
രജനികാന്ത് ഐശ്വര്യ റായ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍ എന്ന സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകന്‍ എസ്.ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുകള്‍ ഇഡി താത്ക്കാലികമായി കണ്ടുകിട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം( പിഎംഎല്‍എ) പ്രകാരമാണ് കണ്ടുകെട്ടിയത്. എഗ്മോര്‍ മെട്രോപോളിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരൂര്‍ തമിഴ്‌നാടന്‍ എന്നയാള്‍ 2011ല്‍ നല്‍കിയ പരാതിയിലാണ് നടപടി. ശങ്കറിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ എന്തിരന്റെ കഥ തന്റെ ജിഗുബ എന്ന കഥയുമാി സാമ്യമുള്ളതാണെന്നാണ് തമിഴ്‌നാടന്‍ ആരോപിച്ചത്. 1957ലെ പകര്‍പ്പവകാശ നിയമവും നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകളും ശങ്കറിന്റെ മേല്‍ ചുമത്തിയാണ് നടപടി.

യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കാണ് പ്രതിഫലം ലഭിച്ചത്. തമിഴ്‌നാടന്റെ ജിഗുബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യം ഉള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു.
ലോകമെമ്പാടുമായി 290 കോടി രൂപകളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.