IndiaNEWS

കാമുകിയെ സന്തോഷിപ്പിക്കാൻ ധൂർത്തടിച്ചത് 80 ലക്ഷം രൂപ! ഒടുവിൽ യുവതി തേച്ചു, പണം തിരികെ ആവശ്യപ്പെട്ട് കാമുകൻ പൊലീസിൽ

    കാമുകിമാർ പാവപ്പെട്ട യുവാക്കളെ  തേച്ചിട്ടു തല ഊരുന്ന സംഭവങ്ങൾ പതിവാണ്. പ്രണയം സ്വപ്നങ്ങളും പ്രതീക്ഷകളും  പൂത്തുലയുന്ന  സ്വർഗമാണ്. പക്ഷേ ചിലപ്പോളത് ദുഃഖത്തിലും നിരാശയിലും പരിണമിക്കുന്നു. മധ്യപ്രദേശിലെ രേവ എന്ന സ്ഥലത്ത് ഒരാൾ തന്റെ കാമുകിക്ക് വേണ്ടി 80 ലക്ഷം രൂപ ചിലവഴിച്ചതിന് ശേഷം ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ഹോട്ടൽ ഉടമയായ വിവേക് ശുക്ലയാണ് കാമുകിക്കു വേണ്ടി ചിലവഴിച്ച പണത്തിന്റെ കണക്കുകൾ സഹിതം പൊലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ യുവാവിൻ്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും തുടർന്ന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി രേവ എസ്പി വിവേക് സിംഗ് പറഞ്ഞു.

Signature-ad

വിവേക് ശുക്ലയുടെ പരാതിയിൽ പറയുന്നത് 22 ലക്ഷം രൂപയും ഐഫോണുകളും വിലകൂടിയ വാച്ചുകളും പാദരക്ഷകളും പേഴ്സുകളും മറ്റ് നിരവധി സാധനങ്ങളും കാമുകിക്കായി നൽകിയിട്ടുണ്ട് എന്നാണ്. അദ്ദേഹം ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, സമ്മാനങ്ങളുടെ ബില്ലുകളും മറ്റ് രേഖകളും പൊലീസിന് കൈമാറി.

സ്വതന്ത്ര സ്ഥാനാർത്ഥിയായി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയതായി വിവേക് പൊലീസിനോട് പറഞ്ഞു. മുൻ എംഎൽഎയുടെ അനന്തരവളാണ് താനെന്നും രാഷ്ട്രീയത്തിൽ അവസരം നൽകാമെന്നും യുവതി വിവേകിന് ഉറപ്പ് നൽകിയതായും പറയുന്നു. പിന്നീട് ഇരുവരും അടുത്ത ബന്ധം സ്ഥാപിച്ചു.

ഈ കേസിൽ വഴിത്തിരിവുകൾ ഏറെയാണ്. യുവതിയുടെ കുടുംബം വിവേക് ശുക്ലയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഇരുവർക്കും എതിരെയുള്ള പരാതികൾ പൊലീസ്  അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: