CrimeNEWS

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍; യുവതിയില്‍നിന്ന് 85,000 തട്ടിയ ‘വേന്ദ്രന്‍’ പിടിയില്‍

കല്‍പ്പറ്റ: മാട്രിമോണി വെബ്‌സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍നിന്നും പണം തട്ടിയയാളെ സൈബര്‍ പൊലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി.എസ്. രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പൊലീസ് എറണാകുളത്തു വച്ച് പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 85,000 രൂപയാണ് ഇയാള്‍ തട്ടിയത്.

ആള്‍മാറാട്ടം നടത്തി മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സാപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട ശേഷം വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ശേഷം പലതരത്തില്‍ പ്രലോഭിപ്പിച്ച് ജനുവരിയില്‍ പലപ്പോഴായി യുവതിയില്‍നിന്നു ഓണ്‍ലൈന്‍ ബാങ്കിങ് വഴി 85,000 രൂപയും കൈക്കലാക്കി. 2023ല്‍ എറണാകുളം ഹില്‍പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: