Month: February 2025

  • NEWS

    വ്യാപനശേഷിയുളള കൊവിഡ് വീണ്ടുമെന്ന് സംശയം; ആശങ്കയായി ചൈനയില്‍ കണ്ടെത്തിയ പുതിയ വകഭേദം

    ബീജിംഗ്: വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം. കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്. ഇതിന് കോശ ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുളളതിനാല്‍ മനുഷ്യരില്‍ അണുബാധയുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്ലിയാണ് ഗ്വാംഗ്ഷോ ലബോറട്ടറിയില്‍ ഗവേഷണം നടത്തിയത്. പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കൊവിഡിന്റെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്ട്രെല്‍ വവ്വാലില്‍ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊവിഡിന്റെ നിന്നുളള വകഭേദമാണ് ഇത്. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമിന് കാരണമാകുന്ന വൈറസും ഇതില്‍ ഉള്‍പ്പെടുന്നു. SARS-CoV-2പോലെ ഇതിലും ഫ്യൂറിന്‍ ക്ലീവേജ് സെറ്റ്…

    Read More »
  • Crime

    ബാക്കി പണം നല്‍കാന്‍ വൈകി; വയോധികനെ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് യുവാക്കള്‍

    ആലപ്പുഴ: ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം. ഇന്ധനം നിറച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേര്‍ അറസ്റ്റിലായി. കോട്ടാങ്ങല്‍ കുളത്തൂര്‍ സ്വദേശി അജു അജയന്‍ (19), ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 19ന് രാത്രിയാണ് സംഭവം നടന്നത്. പമ്പിലെത്തിയ യുവാക്കള്‍ വാഹനത്തില്‍ 50 രൂപയ്ക്ക് പെട്രോള്‍ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നല്‍കിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോള്‍ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പമ്പില്‍ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കള്‍ വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ വയോധികനായ ജീവനക്കാരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ…

    Read More »
  • Crime

    ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ക്ക് നേരെ ആക്രമണം

    തിരുവനന്തപുരം: ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അനീഷിനും ആര്യയ്ക്കും കരിക്കകം പമ്പ് ഹൗസിന് സമീപം 10 സെന്റ് സ്ഥലമുണ്ട്. അതില്‍ 3 സെന്റ് വിട്ടുകൊടുക്കണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടു. സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് അനീഷും ആര്യയും ചിന്തിച്ചിരുന്നില്ല. മൂന്ന് സെന്റായി വിട്ടുനല്‍കില്ലെന്നും പത്ത് സെന്റ് മാര്‍ക്കറ്റ് വിലയ്ക്ക് നല്‍കാമെന്നും പറഞ്ഞു. ഇത് സ്വീകാര്യമല്ലാതിരുന്ന സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ സ്ഥലത്ത് അതിക്രമിച്ച് കയറി ഒരു വിളക്ക് വച്ചു. തന്റെ ഭൂമിയില്‍ കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തീയതി പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എതിര്‍കക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ വീണ്ടും അതിക്രമച്ചു കയറി വിളക്കുവച്ചു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഗേറ്റ് സ്ഥാപിക്കാന്‍ അനീഷും ആര്യയും സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തെളിവിനായി വീഡിയോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതരായ സംഘം അനീഷിനെയും ആര്യയെയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും…

    Read More »
  • വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയില്‍; ശരീരത്തില്‍ പാടുകള്‍, മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയില്‍

    തിരുവനന്തപുരം: വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അലോക്നാഥ് എന്ന കുട്ടിയെയാണ് രാവിലെ മരിച്ചുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുറിയിലെത്തിയ അമ്മയാണ് മകനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. വീട്ടില്‍ സഹായിക്കാനെത്തുന്ന നഴ്സ് കൂടിയായ യുവതിയുടെ സഹായത്തോടെ പ്രാഥമിക വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലോക്നാഥിന്റെ പിതാവ് ഗര്‍ഫിലാണ്. അമ്മയ്ക്കും യുകെജിയില്‍ പഠിക്കുന്ന സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിന്റെ തൊട്ടടുത്തു തന്നെയാണ് മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും അലോകിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂ. കുട്ടിയുടെ മുറി പൊലീസ് സീല്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

    Read More »
  • NEWS

    ”അയാള്‍ എന്നെ റേപ്പ് ചെയ്തു, ജാതക പ്രശ്നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ല; കിടപ്പുമുറി വീഡിയോ പുറത്തുവിടുമെന്നു പറഞ്ഞും ഭീഷണി…”

    നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോക്ടര്‍ എലിസബത്ത് ഉദയന്‍. വ്യാജരേഖ നിര്‍മ്മിച്ചെന്ന് കാണിച്ച് രണ്ടാം ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് എലിസബത്തിന്റെ ആരോപണം. ബാലയും ഭാര്യ കോകിലയും നല്‍കിയ ഒരു തമിഴ് അഭിമുഖത്തിന് താഴെ എലിസബത്ത് ആശുപത്രിയിലെത്തിയ നടനെ വശീകരിക്കുകയായിരുന്നു എന്ന് കമന്റുകള്‍ എത്തിയിരുന്നു. ഇതോടെയാണ് എലിസബത്ത് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോക്ക് താഴെ കമന്റ് ആയാണ് എലിസബത്തിന്റെ പ്രതികരണം. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എലിസബത്ത് പങ്കുവച്ചിട്ടുണ്ട്. ബാലയുടെ ഗുണ്ടകളെയും മുമ്പ് നടത്തിയ ഭീഷണികളും ഓര്‍ക്കുമ്പോള്‍ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണ് എന്നാണ് എലിസബത്തിന്റെ മറുപടി. ”ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് തന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ…

    Read More »
  • Kerala

    സാറ്റലൈറ്റ് ഫോണുമായി ഇസ്രായേല്‍ ദമ്പതികള്‍ മുണ്ടക്കയത്ത് പിടിയില്‍; ചോദ്യം ചെയ്ത് ഇന്റലിജന്‍സും എന്‍ഐഎയും

    കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച കേസില്‍ ഇസ്രയേല്‍ സ്വദേശി പിടിയില്‍. ഇസ്രയേല്‍ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലില്‍നിന്നു കുമരകത്ത് എത്തിയ ഇയാള്‍ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇന്റലിജന്‍സ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജന്‍സും എന്‍ഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദുബൈയില്‍ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോള്‍ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.  

    Read More »
  • Crime

    വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടി; വിജിലന്‍സ് പിടിയിലായ ‘കുപ്പി’ ജേഴ്സണെതിരെ പരാതിപ്രളയം

    കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി എം ജേഴ്സണെതിരെ പരാതി പ്രളയം. വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടിയെന്ന പരാതിയുമായി ഇടപ്പള്ളി സ്വദേശി രംഗത്തുവന്നു. ആര്‍ടിഒ ജേഴ്സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണ് യുവാവ് അല്‍ അമീന്‍. വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചെന്ന് അല്‍ അമീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയ്ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് അല്‍ അമീന്‍. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി…

    Read More »
  • Crime

    മദ്യലഹരിയില്‍ യുവതിയുമായി വീട്ടിലെത്തി; എതിര്‍ത്ത സഹോദരിയെ വെട്ടി, യുവാവ് അറസ്റ്റില്‍

    കോട്ടയം: മദ്യലഹരിയില്‍ യുവതിയെ വീട്ടിലെത്തിച്ച് താമസിപ്പിക്കാനുള്ള ശ്രമം എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ച സഹോദരന്‍ അറസ്റ്റില്‍. മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയര്‍ (27) നെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തുകേസില്‍ പ്രതിയുമാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്ക് ലഹരി കടത്തുകേസുകള്‍ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്തുവെച്ച് ഇയാളെ 22 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായിട്ടുണ്ട്. ആറുമാസം റിമാന്‍ഡിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍നിന്ന് മദ്യപിച്ച് ലക്കുകെട്ട് രാത്രി 11-മണിയോടെ വീട്ടിലെത്തി. ഒപ്പമുള്ള യുവതിയെ രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സംഭവശേഷം പ്രതി സ്ഥലം വിടുകയും വീടിനടുത്തുള്ള ഒരു റബ്ബര്‍ത്തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും…

    Read More »
  • Crime

    കാമുകനുമായുള്ള ബന്ധം ചോദ്യംചെയ്തതിന് മാനസിക പീഡനം; യുവാവിന്റെ മരണത്തില്‍ ഭാര്യയ്ക്കെതിരേ കേസെടുക്കും

    ആലപ്പുഴ: പുന്നപ്രയില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ഭാര്യയെയും കാമുകനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിര്‍ദേശം. ആത്മഹത്യ ചെയ്ത റംഷാദിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയില്‍ മരുമകളെയും കാമുകനെയും മരുമകളുടെ അമ്മയെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റംഷാദിന്റെ പിതാവ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പുന്നപ്ര ഷജീന മന്‍സിലില്‍ റംഷാദിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. 2020ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ കാമുകനുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.…

    Read More »
  • Kerala

    ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

           ചങ്ങനാശേരി: സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിയിലാണ് വീട്ടിലെത്തിയത്. അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മിനിലോറിയിടിച്ച് റോഡിലേക്കു വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. ലോറി ഡ്രൈവറെ കസ്റ്റ‍ഡിയിലെടുത്തുതായി ചങ്ങനാശേരി പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.   ലിഞ്ചുവും കുവൈറ്റിലുള്ള ലൈജുവുമാണ് ലിനുവിന്റെ സഹോദരങ്ങൾ.

    Read More »
Back to top button
error: