് ഈടാക്കുന്നുണ്ട്. ഫിന്‍ടെക്…
Read More » -
Movie
‘എന്തിരന്‍’ കോപ്പിയടി കേസില്‍ സംവിധായകന്‍ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
രജനികാന്ത് ഐശ്വര്യ റായ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍ എന്ന സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകന്‍ എസ്.ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുകള്‍ ഇഡി താത്ക്കാലികമായി കണ്ടുകിട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം( പിഎംഎല്‍എ) പ്രകാരമാണ് കണ്ടുകെട്ടിയത്. എഗ്മോര്‍ മെട്രോപോളിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരൂര്‍ തമിഴ്‌നാടന്‍ എന്നയാള്‍ 2011ല്‍ നല്‍കിയ പരാതിയിലാണ് നടപടി. ശങ്കറിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ എന്തിരന്റെ കഥ തന്റെ ജിഗുബ എന്ന കഥയുമാി സാമ്യമുള്ളതാണെന്നാണ് തമിഴ്‌നാടന്‍ ആരോപിച്ചത്. 1957ലെ പകര്‍പ്പവകാശ നിയമവും നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകളും ശങ്കറിന്റെ മേല്‍ ചുമത്തിയാണ് നടപടി. യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കാണ് പ്രതിഫലം ലഭിച്ചത്. തമിഴ്‌നാടന്റെ ജിഗുബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യം ഉള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്…
Read More » -
Kerala
രേഖകളുടെ പേരില്‍ നിയമനം വൈകിപ്പിച്ചു, അലീനയുടെ മരണത്തിന് കാരണം സ്‌കൂള്‍ അധികൃതരുടെ വീഴ്ച; താമരശ്ശേരി രൂപതയ്ക്കെതിരെ അധ്യാപികയുടെ പിതാവ്
കോഴിക്കോട്: കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മന്റിനും താമരശ്ശേരി രൂപയ്ക്കും എതിരെ ശക്തമായ ആരോപണവുമായി കുടുംബം. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് പിതാവ് ബെന്നിയുടെ ആക്ഷേപം. ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കേണ്ട രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി രൂപത നിയമനം വൈകിപ്പിച്ചെന്നും, ഇതുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടാണ് മകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നുമാണ് പിതാവിന്റെ ആക്ഷേപം. അലീനയുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതില്‍ സ്‌കൂള്‍ മാനേജ്മെന്റ് പരാജയപ്പെട്ടതാണ് അലീന നേരിട്ട പ്രശ്നങ്ങള്‍ക്ക് കാരണം. സ്ഥിരമായി ഒരു ജോലി ലഭിക്കാന്‍ അലീന വളരെയധികം കഷ്ടപ്പെട്ടിരുന്നു. രൂപതയുടെ മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറയിലുള്ള ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് അലീന ആദ്യം ജോലി ചെയ്തത്. താത്കാലിക ഒഴിവിലായിരുന്നു നിയമനം. സ്ഥിരാധ്യാപിക തിരിച്ചെത്തിയതോടെ ജോലി നഷ്ടമായി. അഞ്ച് വര്‍ഷമായിരുന്നു അലീന ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ ജോലി…
Read More » -
Kerala
കൂലിത്തര്‍ക്കം, സിഐടിയു ഭീഷണി; വണ്ടൂരില്‍ കട പൂട്ടി ബോര്‍ഡ് വച്ച് വ്യാപാരി
മലപ്പുറം: വണ്ടൂര്‍ സംസ്ഥാനപാതയോരത്തെ കടയുടെ മുന്നില്‍ ചങ്ങലയിട്ടു പൂട്ടി വ്യാപാരി. ‘ചുമട്ടുതൊഴിലാളികളുടെ നിരന്തരമായ കൂലി വര്‍ധനയും ജീവനക്കാരെ ഭീഷണിപ്പെടുത്തലും കാരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പ്രവര്‍ത്തനം നിര്‍ത്തുന്നു’വെന്നാണ് വ്യാപാരി ബോര്‍ഡ് വച്ചത്. തറയില്‍ വിരിക്കുന്ന കരിങ്കല്ല്, കടപ്പ പാളികളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന ‘ഹജര്‍ സ്റ്റോണ്‍’ എന്ന കടയാണ് ഇന്നലെ പൂട്ടിയത്. ”ഇടതു വ്യാപാരി സംഘടനയില്‍ അംഗത്വമുള്ള സ്ഥാപനമാണിത്. മറ്റെങ്ങുമില്ലാത്ത കൂലിയാണു വണ്ടൂരിലെ ചുമട്ടുതൊഴിലാളികള്‍ വാങ്ങുന്നത്. ഇതുമൂലം സ്ഥാപനം നഷ്ടത്തിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.” ഉടമ മാവൂര്‍ സ്വദേശി പി.ടി.അസീസ് പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, ഒരാഴ്ചയായി കടയില്‍ വരുന്ന ലോഡ് ഇറക്കാന്‍ കഴിയാതെ മടക്കുകയാണെന്നും വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു. കടയില്‍ ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാത്രമാണു തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഉപഭോക്താക്കള്‍ ലോഡ് കയറ്റുന്നതു സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ജീവനക്കാര്‍ പറയുന്നു. കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു നല്‍കിയ പരാതിയെത്തുടര്‍ന്നു കൂലി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതുവരെ…
Read More »