KeralaNEWS

പള്ളി വികാരി വൈദ്യുതാഘാതം ഏറ്റു മരിച്ചു: ദേശീയ പതാക താഴ്ത്തുന്നതിനിടെയാണ് അപകടം; സമീപത്ത് നിന്ന മറ്റൊരു വികാരിക്ക് ഗുരുതരം

   ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. കാസർഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിൽ പെട്ട  മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ് (30) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) വൈകിട്ട് 6 മണിയോടെയാണ് സംഭവം. ദേലംപാടി സെന്റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്.

കുർബാന കഴിഞ്ഞ് വൈകിട്ട്  6 മണിയോടെ മുള്ളേരിയ ചർച്ചിൽ എത്തി ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്. ദേശീയ പതാക കെട്ടിയ ഇരുമ്പ് ദണ്ഡ് ഉയർത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയിൽ തട്ടുകയായിരുന്നു.

Signature-ad

വൈദ്യുതാഘാതമേറ്റ് മറ്റൊരു വികാരി തെറിച്ച് വീണു. ചർച്ചിൽ എത്തിയ വിശ്വാസികൾ ഉടൻ മുള്ളേരി സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കണ്ണൂർ ആലക്കോട് സ്വദേശിയായ ഷിൻസ് എംബിഎ വിദ്യാർത്ഥി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: