Month: August 2024
-
Crime
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊല; പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതി ഒളിവില്‍
തിരുവനന്തപുരം: പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുപത്തിരണ്ടുകാരനായ ഹിജാസ് ആണ് കൃത്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിജാസും ഷിബിലിയും പരിചയക്കാരായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ബീമാപള്ളിക്ക് സമീപമുള്ള ഇടവഴിയില്‍ വച്ചാണ് ഷിബിലിക്ക് കുത്തേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍പ്പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. ഇയാള്‍ നിരവധി മോഷണക്കേസുകളിലും പ്രതിയാണെന്നാണ് വിവരം.
Read More » -
Kerala
പാലക്കാട് സി.പി.ഐയില്‍ വിഭാഗീയത; സേവ് യൂത്ത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
പാലക്കാട്: ജില്ലയില്‍ സി.പി.ഐയിലെ ഭിന്നത യുവജന വിഭഗത്തിലേക്കും. സി.പി. ഐ സേവ് യൂത്ത് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. എ.ഐ.വൈ.എഫിന്റെ മുന്‍ നേതാക്കളാണ് പുതിയ സംഘടനയുടെ ഭാരവാഹികള്‍. ജില്ലാ സമ്മേളനത്തിന് ശേഷം രൂക്ഷമായ വിഭാഗീയത കൂടുതല്‍ ശക്തമാവുകയാണ്. ജൂലൈ 14ന് സേവ് സി.പി.ഐ എന്ന സംഘടന രൂപീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സേവ് യൂത്ത് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. സേവ് സി.പി.ഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠന്‍ യുവജന സം?ഗമം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫിന് പകരമായിട്ടാണ് പുതിയ സഘടന രൂപീകരിച്ചത്. എ.ഐ.വൈ..എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി. ജയന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന സുബിന്‍, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റായിരുന്ന സിറില്‍, എന്നിവരടക്കം 25 പേരെ ഉള്‍പ്പെടുത്തിയാണ് സേവ് യൂത്ത് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചത്. പ്രദേശിക കമ്മറ്റികള്‍ അടക്കം അടുത്ത ആഴ്ച്ചകളില്‍ രൂപീകരിക്കും. സി.പി.ഐ ജില്ലാ സമ്മേളനത്തിലെ പ്രശ്‌നത്തിന്റെ ഭാഗമായി ഒരു വിഭാഗത്തിന് എതിരെ മാത്രം നടപടി എടുത്തുവെന്ന്…
Read More » -
India
അര്‍ജുനെ കാണാതായിട്ട് ഒരു മാസം; ഗംഗാവലി പുഴയില്‍ ഇന്ന് വീണ്ടും തിരച്ചില്‍
ബംഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് തുടരും. തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയില്‍ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികഞ്ഞു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പ്പെയുടെ സംഘം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നല്‍കിയാല്‍ നാവിക സേനയും തിരച്ചിലില്‍ പങ്കെടുക്കും. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. മണ്ണിടിച്ചിലില്‍ വെള്ളത്തില്‍ പതിച്ച വലിയ കല്ലുകള്‍ നീക്കാന്‍ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സാധിക്കൂവെന്ന് ഈശ്വര്‍ മല്‍പ്പെ പറയുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടര്‍ന്ന കാണാതായത്. അര്‍ജുന് പുറമേ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും…
Read More » -
Kerala
വനിതാ ഡോക്ടറുടെ കൊലപാതകം: 24 മണിക്കൂര്‍ പണിമുടക്കിന് IMA; കേരളത്തിലും ഡ്യൂട്ടി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങും. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ആണ് സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗങ്ങളില്‍ സേവനമുണ്ടാകും. രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂറാണ് പ്രതിഷേധം. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ( AIFGDA) ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കെജിഎംഒഎയും പ്രതിഷേധ ദിനത്തില്‍ പങ്കു ചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ…
Read More » -
Kerala
മത്സ്യ ലഭ്യത താഴേക്ക്, തീരത്ത് ആശങ്ക; ബോട്ടുകള്‍ തിരിച്ചെത്തിയത് വെറുംകയ്യോടെ
കൊച്ചി: മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിരാശ സമ്മാനിച്ച് മത്സ്യ ലഭ്യത താഴേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങിയ ബോട്ടുകളില്‍ പലതും തിരിച്ചെത്തിയത് വെറുംകയ്യോടെ. സാധാരണഗതിയില്‍ ഈ സമയത്ത് വലിയ അളവില്‍ ലഭിക്കേണ്ട പല മീനുകളും തീരെ കിട്ടാത്ത സ്ഥിതിയാണെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. കലവ ഇനത്തിലും മറ്റുമുള്ള വലുപ്പം കുറഞ്ഞ മീനുകളാണ് പല ബോട്ടുകള്‍ക്കും കുറഞ്ഞ അളവില്‍ കിട്ടിയത്. ഇന്ധനം, ഐസ് തുടങ്ങിയവയ്ക്ക് ചെലവിട്ട പണം പോലും പല ബോട്ടുകള്‍ക്കും ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അതേസമയം, ഫൈബര്‍ വഞ്ചികള്‍ക്കും മറ്റും താരതമ്യേന മെച്ചപ്പെട്ട തോതില്‍ മീന്‍ കിട്ടുന്നുണ്ട്. കുടുത, ചെമ്പാന്‍ ഇനങ്ങളില്‍ പെട്ട മീനുകളാണ് പല വഞ്ചിക്കാര്‍ക്കും കിട്ടിയത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരും കന്യാകുമാരി സ്വദേശികളുമാണ് കൂടുതലായും ഫൈബര്‍ വഞ്ചികളില്‍ കടലില്‍ ഇറങ്ങുന്നത്. ഇവര്‍ക്ക് കിട്ടുന്ന മീന്‍ എത്തുന്നതിനാല്‍ പ്രാദേശിക വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നില്ല.
Read More » -
Kerala
പള്ളി വികാരി വൈദ്യുതാഘാതം ഏറ്റു മരിച്ചു: ദേശീയ പതാക താഴ്ത്തുന്നതിനിടെയാണ് അപകടം; സമീപത്ത് നിന്ന മറ്റൊരു വികാരിക്ക് ഗുരുതരം
ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. കാസർഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിൽ പെട്ട മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ് (30) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) വൈകിട്ട് 6 മണിയോടെയാണ് സംഭവം. ദേലംപാടി സെന്റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്. കുർബാന കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ മുള്ളേരിയ ചർച്ചിൽ എത്തി ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്. ദേശീയ പതാക കെട്ടിയ ഇരുമ്പ് ദണ്ഡ് ഉയർത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയിൽ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് മറ്റൊരു വികാരി തെറിച്ച് വീണു. ചർച്ചിൽ എത്തിയ വിശ്വാസികൾ ഉടൻ മുള്ളേരി സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കണ്ണൂർ ആലക്കോട് സ്വദേശിയായ ഷിൻസ് എംബിഎ വിദ്യാർത്ഥി കൂടിയാണ്.
Read More » -
Crime
പോക്കറ്റിലെ സ്വര്‍ണാഭരണങ്ങള്‍ കണ്ടു; സൗഹൃദം സ്ഥാപിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി മോഷണം; കൊല്ലത്ത് യുവാവ് പിടിയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയാളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ മദ്യപിക്കാനെത്തിയ 52 കാരനായ ഡേവിഡ് ചാക്കോയെ കബളിപ്പിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നത്. മദ്യം വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പൊതി രാജീവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതിയിട്ട രാജീവ്, ഡേവിഡ് ചാക്കോയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സൗഹൃദം സ്ഥാപിച്ച ശേഷം ഡേവിഡിന് കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. ഇതിന് പിന്നാലെ വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങള്‍ അടങ്ങിയ പൊതി പ്രതി മോഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ശേഷം ബാറില്‍ നിന്ന് കടന്നുകളഞ്ഞു. ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » -
Kerala
തൃശ്ശൂരില്‍ കടയുടെ ചുമരില്‍ പിടിപ്പിച്ചിരുന്ന ചില്ല് തലയില്‍ വീണു; വഴിയാത്രക്കാരന് ഗുരുതര പരിക്ക്
തൃശ്ശൂര്‍: നഗരത്തില്‍ കാല്‍നടയാത്രക്കാരന് തലയില്‍ ഗ്ലാസ് ചില്ല് വീണ് പരിക്ക്. മണികണ്ഠന്‍ ആലിന് സമീപം കടയുടെ ചുമരില്‍ പിടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തലയില്‍ വീണത്. അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് ( 52) പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ ഒന്നാം നിലയില്‍ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലം എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന നിലയില്‍ നിരവധി ഗ്ലാസുകള്‍ ആണ് കെട്ടിടത്തിലുള്ളത്. അതിനാല്‍ താഴത്തെ നിലയിലെ കടകള്‍ അടപ്പിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്താന്‍ തൃശൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ നിര്‍ദേശിച്ചു. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കുമെന്നും സ്റ്റേഷന്‍ ഓഫീസര്‍ വൈശാഖ് അറിയിച്ചു.
Read More » -
Crime
പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ചത് ‘ഷെയറിലിട്ടു’; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി
തൊടുപുഴ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒന്നേകാല്‍ കോടി നഷ്ടമായതായി പരാതി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതല്‍ ഷെയര്‍ ബിസിനസ് നടത്തുന്ന കാഞ്ഞിരമറ്റം സ്വദേശിയായ അന്‍പത്താറുകാരനാണ് തട്ടിപ്പിനിരയായത്. പ്ലേ സ്റ്റോറില്‍ നിന്നു പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ബംഗാള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. ഓഹരി ഇടപാടില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 20 % ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കണമെന്ന് അറിയിച്ചാണ് ബിസിനസ് തുടങ്ങിയത്. തുടര്‍ന്നു തുടക്കത്തില്‍ നിക്ഷേപത്തിനനുസരിച്ച് ലാഭമെത്തി. ലാഭം കിട്ടിയ പണം പിന്‍വലിക്കാന്‍ മുതിര്‍ന്നപ്പോഴാണു തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. 1.23 കോടി രൂപയാണു നഷ്ടപ്പെട്ടത്. സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരെ ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പരാതിക്കാരന്‍ പൊലീസിനെ അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു
തിരുവനന്തപുരം: പൂവാറില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടുടമയെ മര്‍ദിച്ചതായി പരാതി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന വിക്രമനാണ് (64) മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്നു വിക്രമന്‍. മതില്‍ചാടിയെത്തിയാണ് സംഘം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയതെന്നാണ് പറയുന്നത്. വീടിനുള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ തടിക്കഷണംകൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റിട്ടുണ്ട്. പത്ത് മിനിറ്റോളം മര്‍ദിച്ചുവെന്നാണ് പരാതി. അദ്ദേഹത്തിന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. സമീപത്ത് വീടുകളില്ലാത്തതിനാല്‍ അക്രമവിവരം ആരും അറിഞ്ഞില്ല. വിക്രമന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. സംഭവത്തില്‍, പൂവാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »